പാക്കിസ്ഥാനിൽ കുടുങ്ങി; 22 വർഷത്തിന് ശേഷം തിരികെ എത്തി ഹാമിദ
മുംബൈ ∙ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റ് പാക്കിസ്ഥാനിലേക്ക് കടത്തിയ ഹാമിദ ബാനു (73) 22 വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. മനുഷ്യാവകാശ പ്രവർത്തകരുടെ സജീവ ഇടപെടലിന്റെ ഫലമായാണ് സ്വദേശമായ കുർളയിൽ തിരിച്ചെത്താനായത്. ‘വിദേശത്ത് നല്ല ജോലി അന്വേഷിക്കുന്നവർ വിശ്വസ്തരായ വ്യക്തികളെയും ഏജൻസികളെയും

മുംബൈ ∙ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റ് പാക്കിസ്ഥാനിലേക്ക് കടത്തിയ ഹാമിദ ബാനു (73) 22 വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. മനുഷ്യാവകാശ പ്രവർത്തകരുടെ സജീവ ഇടപെടലിന്റെ ഫലമായാണ് സ്വദേശമായ കുർളയിൽ തിരിച്ചെത്താനായത്. ‘വിദേശത്ത് നല്ല ജോലി അന്വേഷിക്കുന്നവർ വിശ്വസ്തരായ വ്യക്തികളെയും ഏജൻസികളെയും മാത്രമേ ആശ്രയിക്കാവൂ. വ്യാജ ഏജന്റുമാരുടെ കെണിയിൽപ്പെട്ട് ഇന്ത്യയിൽ നിന്നും ബംഗ്ലദേശിൽ നിന്നുമെല്ലാം പാക്കിസ്ഥാനിൽ വന്നു കുടുങ്ങിയ ഒട്ടേറെ സ്ത്രീകളെ പരിചയമുണ്ടെന്നും’ കുർളയിലെ ഒറ്റമുറി വീട്ടിൽ മക്കൾക്കും ചെറുമക്കൾക്കും ഇടയിൽ ഇരുന്നുകൊണ്ട് അവർ പറഞ്ഞു.
വിക്രോളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏജന്റാണ് 2002ൽ ഹാമിദ ബാനുവിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ചതിച്ചത്. ഹാമിദയെയും മറ്റു നാല് സ്ത്രീകളേയും പാക്കിസ്ഥാനിലുള്ള മറ്റൊരു ഏജന്റിന് കൈമാറുകയായിരുന്നു. രേഖകളെല്ലാം പാക്കിസ്ഥാനി ഏജന്റിന്റെ കൈയിലായതിനാൽ പൗരത്വം തെളിയിക്കാനായില്ല. പാക്കിസ്ഥാൻ സ്വദേശിയായ വലീലുള്ളാഹ് മാറൂഫ്, മുംബൈ സ്വദേശിയായ കഫ്‌ലാൻ ഷെയ്ക്ക് എന്നിവരുടെ രണ്ട് വർഷം നീണ്ട ഇടപെടൽ മൂലമാണ് ഹാമിദ ബാനുവിന് നാട്ടിലെത്താനായത്. ഇവരുടെ ഭർത്താവ് 2002ൽ മരിച്ചു.