നിരക്ക് കുറച്ച് നവിമുംബൈ മെട്രോ; 10 രൂപയ്ക്ക് 4 കിലോമീറ്റർ യാത്ര
നവിമുംബൈ∙ കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നവിമുംബൈ മെട്രോ ടിക്കറ്റ് നിരക്ക് 33 ശതമാനം വരെ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ബേലാപുരിൽ നിന്നു ഖാർഘർ വഴി തലോജയിലേക്ക് 11.1 കിലോമീറ്ററാണ് മെട്രോ സർവീസുള്ളത്. വലിയതോതിൽ കുടിയേറ്റമുണ്ടായിട്ടും പൊതുഗതാഗത സംവിധാനങ്ങൾ

നവിമുംബൈ∙ കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നവിമുംബൈ മെട്രോ ടിക്കറ്റ് നിരക്ക് 33 ശതമാനം വരെ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ബേലാപുരിൽ നിന്നു ഖാർഘർ വഴി തലോജയിലേക്ക് 11.1 കിലോമീറ്ററാണ് മെട്രോ സർവീസുള്ളത്. വലിയതോതിൽ കുടിയേറ്റമുണ്ടായിട്ടും പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്ന സ്ഥലത്തേക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മെട്രോ എത്തിയത്. കഴിഞ്ഞ വർഷം നവംബർ 17ന് ആണ് സർവീസ് ആരംഭിച്ചത്.
യാത്രക്കാർ കൂടിയേക്കും
പ്രതീക്ഷിച്ച തിരക്ക് ഇല്ലെന്ന് കണ്ടാണ് നിരക്കിൽ മാറ്റം വരുത്തിയത്. ഏറ്റവും കൂടിയ നിരക്ക് 30 രൂപയും കുറഞ്ഞ നിരക്ക് 10 രൂപയുമാണ്. മുൻപ് രണ്ട് കിലോമീറ്ററിന് 10 രൂപയായിരുന്നു നിരക്കെങ്കിൽ ഇനി മുതൽ 4 കിലോമീറ്റർ യാത്ര ചെയ്യാൻ 10 രൂപ നൽകിയാൽ മതി.
പഴയ നിരക്ക്
∙ 2 കിലോമീറ്ററിന്: 10 രൂപ
∙ 2 മുതൽ 4 കിലോമീറ്റർ വരെ: 15 രൂപ
∙ 4 മുതൽ 6 കിലോമീറ്റർ വരെ: 20 രൂപ
∙ 6 മുതൽ 8 കിലോമീറ്റർ വരെ: 25 രൂപ
∙ 8 മുതൽ 10 കിലോമീറ്റർ വരെ: 30 രൂപ
∙ 10 കിലോമീറ്ററിനു മുകളിൽ: 40 രൂപ
പുതുക്കിയ നിരക്ക്
∙ 4 കിലോമീറ്റർ വരെ:
10 രൂപ
∙ 8 കിലോമീറ്റർ വരെ:
20 രൂപ
∙ 12 കിലോമീറ്റർ വരെ:
30 രൂപ