മഴക്കെടുതി ഒഴിയാതെ തുടരുന്നു, ദുരിതവും; ‘കുഴി’യിൽ വീഴുമോ സർക്കാരും?
മുംബൈ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും വീണ്ടും ചർച്ചാവിഷയമാകുന്നു. അപ്രതീക്ഷിത മഴയിൽ കഴിഞ്ഞ ദിവസം ഒട്ടേറെപ്പേർ വലഞ്ഞതോടെ ജനങ്ങളുടെ ദുരിതവും അടിസ്ഥാനപ്രശ്നങ്ങളും രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.പ്രധാനമന്ത്രിയെ ഉൾപ്പെടെ എത്തിച്ച് ഒട്ടേറെ

മുംബൈ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും വീണ്ടും ചർച്ചാവിഷയമാകുന്നു. അപ്രതീക്ഷിത മഴയിൽ കഴിഞ്ഞ ദിവസം ഒട്ടേറെപ്പേർ വലഞ്ഞതോടെ ജനങ്ങളുടെ ദുരിതവും അടിസ്ഥാനപ്രശ്നങ്ങളും രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രിയെ ഉൾപ്പെടെ എത്തിച്ച് ഒട്ടേറെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനും ഭരണപക്ഷം ശ്രമിക്കുന്നതിനിടെയാണിത്.
ശിവസേനാ നേതാവായ ആദിത്യ താക്കറെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. സംസ്ഥാനത്ത് ഇപ്പോൾ കുഴികൾ മാത്രമാണുള്ളതെന്നാണ് ശരദ് പവാർ വിമർശിച്ചത്. പുണെ, നാസിക്, പൻവേലിന് അപ്പുറം രസായനി എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളില്ലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടതോടെയാണ് പവാർ സർക്കാരിനെതിരെ രംഗത്തെത്തിയത്.
ഒരു ദിവസം മാറിനിന്ന മഴ ഇന്നലെയും തുടർന്നതോടെ നഗരത്തിൽ ഒട്ടേറെയിടങ്ങളിൽ ഗതാഗതതടസ്സം ഉണ്ടായി. ചെമ്പൂർ, മാട്ടുംഗ, കാഞ്ജൂർമാർഗ് മേഖലകളിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ബാന്ദ്ര, ദഹിസർ മേഖലയിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
അഴുക്കുചാലിൽ വീണ് മരണം: അന്വേഷണം തുടങ്ങി
കനത്ത മഴയ്ക്കിടെ അന്ധേരിയിൽ അഴുക്കുചാലിൽ വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ബിഎംസി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച വിമൽ ഗെയ്ക്ക്‌വാഡിന്റെ ഭർത്താവ് നൽകിയ പരാതിയിൽ ബിഎംസിക്കും കരാറുകാർക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
നഗരത്തിലെ ആൾനൂഴികൾ പലതിനും മൂടിയില്ലെന്ന പരാതി ഉയർന്നതോടെ ഇതു പരിശോധിക്കാൻ ബിഎംസി ജീവനക്കാരെ നിയമിച്ചിരുന്നു. സെൻസർ അടക്കം സ്ഥാപിക്കുമെന്നും അവകാശപ്പെട്ടിരുന്നു. അപകടം നടന്നയിടത്തെ കല്ലുങ്കിനു മൂടിയുണ്ടായിരുന്നോ എന്നതും അന്വേഷണപരിധിയിലുണ്ട്.
ഒറ്റ മഴയിൽ കുളമാകും ‘വികസന മോഡൽ’
വ്യാപാര സ്ഥാപനങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും കൊണ്ട് സമ്പന്നമായ ബികെസിയിൽ ഒറ്റ മഴയിൽ തന്നെ ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്. എന്നാൽ, മുംബൈയുടെ വികസന മോഡലായി അവതരിപ്പിക്കപ്പെടുന്ന ബികെസി ആസൂത്രണം ചെയ്തതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. താഴ്ന്ന റോഡുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതോടെയാണ് അവിടം ‘തോടായി’ മാറുന്നത്.
ബുള്ളറ്റ് ട്രെയിനിന്റെ ടെർമിനസ് വരാൻ പോകുന്നയിടമാണ് ബികെസിയെന്ന് ഓർക്കണം. മേഖലയിലെ പ്രധാന ജംക്‌ഷനായ എൽബിഎസ് മാർഗും ഒറ്റ മഴയിൽ തന്നെ വെള്ളത്തിനടിയിലാകും. ചെഡാനഗറിൽ നിന്നുള്ള വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ഇതോടെ റോഡിൽ വെള്ളംകെട്ടി നിൽക്കുകയും വാഹനഗതാഗതം മുടങ്ങുകയും ചെയ്യും. കാൽനടക്കാരും ഈ അഴുക്കുവെള്ളത്തിൽ പെട്ടുപോകും. ചുറ്റും കടലായതിനാൽ വെള്ളമിറങ്ങാൻ സ്ഥലമില്ലാത്തതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ് അധികൃതരുടെ ഒഴുക്കൻ വിശദീകരണം.
വമ്പൻ പദ്ധതികൾക്കായി കോടികൾ മുടക്കുമ്പോഴും ആവശ്യത്തിന് മേൽപാലങ്ങളോ നടപ്പാതകളോ നിർമിക്കാൻ സർക്കാർ തയാറാകുന്നില്ല. ജനത്തിന് വേണ്ടതെന്താണെന്ന് ചിന്തിക്കാതെ, കോടിക്കണക്കിന് രൂപ മുതൽമുടക്കുള്ള പദ്ധതികളിൽ മാത്രമാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മണ്ഡലത്തിൽ പുരോഗമിക്കുന്ന അടിസ്ഥാനവികസന പദ്ധതികൾക്കായി 31,100 കോടി രൂപയാണ് കഴിഞ്ഞ 4ന് വായ്പയെടുത്തത്.