ഹൈക്കോടതി ഇടപെട്ടു; ശിൽപ ഷെട്ടിയുടെ വീട് ഉടൻ ഒഴിപ്പിക്കില്ലെന്ന് ഇ.ഡി
മുംബൈ∙ ജുഹുവിലെ വീടും പുണെയിലെ ഫാം ഹൗസും ഒഴിയണം എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും നൽകിയ നോട്ടിസിൽ കോടതി ഉത്തരവ് വരുന്നതു വരെ നടപടിയുണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ അറിയിച്ചു. ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം

മുംബൈ∙ ജുഹുവിലെ വീടും പുണെയിലെ ഫാം ഹൗസും ഒഴിയണം എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും നൽകിയ നോട്ടിസിൽ കോടതി ഉത്തരവ് വരുന്നതു വരെ നടപടിയുണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ അറിയിച്ചു.
ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 10 ദിവസത്തിനുള്ളിൽ വീടും ഫാമും ഒഴിയണം എന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 27നാണ് ഇ.ഡി നോട്ടിസ് അയച്ചത്. നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും അനാവശ്യവുമാണെന്നു ചൂണ്ടിക്കാട്ടി ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി നൽകി. പെട്ടെന്നുള്ള ഒഴിപ്പിക്കൽ നടപടിയുടെ ആവശ്യമെന്താണെന്ന് ചോദിച്ച് കോടതി നോട്ടിസ് അയച്ചതോടെയാണ് ഉടൻ ഒഴിപ്പിക്കില്ലെന്ന് ഇ.ഡി പ്രതികരിച്ചത്.