മലിനീകരണം നിർമാണ ജോലികൾക്കെതിരെ നടപടി; 437 സൈറ്റുകൾക്ക് ബിഎംസി നോട്ടിസ്
മുംബൈ∙ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ മുംബൈ കോർപറേഷൻ നടപടികൾ ശക്തമാക്കുന്നു. ഡപ്യൂട്ടി എൻജിനീയർമാരുടെ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്ന 437 സൈറ്റുകൾ കണ്ടെത്തി കാരണം കാണിക്കൽ നോട്ടിസ് നൽകി. 7 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഇവർക്ക് നിർമാണം തുടരാം.ബിഎംസി ഉദ്യോഗസ്ഥർ

മുംബൈ∙ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ മുംബൈ കോർപറേഷൻ നടപടികൾ ശക്തമാക്കുന്നു. ഡപ്യൂട്ടി എൻജിനീയർമാരുടെ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്ന 437 സൈറ്റുകൾ കണ്ടെത്തി കാരണം കാണിക്കൽ നോട്ടിസ് നൽകി. 7 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഇവർക്ക് നിർമാണം തുടരാം. ബിഎംസി ഉദ്യോഗസ്ഥർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ ഒട്ടേറെ ഇടങ്ങളിൽ നിയമം പാലിക്കാതെ നിർമാണപ്രവർത്തനങ്ങൾ നടന്നതാണ് വായുമലിനീകരണം രൂക്ഷമാകാൻ കാരണം. മിക്ക കെട്ടിട നിർമാതാക്കളും പൊടിപടലങ്ങൾ കുറയ്ക്കാനുള്ള നടപടികൾ എടുക്കുന്നില്ലെന്നും പരാതിയുണ്ട്.
നിർമാണ പ്രദേശം ടാർപോളിൻ കൊണ്ടോ, ടീൻ ഷീറ്റ് ഉപയോഗിച്ചോ മറയ്ക്കാതിരിക്കുക, വെള്ളം തളിക്കുന്നതിനുള്ള സ്‌പ്രിംഗ്ലർ ഉപയോഗിക്കാതിരിക്കുക, നിർമാണ അവശിഷ്ടങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ മൂടാതിരിക്കുക, ഇതിന്റെ ചക്രങ്ങൾ കഴുകാതിരിക്കുക തുടങ്ങി ചട്ടലംഘനം നടത്തിയവർക്കാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്. സാന്താക്രൂസ് ഈസ്റ്റ്, മലാഡ്, ഭാണ്ഡൂപ് എന്നീ പ്രദേശങ്ങളിൽ നിർമാണം പുരോഗമിക്കുന്ന പാർപ്പിട–വാണിജ്യ സമുച്ചയങ്ങൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
നഗരത്തിലെ വായുമലിനീകരണ തോത് മോശം നിലവാരത്തിൽ തുടരുകയാണ്. ആസ്മ, അലർജി രോഗികളും മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. അന്തരീക്ഷം മലിനമാക്കുന്ന നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന് നഗരവാസികൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എല്ലാ രംഗത്തും മലിനീകരണം കുറയ്ക്കാൻ ചട്ടങ്ങൾ നിർബന്ധമാക്കണമെന്നും ഇത് ഓരോ പൗരനും ലഭിക്കേണ്ട അവകാശങ്ങളിലൊന്നാണെന്നും നഗരവാസികൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം കോടതിയുൾപ്പെടെ ഇടപെട്ടതോടെയാണ് ബിഎംസിയും സർക്കാരും സജീവമായി രംഗത്തെത്തിയത്. പ്രത്യേക ടാസ്ക്ഫോഴ്സിനെ ഉൾപ്പെടെ നിയമിച്ചിരുന്നു.
വായുനിലവാരം ഇന്നലെ- 153
∙0–50 വരെ–നല്ലത്
∙51–100 –തൃപ്തികരം,
∙101–200 –മിതമായത്,
∙201–300 –മോശം,
∙300–400– വളരെ മോശം,
∙401–500 –ഗുരുതരം