മുംബൈ∙ ആൾനൂഴികളിൽ വീണ് ആളുകൾ മരിക്കുകയും കാൽനടയാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ വീണ്ടും ആൾനൂഴി മൂടികൾ കളവു പോകുന്നത് വ്യാപകമാകുന്നു. ഈ വർഷം ജനുവരി–ജൂൺ മാസങ്ങൾക്കിടയിൽ മാത്രം 220 ആൾനൂഴി മൂടികൾ കളവു പോയതായി ബിഎംസി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കളവു നടന്നത്

മുംബൈ∙ ആൾനൂഴികളിൽ വീണ് ആളുകൾ മരിക്കുകയും കാൽനടയാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ വീണ്ടും ആൾനൂഴി മൂടികൾ കളവു പോകുന്നത് വ്യാപകമാകുന്നു. ഈ വർഷം ജനുവരി–ജൂൺ മാസങ്ങൾക്കിടയിൽ മാത്രം 220 ആൾനൂഴി മൂടികൾ കളവു പോയതായി ബിഎംസി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കളവു നടന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആൾനൂഴികളിൽ വീണ് ആളുകൾ മരിക്കുകയും കാൽനടയാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ വീണ്ടും ആൾനൂഴി മൂടികൾ കളവു പോകുന്നത് വ്യാപകമാകുന്നു. ഈ വർഷം ജനുവരി–ജൂൺ മാസങ്ങൾക്കിടയിൽ മാത്രം 220 ആൾനൂഴി മൂടികൾ കളവു പോയതായി ബിഎംസി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കളവു നടന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആൾനൂഴികളിൽ വീണ് ആളുകൾ മരിക്കുകയും കാൽനടയാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ വീണ്ടും ആൾനൂഴി മൂടികൾ കളവു പോകുന്നത് വ്യാപകമാകുന്നു. ഈ വർഷം ജനുവരി–ജൂൺ മാസങ്ങൾക്കിടയിൽ മാത്രം 220 ആൾനൂഴി മൂടികൾ കളവു പോയതായി ബിഎംസി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കളവു നടന്നത് (61) ജൂണിലാണ്. മേയ് മാസത്തിൽ 46 മോഷണങ്ങളും റിപ്പോർട്ടു ചെയ്തു. ബോറിവ്‌ലി മേഖലയിൽ നിന്നു മാത്രം 32 മൂടികൾ കളവുപോയി. മലബാർ ഹിൽ (16), അന്ധേരി ഈസ്റ്റ് (13), അന്ധേരി വെസ്റ്റ് (13) എന്നിവിടങ്ങളിലും കൂടുതൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടും ഓരോ വർഷവും മോഷണം കൂടുകയാണ്.  ഇരുമ്പ് കൊണ്ടു നിർമിച്ച ആൾനൂഴി മൂടികൾക്ക് മാർക്കറ്റിൽ 3000–5000 രൂപ വരെയാണ് ലഭിക്കുന്നത്.

ലഹരി ഉപയോഗത്തിനും മറ്റും പണം കണ്ടെത്തുന്നതിന് വേണ്ടി സാധാരണക്കാരായ ആളുകളാണ് മൂടിമോഷണത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.പൊലീസിൽ പരാതിപ്പെട്ടിട്ടും രക്ഷയില്ല. ദിവസവും രാവിലെ റോഡ് വൃത്തിയാക്കാൻ എത്തുന്ന ശുചീകരണ തൊഴിലാളികളാണ് മോഷണം ശ്രദ്ധയിൽപ്പെടുത്തുന്നത്. അപകടം പറ്റാതിരിക്കാൻ ആൾനൂഴിക്കു ചുറ്റും താൽക്കാലികമായി എന്തെങ്കിലും കെട്ടിവയ്ക്കുകയാണ് ചെയ്യുന്നത്– ബിഎംസി ഉദ്യോഗസ്ഥൻ പറഞ്ഞു. 

ADVERTISEMENT

പദ്ധതികൾ ഒട്ടേറെ, പരിഹാരം മാത്രമില്ല
മൂടിയില്ലാ ആൾനൂഴികളിൽ വീണ് അപകടം പതിവായതോടെ  ഒട്ടേറെ പരിഹാര പദ്ധതികൾ കോർപറേഷൻ ആസൂത്രണം ചെയ്തു. പക്ഷേ, ഒന്നും പൂർത്തീയായില്ല. കഴിഞ്ഞ വർഷം ആൾനൂഴികൾക്കു മുകളിൽ സെൻസറുകൾ ഘടിപ്പിച്ചുള്ള സ്മാർട്ട് മൂടികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്തരം മൂടികൾ മികച്ച രീതിയിൽ ഘടിപ്പിക്കാൻ കഴിയുന്ന കരാറുകാരെ കിട്ടാത്തതിനാൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. മൂടികൾ കെട്ടിയിടാൻ ചങ്ങലകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റോഡിലൂടെയുള്ള വാഹന യാത്രയ്ക്കു ബുദ്ധിമുട്ടാകും എന്നതിനാൽ ഇതും നടപ്പായില്ല. 

ഹൈക്കോടതിയുടെ ശകാരം
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ആൾനൂഴികളോട് ചേർന്ന് സംരക്ഷണ ഗ്രില്ലുകൾ സ്ഥാപിക്കാൻ തുടങ്ങിയിരുന്നു. മൂടി മോഷണം പോയാലും ആളുകൾ വീണു പരുക്കേൽക്കുന്നത് തടയാൻ ഇതു സഹായിക്കും. കഴിഞ്ഞ വർഷം അവസാനം വരെ ഇത്തരത്തിൽ 1900 ഗ്രില്ലുകളാണ് സ്ഥാപിച്ചത്. ആകെയുള്ള 74000 ആൾനൂഴികളിൽ  5 വർഷത്തിനിടെ കേവലം 2.5 ശതമാനം ഗ്രില്ലുകൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളു. ഇത് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഈ വർഷം മൺസൂൺ എത്തുന്നതിന് മുൻപ് മുഴുവൻ ആൾനൂഴികളും ഗ്രിൽ ഉപയോഗിച്ച് മൂടണമെന്ന് കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ അതും പൂർത്തിയാക്കാൻ ബിഎംസിക്കു സാധിച്ചിട്ടില്ല. 

ADVERTISEMENT

നഗരത്തിലെ മരണക്കുഴികൾ
കഴിഞ്ഞ മാസം 26നാണ് അന്ധേരി ഈസ്റ്റിൽ 45 വയസ്സുകാരിയായ വിമല ഗായ്ക്‌വാഡ് തുറന്നുകിടന്ന അഴുക്കുചാലിൽ വീണു മരിച്ചത്. വിമലയടക്കം ഈ വർഷം മാത്രം 7 പേർക്ക് ആൾനൂഴിയിൽ വീണു ജീവൻ നഷ്ടമായി. 2017ൽ കനത്ത മഴയിൽ ഡോ. ദീപക് അംറാപുർക്കാർ പ്രഭാദേവിക്കടുത്ത് ആൾനൂഴിയിൽ വീണ് ഒഴുകിപ്പോയിരുന്നു. വർളി കടലോരത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്.  ഇത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ആൾനൂഴി മൂടികൾക്കു താഴെ ഗ്രിൽ സ്ഥാപിക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. 

ഇൗ വർഷത്തെ ആൾനൂഴി മരണങ്ങൾ
∙ അന്ധേരി ഈസ്റ്റ്്: വിമല ഗായ്ക്‌വാഡ്
∙ ബോറിവ്‌ലി വെസ്റ്റ്: സുനിൽ വകോഡെ
∙ മലാഡ് ഈസ്റ്റ്: രഘു സോളങ്കി, ജാവേദ് ഷെയ്ഖ്
∙ മലാഡ് വെസ്റ്റ്: സുരാജ് കേവത്, ബികാസ് കേവത്, രാംലഗൻ കേവത് 

ADVERTISEMENT

രാജ്യത്തെ ആൾനൂഴി മരണങ്ങൾ 
2020– 142
2019– 102
2018– 105
2017– 132
2016– 123
2015– 167

മുംബൈയിലെ ആൾനൂഴി മൂടി മോഷണങ്ങൾ
2023– 791
2022– 836
2021– 564
2020– 458
2019– 386 

English Summary:

Manhole cover thefts are on the rise in Mumbai, with over 220 reported stolen in the first half of 2023 alone. This alarming trend poses a serious threat to pedestrian safety as open manholes become hazardous traps. Borivali, Malabar Hill, and Andheri are among the worst-hit areas. The BMC faces an uphill battle to curb these thefts despite implementing various measures.