50 ലക്ഷം ആവശ്യപ്പെട്ട് ഷാറുഖിനും വധഭീഷണി
മുംബൈ ∙ 50 ലക്ഷം രൂപ കൈമാറിയില്ലെങ്കിൽ വകവരുത്തുമെന്ന് നടൻ ഷാറുഖ് ഖാന് ഭീഷണിസന്ദേശം ലഭിച്ചു. നടൻ സൽമാൻ ഖാന് നേരെയുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിപരമ്പരയ്ക്കു പിന്നാലെയാണിത്. ബാന്ദ്രാ പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്. പിന്നാലെ, പൊലീസ് സംഘം ഷാറുഖിന്റെ വസതി സന്ദർശിക്കുകയും നടന് സുരക്ഷ

മുംബൈ ∙ 50 ലക്ഷം രൂപ കൈമാറിയില്ലെങ്കിൽ വകവരുത്തുമെന്ന് നടൻ ഷാറുഖ് ഖാന് ഭീഷണിസന്ദേശം ലഭിച്ചു. നടൻ സൽമാൻ ഖാന് നേരെയുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിപരമ്പരയ്ക്കു പിന്നാലെയാണിത്. ബാന്ദ്രാ പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്. പിന്നാലെ, പൊലീസ് സംഘം ഷാറുഖിന്റെ വസതി സന്ദർശിക്കുകയും നടന് സുരക്ഷ കൂട്ടുകയും ചെയ്തു.
അന്വേഷണത്തിൽ ഛത്തീസ്ഗഡ് റായ്പുറിലെ അഭിഭാഷകൻ ഫയാസ് ഖാന്റെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണിസന്ദേശം എത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തന്റെ പക്കൽ നിന്ന് ഫോൺ മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നുമാണ് പ്രാഥമിക ചോദ്യംചെയ്യലിൽ അദ്ദേഹം മൊഴി നൽകിയത്. തുടർന്ന്, ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകാൻ നിർദേശിച്ച് മുംബൈ പൊലീസ് ഫയാസിനു സമൻസ് അയച്ചു.
അതിനിടെ, എൻസിപി നേതാവും സൽമാൻ ഖാന്റെ സുഹൃത്തുമായ മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ 2 പേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. വെടിയുതിർത്ത പ്രതികൾക്ക് സഹായം ചെയ്തവരാണ് പിടിയിലായത്.