സൈബർ തട്ടിപ്പ്: ഗോരെഗാവ് സ്വദേശിനിക്ക് 1.25 കോടി നഷ്ടം
മുംബൈ ∙ വീണ്ടും ഡിജിറ്റൽ അറസ്റ്റുമായി സൈബർ തട്ടിപ്പുസംഘം. ഗോരെഗാവ് സ്വദേശിയായ 68 വയസ്സുകാരിക്കാണ് 1.25 കോടി രൂപ നഷ്ടമായത്. കഴിഞ്ഞ നവംബർ മുതൽ ഡിസംബർ വരെ ഒരുമാസം വിവിധ ഘട്ടങ്ങളിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ആദ്യം റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ഫോൺകോൾ ലഭിച്ചു. ക്രെഡിറ്റ്

മുംബൈ ∙ വീണ്ടും ഡിജിറ്റൽ അറസ്റ്റുമായി സൈബർ തട്ടിപ്പുസംഘം. ഗോരെഗാവ് സ്വദേശിയായ 68 വയസ്സുകാരിക്കാണ് 1.25 കോടി രൂപ നഷ്ടമായത്. കഴിഞ്ഞ നവംബർ മുതൽ ഡിസംബർ വരെ ഒരുമാസം വിവിധ ഘട്ടങ്ങളിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ആദ്യം റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ഫോൺകോൾ ലഭിച്ചു. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഫോൺ ഹൈദരാബാദ് പൊലീസിന് കൈമാറുകയാണെന്നും പറഞ്ഞു. പിന്നീട് പൊലീസ് വേഷത്തിലുള്ള ആൾ വിഡിയോ കോളിൽ എത്തി.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഹൈദരാബാദിൽ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും 20 ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും അറിയിച്ചു. ഫോൺ പിന്നീട് വ്യാജ സിബിഐക്ക് കൈമാറി. അറസ്റ്റ് സാധ്യതയുണ്ടെന്നും വിവരം ആരെയും അറിയിക്കരുതെന്നും നിർദേശിച്ചു. കേസിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് നിർദേശിച്ചു. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയത്. ഉടനെ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.