മുംബൈ ∙ നഗരത്തിലെ വായുനിലവാരം മോശമാകുന്നതിനിടെ വിചിത്ര വാദവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. തുടർച്ചയായി 16 മണിക്കൂറിലേറെ മോശം വായുവുമായി സമ്പർക്കം ഉണ്ടായാൽ മാത്രമേ ആരോഗ്യത്തെ ബാധിക്കുവെന്ന ബോർഡിന്റെ നിലപാടിനെതിരെയാണ് രോഷം ഉയരുന്നത്. അത് ശരിയല്ലെന്നും ഉയർന്നതോതിലുള്ള വായുമലിനീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നഗരത്തിലെ വായുനിലവാരം മോശമാകുന്നതിനിടെ വിചിത്ര വാദവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. തുടർച്ചയായി 16 മണിക്കൂറിലേറെ മോശം വായുവുമായി സമ്പർക്കം ഉണ്ടായാൽ മാത്രമേ ആരോഗ്യത്തെ ബാധിക്കുവെന്ന ബോർഡിന്റെ നിലപാടിനെതിരെയാണ് രോഷം ഉയരുന്നത്. അത് ശരിയല്ലെന്നും ഉയർന്നതോതിലുള്ള വായുമലിനീകരണം നിനിൽക്കുന്നയിടത്ത് ഒരു മണിക്കൂർ സമയം ചെലവഴിച്ചാൽ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ദീർഘകാലത്തേക്ക് ഉണ്ടാകുമെന്നും  ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

മലിനീകരണത്തോത് ഉയരുന്നത് മൂലം ശ്വാസകോശ രോഗങ്ങളും ഹൃദയസംബന്ധമായ രോഗങ്ങളും  ഉണ്ടാകുമെന്നും കുട്ടികളിലും മുതിർന്നവരിലും ശ്വാസംമുട്ടൽ പോലുള്ള രോഗങ്ങൾക്കു സാധ്യതയുണ്ടെന്നും  വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ADVERTISEMENT

 ഒക്ടോബർ മുതൽ നഗരത്തിൽ വായുനിലവാരം മോശം ഗണത്തിലാണ്. ഇൗ നിലയിലെത്തിയിട്ടും  വേണ്ട നടപടികൾ എടുക്കാൻ  ബിഎംസിയോ സർക്കാരോ തയാറായിട്ടില്ല. അന്ധേരി, ഘാട്കോപർ, മലാഡ്, ബികെസി, ശിവ്‌രി, ചെമ്പൂർ, നേവി നഗർ, കൊളാബ എന്നിവിടങ്ങളിലെല്ലാം വായുനിലവാരം മോശം ഗണത്തിലാണ്.

 കഴിഞ്ഞ വർഷം വായുമലിനീകരണം രൂക്ഷമായപ്പോൾ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് അൽപമെങ്കിലും ആശ്വാസമുണ്ടായത്. നിർമാണ പ്രവർത്തനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തിയും മറ്റും വായുമലിനീകരണം നിയന്ത്രിക്കാൻ നടപടികൾ എടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് ഉദ്യോഗസ്ഥർ മാറിയതോടെ കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല. 

ADVERTISEMENT

 നഗരത്തെ പൊടിപടലങ്ങളിൽ നിന്ന്  മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ഡിസംബർ മുതൽ  ഈവർഷം  ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ബിഎംസി  ആന്റി സ്മോഗ് ഉപകരണങ്ങൾ ഘടിപ്പിപ്പ വാഹനങ്ങൾ എത്തിച്ചിരുന്നു. വെളളം സ്പ്രേ ചെയ്തും മറ്റും പൊടി കുറയ്ക്കാൻ ശ്രമിച്ചിരുന്നു.

ഇത്തവണയും പ്രശ്നം രൂക്ഷമാകുന്നതിന് മുൻപേ വാഹനങ്ങൾ ഉപയോഗിച്ച് മലിനീകരണ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ടാസ്ക് ഫോഴസ്് ഉൾപ്പെടെ രൂപീകരിച്ച് വായുനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എടുക്കണമെന്നുമാണ് നഗരവാസികളുടെ  ആവശ്യം.

English Summary:

Mumbai residents are facing severe air pollution, with the Air Quality Index consistently falling into the "poor" category. Despite this, the Pollution Control Board has made controversial claims, downplaying the health risks associated with short-term exposure to bad air. This article explores the dangers of air pollution, the lack of action from authorities, and the demands from citizens for immediate intervention.