മസ്ജിദിലെ അനധികൃത നിർമാണം പൊളിക്കാന് ബിഎംസി; പ്രതിഷേധം
മുംബൈ ∙ ധാരാവി 90 ഫീറ്റ് റോഡിലെ മെഹബൂബെ സുബ്ഹാനി മസ്ജിദിന്റെ അനധികൃതമായി നിർമിച്ച ഭാഗം പൊളിക്കാനെത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പള്ളിയുടെ ചില ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് പൊതുസ്ഥലത്താണെന്ന് ബിഎംസി ഉദ്യോഗസ്ഥർ നേരത്തേ നോട്ടിസ് നൽകിയിരുന്നു. രാവിലെ ഒൻപതോടെ

മുംബൈ ∙ ധാരാവി 90 ഫീറ്റ് റോഡിലെ മെഹബൂബെ സുബ്ഹാനി മസ്ജിദിന്റെ അനധികൃതമായി നിർമിച്ച ഭാഗം പൊളിക്കാനെത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പള്ളിയുടെ ചില ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് പൊതുസ്ഥലത്താണെന്ന് ബിഎംസി ഉദ്യോഗസ്ഥർ നേരത്തേ നോട്ടിസ് നൽകിയിരുന്നു. രാവിലെ ഒൻപതോടെ ഉദ്യോഗസ്ഥർ എത്തിയതോടെ ആയിരത്തിലേറെ വരുന്ന പ്രദേശവാസികൾ തെരുവിലേക്ക് ഇറങ്ങുകയും പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് ധാരാവി പൊലീസ് സ്റ്റേഷനു മുൻപിലും ജനങ്ങൾ തടിച്ചുകൂടി.
സംഘർഷ സാധ്യത മുന്നിൽക്കണ്ട് ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രദേശത്തെ ക്രമസമാധാനനില സാധാരണ നിലയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ച് അനധികൃതമായി ജനങ്ങളെ ഒരുമിച്ചു കൂട്ടിയതിനും പൊലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന 2 കോർപറേഷൻ വാഹനങ്ങൾ തകർത്തതിനും സമരക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. പ്രശ്നപരിഹാരത്തിനായി 5 ദിവസം ആവശ്യപ്പെട്ടു പള്ളി ഭരണസമിതി സർക്കിൾ ഡപ്യൂട്ടി കമ്മിഷണർ, ജി.നോർത്ത് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എന്നിവർക്കു കത്തയച്ചു. അനധികൃതമായി നിർമിച്ചുവെന്ന് ബിഎംസി ചൂണ്ടിക്കാട്ടിയ ഭാഗം ഈ ദിവസത്തിനുള്ളിൽ സ്വയം പൊളിച്ചുനീക്കാമെന്ന് ഉറപ്പും നൽകി. ധാരാവി 90 ഫീറ്റ് റോഡിലെ മെഹബൂബെ സുബ്ഹാനി മസ്ജിദിന്റെ അനധികൃത നിർമാണം