ദീപപ്രഭയിൽ മുംബൈ നഗരം; മധുരമടങ്ങിയ സമ്മാനപ്പൊതികൾക്ക് ഡിമാൻഡ് ഏറെ
മുംബൈ∙ ദീപാവലി വിളക്കുകൾകൊണ്ട് തോരണം ചാർത്തിയതുപോലെയാണ് നഗരം. എങ്ങും വർണവിളക്കുകൾ. വീടുകളും പാർപ്പിടസമുച്ചയങ്ങളും വിപണിയുമെല്ലാം ദീപപ്രഭയിൽ മിന്നിത്തിളങ്ങുന്നു. ആകാശത്ത് പടക്കങ്ങളും പൂത്തിരികളും. നഗരത്തിന്റെ എല്ലാ കോണുകളിലും മധുപലഹാരക്കടകൾ. വർണവും മധുരവും നിറയുന്ന ആഘോഷത്തിന്റെ ലഹരിയിലാണ് നഗരവാസികൾ.

മുംബൈ∙ ദീപാവലി വിളക്കുകൾകൊണ്ട് തോരണം ചാർത്തിയതുപോലെയാണ് നഗരം. എങ്ങും വർണവിളക്കുകൾ. വീടുകളും പാർപ്പിടസമുച്ചയങ്ങളും വിപണിയുമെല്ലാം ദീപപ്രഭയിൽ മിന്നിത്തിളങ്ങുന്നു. ആകാശത്ത് പടക്കങ്ങളും പൂത്തിരികളും.നഗരത്തിന്റെ എല്ലാ കോണുകളിലും മധുപലഹാരക്കടകൾ. വർണവും മധുരവും നിറയുന്ന ആഘോഷത്തിന്റെ ലഹരിയിലാണ് നഗരവാസികൾ. പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്ക്. വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാൻ എത്തുന്നവരേറെ. ഓൺലൈനിലും വലിയ വിലക്കുറവിൽ വ്യാപരോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
മധുരമടങ്ങിയ സമ്മാനപ്പൊതികൾ
ബേക്കറികൾക്കെല്ലാം മുന്നിൽ പ്രത്യേക പന്തലിട്ട് നീണ്ട നിരയായി അടുക്കി വച്ചിരിക്കുന്ന ദീപാവലി ഗിഫ്റ്റ് ബോക്സുകൾ . 150 രൂപ മുതൽ 3500 രൂപ വരെ വില വരുന്ന മധുരപരഹാരമടങ്ങിയ ഗിഫ്റ്റ് ബോക്സുകളാണ് ഏറെയും. കൂടുതൽ വിലയുള്ളതുമുണ്ട്. ലഡു, കാജു കത്‌ലി, പേഡ, ഗുലാബ് ജാമുൻ, ബദാം സ്റ്റിക്സ്, കോക്നട്ട് കുക്കീസ്, ചോക്ലേറ്റ് ചിപ്സ് കുക്കീസ്, ബേസൻ ലഡു, റവ ലഡു, ചക്‌ലി, ശക്കർ പാര, ശങ്കർപാലി, ജിലേബി എന്നിങ്ങനെ മധുരപലഹാരങ്ങൾ അടങ്ങിയ ബോക്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
പടക്കക്കടകൾ
പലയിടങ്ങളിലും വഴിയോരങ്ങളിലെല്ലാം പടക്കവിൽപന കേന്ദ്രങ്ങളും മൺചിരാത് വിൽക്കുന്നവരും തമ്പടിച്ചിരിക്കുകയാണ്. മുൻവർഷങ്ങളെക്കാൾ തിരക്കും കച്ചവടവും ഇത്തവണയുണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു.