ട്രിപ് റദ്ദാക്കിയാൽ ഇനി ആപ്പിലാകും; ആപ് അധിഷ്ഠിത ക്യാബുകൾക്കെതിരെ നടപടി വരും
മുംബൈ∙ ആപ് അധിഷ്ഠിത കാറുകൾ ആശുപത്രികൾ, വിമാനത്താവളം തുടങ്ങി അവശ്യ യാത്രകൾ റദ്ദാക്കുന്നത് തടയാൻ ഗതാഗതവകുപ്പ് നടപടിക്കൊരുങ്ങുന്നു. ഓല, ഉൗബർ എന്നിവ ബുക്ക് ചെയ്ത ശേഷം കാത്തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ട്രിപ് റദ്ദാക്കി പിൻമാറാൻ സാധിക്കും. ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടികൾക്ക്

മുംബൈ∙ ആപ് അധിഷ്ഠിത കാറുകൾ ആശുപത്രികൾ, വിമാനത്താവളം തുടങ്ങി അവശ്യ യാത്രകൾ റദ്ദാക്കുന്നത് തടയാൻ ഗതാഗതവകുപ്പ് നടപടിക്കൊരുങ്ങുന്നു. ഓല, ഉൗബർ എന്നിവ ബുക്ക് ചെയ്ത ശേഷം കാത്തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ട്രിപ് റദ്ദാക്കി പിൻമാറാൻ സാധിക്കും. ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടികൾക്ക് ഗതാഗത വകുപ്പ് സർക്കാരിന് ശുപാർശ നൽകിയിരുന്നത്. തീരുമാനം ഉടൻ ഉണ്ടായേക്കും. ഡ്രൈവർ സ്വയം യാത്ര റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഉപയോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും അധികൃതർ പറഞ്ഞു. അതിരാവിലെയും രാത്രി വൈകിയും വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിളിക്കുന്ന യാത്രകൾ റദ്ദാക്കുന്നത് കൂടുതലാണ്.
അവസാനനിമിഷം ക്യാബുകൾ റദ്ദാക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ വിവരിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വാഹനം ബുക് ചെയ്ത ശേഷം യാത്രക്കാരൻ ട്രിപ് വേണ്ടെന്നുവച്ചാൽ 50 രൂപ വരെ കാബ് സർവീസുകാർ പിഴ ഇൗടാക്കുന്നുണ്ട്. എന്നാൽ, ഡ്രൈവർമാർ ട്രിപ് റദ്ദാക്കുമ്പോൾ പിഴ ഇൗടാക്കുന്നില്ല. വ്യക്തമായ കാരണമില്ലാതെ ഡ്രൈവർ ട്രിപ് റദ്ദാക്കിയാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന മാർഗനിർദേശം ഗതാഗത വകുപ്പ് സമർപ്പിച്ച കരടിലുണ്ട്. കേന്ദ്ര സർക്കാർ ചട്ടപ്രകാരമാണ് ഇപ്പോൾ ക്യാബുകൾ ഓടുന്നത്. അത് സംസ്ഥാന സർക്കാരിന്റെ കീഴിലാക്കാനും ശുപാർശയുണ്ട്.