മധ്യറെയിൽവേ: പുതിയ എസി ലോക്കൽ ഉടൻ; മെയിൻ ലൈനാണ് മെയിൻ; ഹാർബറിനോട് അവഗണന
മുംബൈ∙ മധ്യറെയിൽവേയിലെ മെയിൻ ലൈനിൽ 12 കോച്ചുകളും ആധുനിക സൗകര്യങ്ങളുമുള്ള പുതിയ എസി ലോക്കൽ വരുന്നു. ഇതോടെ മധ്യറെയിൽവേയിലെ എസി ട്രെയിനുകളുടെ എണ്ണം ഏഴായി ഉയരും. നോൺ എസി ട്രെയിൻ മാറ്റിയാകും പുതിയ എസി ട്രെയിൻ ഓടിക്കുക. ഒരു ദിവസം മുതൽ 10 മുതൽ 13 വരെ അധിക സർവീസുകൾ നടത്താനാകും. മധ്യറെയിൽവേയിൽ നിലവിൽ 66

മുംബൈ∙ മധ്യറെയിൽവേയിലെ മെയിൻ ലൈനിൽ 12 കോച്ചുകളും ആധുനിക സൗകര്യങ്ങളുമുള്ള പുതിയ എസി ലോക്കൽ വരുന്നു. ഇതോടെ മധ്യറെയിൽവേയിലെ എസി ട്രെയിനുകളുടെ എണ്ണം ഏഴായി ഉയരും. നോൺ എസി ട്രെയിൻ മാറ്റിയാകും പുതിയ എസി ട്രെയിൻ ഓടിക്കുക. ഒരു ദിവസം മുതൽ 10 മുതൽ 13 വരെ അധിക സർവീസുകൾ നടത്താനാകും. മധ്യറെയിൽവേയിൽ നിലവിൽ 66 പ്രതിദിന സർവീസുകളാണുള്ളത്. പരീക്ഷണയോട്ടത്തിനു ശേഷം സർവീസിന്റെ സമയം നിശ്ചയിക്കും. നേരത്തെ പശ്ചിമ റെയിൽവേയിലും ഒരു എസി ട്രെയിൻ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മധ്യറെയിൽവേയിലേക്കും ചെന്നൈയിൽ നിർമിച്ച എസി ട്രെയിനെത്തുന്നത്. 12 കോച്ചുകളിലൂടെയും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് കോച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഫെബ്രുവരി മുതൽ മേയ് അവസാനം എസി ട്രെയിനിൽ യാത്രക്കാരുടെ എണ്ണം കൂടുന്നത് കൂടി കണക്കിലെടുത്താണ് പുതിയ ട്രെയിൻ എത്തിച്ചത്. ക്രിസ്മസ് തിരക്ക് ആരംഭിക്കുന്നതിന് മുൻപേ പുതിയ ട്രെയിൻ ഓടിത്തുടങ്ങും.
ഒന്നു പരിഗണിക്കൂ
മധ്യറെയിൽവേ ആദ്യം എസി ട്രെയിനുകൾ ഓടിച്ചത് ഹാർബർ ലൈനിലാണെങ്കിലും പിന്നീട് ഈ ട്രെയിനുകളെല്ലാം മെയിൻ ലൈനിലേക്ക് മാറ്റി. 2022ൽ എസി ട്രെയിൻ വന്നയുടൻ ഈ റൂട്ടിലൂടെ 16 സർവീസുകുൾ ആരംഭിച്ചെങ്കിലും ട്രെയിന‍് സമയക്രമം, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് കാര്യമായ പ്രചാരണമോ, ബോധവൽക്കരണമോ നടത്തിയില്ല. യാത്രക്കാരും കുറവായിരുന്നു. തുടർന്ന്, ആളില്ലെന്നു ചൂണ്ടിക്കാട്ടി മെയിൻ ലൈനിലേക്ക് സർവീസുകൾ മാറ്റി. പിന്നാലെ ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചു. ഇതോടെ കൂടുതൽ യാത്രക്കാർ എസി ട്രെയിനിലേക്കു മാറിത്തുടങ്ങി. നിരക്ക് കുറച്ചതിനു ശേഷം ഹാർബർ ലൈനിൽ ഒരു എസി ട്രെയിൻ പോലും സർവീസ് നടത്തുന്നില്ല.