കേക്കിൽ രുചി വിസ്മയം തീർത്ത് മലയാളി വനിത
വസായ്∙വീട്ടിലുണ്ടാക്കിയ ‘ഹോംമെയ്ഡ്’ കേക്കുകൾക്ക് ഡിമാൻഡ് കൂടുതലുള്ള കാലമാണ് ക്രിസ്മസ്. വസായ് വെസ്റ്റ് അൽഫോൻസ പള്ളിക്ക് സമീപം ദോസ്തി കോറൽ ത്രീ, സിവിങ്ങിലെ തൃശൂർ മറ്റം ചിറയൻകണ്ടത്ത് സിമി നിക്സന്റെ കേക്കുകൾക്കും ആവശ്യക്കാരേറെ. 7 വർഷം മുൻപാണ് സിമി കേക്ക് നിർമാണം പഠിച്ചത്. അയൽക്കാരും മറ്റും രുചിച്ചറിഞ്ഞ

വസായ്∙വീട്ടിലുണ്ടാക്കിയ ‘ഹോംമെയ്ഡ്’ കേക്കുകൾക്ക് ഡിമാൻഡ് കൂടുതലുള്ള കാലമാണ് ക്രിസ്മസ്. വസായ് വെസ്റ്റ് അൽഫോൻസ പള്ളിക്ക് സമീപം ദോസ്തി കോറൽ ത്രീ, സിവിങ്ങിലെ തൃശൂർ മറ്റം ചിറയൻകണ്ടത്ത് സിമി നിക്സന്റെ കേക്കുകൾക്കും ആവശ്യക്കാരേറെ. 7 വർഷം മുൻപാണ് സിമി കേക്ക് നിർമാണം പഠിച്ചത്. അയൽക്കാരും മറ്റും രുചിച്ചറിഞ്ഞ ശേഷം കൂടുതൽ കേക്കിന് ഓർഡർ ലഭിച്ചതോടെ ആത്മവിശ്വാസം വർധിച്ചു. തുടർന്ന് ചെറിയൊരു ബിസിനസാക്കി മാറ്റി.
ക്രിസ്മസ് പ്രമാണിച്ച് 4 കമ്പനികൾക്കായി 400ൽ പരം കേക്കുകളാണ് സിമി ഇത്തവണ നൽകുന്നത്. ഇടവകയിലെ ഒട്ടേറെ കുടുംബങ്ങളും ഇവിടെ നിന്ന് കേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേഹം ഉള്ളവർക്ക് കഴിക്കാവുന്ന കേക്കുകളും തയാറാക്കുന്നു. ഗോതമ്പും ഇത്തിരി ശർക്കരയും ചേർത്ത കേക്കുകളാണിത്. പ്ലം, വൈൻ, ഡ്രൈ ഫ്രൂട്സ് കേക്കുകൾ എന്നിവ ഇത്തവണയും സിമി തയാറാക്കുന്നുണ്ട്. ആദ്യകുർബാന, വിവാഹം, പിറന്നാൾ എന്നിവയ്ക്കൊക്കെ കേക്കുകൾ തേടി മറുനാട്ടുകാരും എത്താറുണ്ട്. ഐ ടി കമ്പനി ജീവനക്കാരനായ ഭർത്താവ് നിക്സനും ഭർതൃമാതാപിതാക്കളുമാണ് കേക്ക് നിർമാണത്തിലെ സഹായികൾ.