ടൈംസ് ടവറിലെ തീപിടിത്തത്തിൽ ആശങ്ക
മുംബൈ∙ ലോവർ പരേലിലെ വാണിജ്യ സമുച്ചയമായ ടൈംസ് ടവറിൽ തീപിടിത്തം. കമല മിൽസ് പരിസരത്തെ 14 നില കെട്ടിടത്തിലെ 3, 7 നിലകൾക്കിടയിൽ രാവിലെ ആറരയ്ക്കാണ് തീപടർന്നത്. ആളപായമോ പരുക്കോ ഇല്ല. 5 മണിക്കൂർ എടുത്താണു തീയണച്ചത്. ലോഹഭാഗങ്ങൾ തണുപ്പിക്കുന്ന ജോലി പിന്നെയും മണിക്കൂറുകൾ നീണ്ടു. ഷോർട്ട് സർക്കീറ്റാണ്

മുംബൈ∙ ലോവർ പരേലിലെ വാണിജ്യ സമുച്ചയമായ ടൈംസ് ടവറിൽ തീപിടിത്തം. കമല മിൽസ് പരിസരത്തെ 14 നില കെട്ടിടത്തിലെ 3, 7 നിലകൾക്കിടയിൽ രാവിലെ ആറരയ്ക്കാണ് തീപടർന്നത്. ആളപായമോ പരുക്കോ ഇല്ല. 5 മണിക്കൂർ എടുത്താണു തീയണച്ചത്. ലോഹഭാഗങ്ങൾ തണുപ്പിക്കുന്ന ജോലി പിന്നെയും മണിക്കൂറുകൾ നീണ്ടു. ഷോർട്ട് സർക്കീറ്റാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെയും തീപടർന്ന നിലകളിലെ ഓഫിസുകളുടെയും ഗ്ലാസുകൾ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ അകത്തുകടന്നത്.
എട്ട് അഗ്നിശമന വാഹനങ്ങളും സന്നാഹങ്ങളും തീണയ്ക്കാനെത്തി. തീ ആളിപ്പടർന്ന് ഫ്ലാറ്റിനടുത്തേക്ക് ചൂടുകാറ്റ് വീശിയടിച്ചത് ആശങ്കയുണ്ടാക്കിയെന്ന് തൊട്ടടുത്ത താമസസമുച്ചയമായ പാർക്ക്സൈഡ് കോംപ്ലക്സ് നിവാസികൾ പറഞ്ഞു. തീ കണ്ടതും അണയ്ക്കാൻ ടൈംസ് ടവറിലെ സെക്യൂരിറ്റി ജീവനക്കാർ ശ്രമിച്ചെന്നും തുടർന്നാണ് അഗ്നിശമന സേനയെത്തിയതെന്നും അവർ പറഞ്ഞു. കുറച്ചു വർഷങ്ങളായി ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്ന മേഖലയാണ് കമല മിൽസ് കോംപൗണ്ട്.