വെസ്റ്റേൺ ലൈൻ കൂടുതൽ കൂളാകും!
മുംബൈ ∙ വെസ്റ്റേൺ ലൈനിൽ പുതിയ എസി ലോക്കൽ ട്രെയിൻ അടുത്തമാസം സർവീസ് ആരംഭിച്ചേക്കും. ചെന്നൈ ഐസിഎഫിൽ നിർമിച്ച ട്രെയിൻ കഴിഞ്ഞദിവസം ഇവിടെ എത്തിച്ചിരുന്നു. ഇതോടെ പ്രതിദിനം 12 മുതൽ 15 വരെ സർവീസുകൾ അധികമായി നടത്താനാകും. നിലവിൽ ഓടുന്ന നോൺ എസി ട്രെയിനുകൾക്കു പകരമാണിവ. പരീക്ഷണയോട്ടം വൈകാതെ നടത്തും. പശ്ചിമ

മുംബൈ ∙ വെസ്റ്റേൺ ലൈനിൽ പുതിയ എസി ലോക്കൽ ട്രെയിൻ അടുത്തമാസം സർവീസ് ആരംഭിച്ചേക്കും. ചെന്നൈ ഐസിഎഫിൽ നിർമിച്ച ട്രെയിൻ കഴിഞ്ഞദിവസം ഇവിടെ എത്തിച്ചിരുന്നു. ഇതോടെ പ്രതിദിനം 12 മുതൽ 15 വരെ സർവീസുകൾ അധികമായി നടത്താനാകും. നിലവിൽ ഓടുന്ന നോൺ എസി ട്രെയിനുകൾക്കു പകരമാണിവ. പരീക്ഷണയോട്ടം വൈകാതെ നടത്തും.
പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലൈനിലും മധ്യ റെയിൽവേക്കു കീഴിലെ െമയിൻ ലൈനിലുമാണ് എസി ലോക്കൽ ട്രെയിനുകളുള്ളത്. അവയിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെയാണ് വെസ്റ്റേൺ ലൈനിൽ പുതിയ ട്രെയിനെത്തിച്ചത്. ചൂട് കൂടുന്നതിന് മുൻപായി കൂടുതൽ ട്രെയിനുകൾ എത്തിച്ചേക്കും. അതേസമയം, മുംബൈയുടെ പശ്ചിമ മേഖലകളിൽ മെട്രോ ട്രെയിൻ സർവീസ് മെച്ചപ്പെട്ടതോടെ അവയിലും തിരക്കേറിയിട്ടുണ്ട്.
2017 ഡിസംബറിലാണ് രാജ്യത്തെ ആദ്യ എസി ലോക്കൽ ട്രെയിൻ സർവീസ് മുംബൈയിലെ വെസ്റ്റേൺ ലൈനിൽ ആരംഭിച്ചത്. ആദ്യം യാത്രക്കാർ കുറവായിരുന്നെങ്കിലും ക്രമേണ യാത്രക്കാരുടെയും ട്രെയിനുകളുടെയും എണ്ണം കൂടി. നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതോടെ എസി ലോക്കൽ സർവീസുകൾ ഹിറ്റായി. മറ്റു ലൈനുകളിലെല്ലാം എസി ട്രെയിനുകൾ ഓടിത്തുടങ്ങിയെങ്കിലും മധ്യറെയിൽവേയുടെ ഹാർബർ ലൈനിൽ മാത്രം എസി സർവീസുകളില്ല.
എസിയിൽ പ്രതിദിനം 1,30,000 യാത്രക്കാർ
പശ്ചിമ റെയിൽവേയിലെ എസി ട്രെയിനുകളിൽ നിലവിൽ 1,30,000 പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജനങ്ങൾക്കു സുഖപ്രദമായ യാത്രയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ എസി ട്രെയിനുകൾ സർവീസിന് എത്തിക്കുന്നത്.
ലോക്കലുകൾ പൂർണമായും എസി ട്രെയിനുകളാക്കി മാറ്റാനുള്ള ശ്രമം മുംബൈ റെയിൽ വികാസ് കോർപറേഷൻ നേരത്തേ നടത്തിയിരുന്നെങ്കിലും പിന്നീട് സാധാരണക്കാരെ കണക്കിലെടുത്ത് തീരുമാനം പിൻവലിക്കുകയായിരുന്നു. ലോകബാങ്കിന്റെ സഹായത്തോടെ 238 എസി ട്രെയിനുകൾ എത്തിക്കാനായിരുന്നു പദ്ധതി.