നീന്തിക്കയറി, ജീവിത തീരത്തേക്ക്; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ മലയാളിക്കുടുംബം
മുംബൈ∙ മരണക്കയത്തിൽ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയതിന്റെ ആശ്വാസത്തിലാണ് പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജും നിഷയും മകൻ ഏബലും. മുംബൈയിലെ ബോട്ടപകടത്തിൽ മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷമുണ്ട് മൂവരുടെയും വാക്കുകളിൽ. മകനെ രക്ഷിക്കുന്നതിന്

മുംബൈ∙ മരണക്കയത്തിൽ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയതിന്റെ ആശ്വാസത്തിലാണ് പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജും നിഷയും മകൻ ഏബലും. മുംബൈയിലെ ബോട്ടപകടത്തിൽ മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷമുണ്ട് മൂവരുടെയും വാക്കുകളിൽ. മകനെ രക്ഷിക്കുന്നതിന് സാക്ഷിയായെങ്കിലും പിന്നീട് കാണാതായത് ഇവരെ പരിഭ്രാന്തരാക്കി. ഏബലിനെ ഉറൻ ജെഎൻപിടിയിലെ ആശുപത്രിയിലേക്കും മാതാപിതാക്കളെ മുംബൈയിലെ ഡോക്‌യാർഡിലേക്കുമാണ് രക്ഷാപ്രവർത്തകർ എത്തിച്ചത്.
പിന്നീട് മകനായുളള അന്വേഷണം നടക്കുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിയെത്തി. മാതാപിതാക്കളെ കാണാനില്ലെന്ന് കുട്ടിയും ഉറൻ പൊലീസിന് മൊഴി നൽകിയിരുന്നു. ചാന്ദിവ്‌ലിയിലുള്ള അമ്മാവന്റെ വിവരങ്ങൾ പൊലീസിന് നൽകിയതോടെ കാര്യങ്ങൾ വേഗത്തിലായി. ഒരു രാത്രി തീരുന്നതിന് മുൻപേ വീണ്ടും കുടുംബാംഗങ്ങൾ ഒന്നായി. 5 വയസ്സ് വരെ മുംബൈയിൽ വളർന്നതിനാൽ കുട്ടിക്ക് ഹിന്ദി അറിയാമായിരുന്നെന്നതും ആശ്വാസമായി. 3 വർഷങ്ങൾക്ക് മുൻപ് വരെ മുംബൈയിൽ താമസിച്ചിരുന്ന ഇവർ ബന്ധുക്കളെ കാണുന്നതിനും വിനോദ സഞ്ചാരത്തിനുമായാണ് 16ന് മുംബൈയിൽ എത്തിയത്.
ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സിനിമയിൽ കണ്ട ടൈറ്റാനിക് കപ്പൽ അപകടം പോലെയൊരു അനുഭവമാണ് ആദ്യം ഉണ്ടായതെന്ന് പറയുമ്പോൾ നിഷയുടെയും ജോർജിന്റെയും ഞെട്ടൽ മാറിയിട്ടില്ല. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ എലഫന്റാ ദ്വീപിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. വലിയ ബോട്ടായതിനാൽ ഘട്ടംഘട്ടമായാണ് വെള്ളത്തിൽ മുങ്ങിയത്. അര മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിനായുള്ള ബോട്ടുകളും എത്തിച്ചേർന്നു. ആദ്യം കുട്ടികളെയെല്ലാവരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തിറക്കി. ഇതിനിടയിൽ ബോട്ട് കൂടുതൽ മുങ്ങിത്തുടങ്ങുന്നതിനിടെ പലർക്കും ലൈഫ് ജാക്കറ്റുകൾ ലഭിച്ചു’’.