മുംബൈ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ആവേശത്തിലാണ് കോൺഗ്രസ്. ഇരുവരുടെയും സമ്മേളന വേദികളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. രാഹുൽ അമരാവതിയിലും പ്രിയങ്ക ഷിർഡിയിലും പ്രചാരണ യോഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ആവേശത്തിലാണ് കോൺഗ്രസ്. ഇരുവരുടെയും സമ്മേളന വേദികളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. രാഹുൽ അമരാവതിയിലും പ്രിയങ്ക ഷിർഡിയിലും പ്രചാരണ യോഗങ്ങളിൽ പ്രസംഗിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക, കാർഷിക പ്രശ്നങ്ങളും വിലക്കയറ്റവും ഉൾപ്പെടെയുള്ള  വിഷയങ്ങൾ ചർച്ചയാക്കി. തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉയർത്തുന്ന ആരോപണങ്ങൾക്ക് രാഹുലും മറുപടി നൽകി. ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങിയവരും  തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രചാരണത്തിൽ സജീവമായുണ്ട്. ഏതു വിധേനയും ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൻഡിഎ നടത്തുന്ന പ്രചാരണത്തിന്റെ മുഖമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാറിക്കഴിഞ്ഞു. 

ഭരണഘടന രാജ്യത്തിന്റെ ഡിഎൻഎ: രാഹുൽ ഗാന്ധി
കോൺഗ്രസിന് ഭരണഘടന രാജ്യത്തിന്റെ ഡിഎൻഎ ആണെന്ന് രാഹുൽ ഗാന്ധി അമരാവതിയിലെ റാലിയിൽ വ്യക്തമാക്കി. ബിജെപിയും ആർഎസ്എസും  ഭരണഘടനയെ ശൂന്യമായ പുസ്തകമായാണ് കണക്കാക്കുന്നത്. താൻ ഉയർത്തിക്കാണിക്കുന്ന ഭരണഘടന ശൂന്യമാണെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിനുള്ള മറുപടി നൽകുകയായിരുന്നു രാഹുൽ.

ADVERTISEMENT

‘എംഎൽഎമാരെ വിലയ്ക്കു വാങ്ങി സർക്കാരുകളെ വീഴ്ത്തണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. ജാതി സെൻസസ് നടത്തണമെന്നും സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു കളയണമെന്നും നരേന്ദ്രമോദിയോട് ലോക്സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ‌ താൻ സംവരണത്തിനെതിരാണെന്നാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. ദലിതരുടെയും ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ നിലകൊണ്ടതിനാൽ തന്റെ പ്രതിഛായ നശിപ്പിക്കാൻ കോടികളാണ് അവർ ഒഴുക്കിയത്. ജിഎസ്ടിയും നോട്ടുനിരോധനവും കർഷകർക്ക് മരണമണിയായി മാറി. ചെറുകിട വ്യവസായങ്ങളെ  ഇല്ലാതാക്കി’ –രാഹുൽ പറഞ്ഞു

ജാതി സെൻസസിന് ധൈര്യമുണ്ടോ: പ്രിയങ്ക
രാഹുൽ ഗാന്ധി സംവരണത്തിന് എതിരാണെന്ന് ബിജെപി കള്ളപ്രചാരണം നടത്തുകയാണെന്നും ജാതി സെൻസസ് നടത്തി 50 ശതമാനം സംവരണ പരിധി എടുത്ത് കളയാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. ഷിർഡിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ബിജെപിയെയും മോദിയെയും അവർ കടന്നാക്രമിച്ചത്. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ  ഉയർത്തിക്കാണിച്ച പ്രിയങ്ക, ജാതി സെൻസസ് നടക്കണമെന്ന് രാഹുൽ ആഗ്രഹിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ ബിജെപി ഭയക്കുന്നതെന്നും ആരോപിച്ചു.

ADVERTISEMENT

‘എല്ലാവരും മഹാരാഷ്ട്രയെക്കുറിച്ച് അഭിമാനിക്കുന്നു. ഇവിടെ നിന്ന് 10 ലക്ഷം കോടിയുടെ പദ്ധതികൾ അവർ എടുത്തുകൊണ്ടു പോയി. ഛത്രപതി ശിവാജി മഹാരാജിനെ അപമാനിക്കുന്നു. അറബിക്കടലിൽ അദ്ദേഹത്തിന്റെ പ്രതിമ നിർമിക്കുന്നതിനായി അടിത്തറയിട്ടെങ്കിലും അത് പിന്നീട് നിർത്തിവച്ചു. പാർലമെന്റിന് പുറത്തുള്ള അദ്ദേഹത്തിന്റെ പ്രതിമ നീക്കം ചെയ്തു. സിന്ധുദുർഗിലെ പ്രതിമ നിർമാണത്തിലെ അഴിമതി മൂലം തകർന്നുവീണു’ –പ്രിയങ്ക പറഞ്ഞു.പ്രിയങ്കയുടെ പ്രസംഗം കേൾക്കാൻ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

English Summary:

The Congress campaign in Maharashtra received a massive boost with the arrival of Rahul Gandhi and Priyanka Gandhi Vadra. Their rallies in Amaravati and Shirdi drew thousands, signaling a surge in enthusiasm for the Congress party.