വീണ്ടും പിണങ്ങി വായു; ഒരാഴ്ചയായി വായുനിലവാരം ‘അപകട നിലയിൽ’
മുംബൈ∙ നഗരത്തിലെ ശരാശരി വായുനിലവാരം കഴിഞ്ഞ ഒരാഴ്ചയായി അപകടകരമായ നിലയിൽ തുടരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. രാവിലെയും രാത്രിയും വിവിധയിടങ്ങളിൽ വായു ഗുണനിലവാരം ‘അത്യന്തം അപകടകര’ നില രേഖപ്പെടുത്തി. ഒരാഴ്ചത്തെ ശരാശരി നിലവാരം 197 ആണ്. ഇന്നലെ 219 ആയിരുന്നു. അതേസമയം കഴിഞ്ഞ ഞായറാഴ്ച പലയിടത്തും 300ന്

മുംബൈ∙ നഗരത്തിലെ ശരാശരി വായുനിലവാരം കഴിഞ്ഞ ഒരാഴ്ചയായി അപകടകരമായ നിലയിൽ തുടരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. രാവിലെയും രാത്രിയും വിവിധയിടങ്ങളിൽ വായു ഗുണനിലവാരം ‘അത്യന്തം അപകടകര’ നില രേഖപ്പെടുത്തി. ഒരാഴ്ചത്തെ ശരാശരി നിലവാരം 197 ആണ്. ഇന്നലെ 219 ആയിരുന്നു. അതേസമയം കഴിഞ്ഞ ഞായറാഴ്ച പലയിടത്തും 300ന് മുകളിൽ രേഖപ്പെടുത്തിയത് ആശങ്കയ്ക്കിടയാക്കുന്നു. മോശം വായുവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ആരോഗ്യമുള്ളവർക്കുപോലും ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാകും. രോഗികളുടെയും പ്രായമായവരുടെയും അവസ്ഥ കൂടുതൽ മോശമാകും.
നഗരത്തിൽ ഈർപ്പം കുറവായതും കാറ്റിന്റെ വേഗം കൂടിയതുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനുപുറമെ, വാഹനങ്ങൾ, വ്യവസായ ശാലകൾ എന്നിവ പുറംതള്ളുന്ന പുക, നിർമാണ മേഖല സൃഷ്ടിക്കുന്ന പൊടിപടലങ്ങൾ എന്നിവയും മലിനീകരണ തോത് കൂട്ടുന്നു. അതേസമയം, ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നത് ആശ്വാസകരമായി. കഴിഞ്ഞ ദിവസങ്ങളിൽ താപനില 33–35 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.
ബിഎംസി ഇടപെടണം
അപകടത്തിന്റെ തോത് കുറയ്ക്കാനാവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് ബിഎംസിയുടെ പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ വായുനിലവാരം പരിശോധിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള 7 മൊബൈൽ വാനുകൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി) പുറത്തിറക്കിയിരുന്നു.
‘മുംബൈ വായുമലിനീകരണ ലഘൂകരണ പദ്ധതി (എംഎപിഎംപി) അനുസരിച്ച് നിർമാണ മേഖലയിൽ ഒട്ടേറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇന്ധന വാഹനങ്ങളിൽ നിന്ന് വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് മാതൃക കാണിച്ച് ബിഎംസി മുന്നിലുണ്ട്. കൽക്കരി, മരം എന്നിവയിൽ നിന്ന് ശുദ്ധ ഇന്ധനത്തിലേക്ക് മാറാൻ ബേക്കറികൾക്കും മറ്റും നിർദേശം നൽകി. ബിഎംസി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ വായുനിലവാരം
നേവിനഗർ: 356 (രാവിലെ 8–9)
മസ്ഗാവ്: 331 (രാവിലെ 8–9)
മലാഡ് വെസ്റ്റ്: 323 (രാത്രി 11–12)
ബോറിവ്‌ലി: 318 (രാവിലെ 11–12)
ബൈക്കുള: 311 (രാവിലെ 9–10)
കാന്തിവ്‌ലി വെസ്റ്റ്: 305 (രാവിലെ 7–8)
വായുനിലവാര സൂചിക
0–50– നല്ലത്
50–100– തൃപ്തികരം
101–200- മിതമായത്
201–300– മോശം
301–400– വളരെ മോശം
401–500– ഗുരുതരം
ഒരാഴ്ചത്തെ നഗരത്തിലെ ശരാശരി വായുനിലവാരം
ഡിസംബർ 23: 219
ഡിസംബർ 22: 178
ഡിസംബർ 21: 194
ഡിസംബർ 20: 180
ഡിസംബർ 19: 198
ഡിസംബർ 18: 199
ഡിസംബർ 17: 188