ന്യൂഡൽഹി ∙ കോവിഡ് കാലത്തു കലയും കവിതയും കൈകോർക്കുകയാണ്. അതിൽ ഇടനിലക്കാരിയാകുന്നതു മലയാളിയായ ദീപ ഗോപാലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 പെയിന്റർമാരും 8 കവികളും ഒരുമിക്കുന്ന ‘ഇഗ്നൈറ്റ്– ഫ്രം വിതിൻ ദ് കൺഫൈൻസ്’ എന്ന ഓൺലൈൻ പ്രദർശനം ഇന്നാരംഭിക്കും. 8 എഴുത്തുകാരുടെ 40 കവിതകളും അതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് കാലത്തു കലയും  കവിതയും കൈകോർക്കുകയാണ്. അതിൽ ഇടനിലക്കാരിയാകുന്നതു മലയാളിയായ ദീപ ഗോപാലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 പെയിന്റർമാരും 8 കവികളും  ഒരുമിക്കുന്ന ‘ഇഗ്നൈറ്റ്– ഫ്രം വിതിൻ ദ് കൺഫൈൻസ്’ എന്ന ഓൺലൈൻ പ്രദർശനം ഇന്നാരംഭിക്കും. 8 എഴുത്തുകാരുടെ 40 കവിതകളും അതിന്റെ ചിത്രഭാഷ്യവും ഉൾപ്പെടുന്ന വിഡിയോ ഇന്നു മുതൽ 12 വരെ ആസ്വദിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രദർശനത്തിൽ ഭാഗമാകുന്നുണ്ട്. അഹ്‌ലം അബ്ബാസ് (ബെയ്റൂട്ട്), അനിന്ഥിത ചക്രവർത്തി (ഹൈദരബാദ്), ദേവൻ മഥൻഗാർളി (കേരളം), ജർമൻ ഫെർണാണ്ടസ് (ദുബായിൽ താമസിക്കുന്ന പെറു സ്വദേശി), ലോറൻ റുഡോൾഫ് (യുഎസ്), ലിസ് റാമോസ് പ്രാഡോ (ലണ്ടനിൽ താമസിക്കുന്ന  പെറു സ്വദേശി) എന്നിവർക്കൊപ്പം ദുബായ് മലയാളികളായ യാമിനി മോഹനും ദീപയും ചിത്രകാരൻമാരുടെ കൂട്ടത്തിലുണ്ട്.

ADVERTISEMENT

ആർദ്ര മാനസി (യുഎസ് മലയാളി), എല്ലോറ മിശ്ര (ഭുവനേശ്വർ), ഗീതാഞ്ജലി (കാന‍ഡ), ജോസഫ് ഷെറിബർ (കാന‍ഡ), മിനി എസ്.മേനോൻ (കേരളം), നമ്രത വരദരാജൻ (ബെംഗളുരു), രാധാ ഗോമതി (കേരളം), സോണിയ ദോഗ്ര (ഡൽഹി) എന്നിവരാണു കവികളുടെ കൂട്ടത്തിൽ.

കോവ‍ിഡ് കാലത്തെ കല

ADVERTISEMENT

കോവിഡ് മഹാമാരിയുടെ കാലത്ത് കലയെങ്ങനെ ഉത്തേജനത്തിന്റെ വഴിതുറക്കുന്നുവെന്നു കാണിക്കാനാണ് ഇത്തരമൊരു പ്രദർശനമൊരുക്കിയതെന്നു  ക്യുറേറ്ററായ ദീപയുടെ വാക്കുകൾ. കോവിഡ് കാലത്തെ വിവിധ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളാണു ചിത്രമായും കവിതയായുമെല്ലാം വന്നത്. ഇവ സംയോജിപ്പിച്ചു വിഡിയോ രൂപത്തിലാക്കിയാണു  പ്രദർശനമൊരുക്കിയത്. https://ignitefromwithintheconfines.blogspot.com/  എന്ന ബ്ലോഗിലും  ഇവരുടെ  ഇൻസ്റ്റഗ്രാം പേജിലുമായാണു  പ്രദർശനം.