9 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ തവിടുപൊടി
ന്യൂഡൽഹി ∙ 9 വർഷം നീണ്ട നിയമയുദ്ധം. ഒടുവിൽ നിമിഷങ്ങൾക്കുള്ളിൽ മണ്ണടിയൽ. നോയിഡയിലെ സൂപ്പർ ടെക്കിന്റെ പൊളിക്കൽ ദൗത്യം രാജ്യതലസ്ഥാന നഗരത്തെ ഒരേ സമയം അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തുവെന്നതാണ് വാസ്തവം. ഇത്തരമൊരു ദൗത്യത്തിന്റെ അമ്പരപ്പിനൊപ്പം തന്നെ വായു മലിനീകരണം അതിരൂക്ഷമായ നഗരത്തിന്
ന്യൂഡൽഹി ∙ 9 വർഷം നീണ്ട നിയമയുദ്ധം. ഒടുവിൽ നിമിഷങ്ങൾക്കുള്ളിൽ മണ്ണടിയൽ. നോയിഡയിലെ സൂപ്പർ ടെക്കിന്റെ പൊളിക്കൽ ദൗത്യം രാജ്യതലസ്ഥാന നഗരത്തെ ഒരേ സമയം അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തുവെന്നതാണ് വാസ്തവം. ഇത്തരമൊരു ദൗത്യത്തിന്റെ അമ്പരപ്പിനൊപ്പം തന്നെ വായു മലിനീകരണം അതിരൂക്ഷമായ നഗരത്തിന്
ന്യൂഡൽഹി ∙ 9 വർഷം നീണ്ട നിയമയുദ്ധം. ഒടുവിൽ നിമിഷങ്ങൾക്കുള്ളിൽ മണ്ണടിയൽ. നോയിഡയിലെ സൂപ്പർ ടെക്കിന്റെ പൊളിക്കൽ ദൗത്യം രാജ്യതലസ്ഥാന നഗരത്തെ ഒരേ സമയം അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തുവെന്നതാണ് വാസ്തവം. ഇത്തരമൊരു ദൗത്യത്തിന്റെ അമ്പരപ്പിനൊപ്പം തന്നെ വായു മലിനീകരണം അതിരൂക്ഷമായ നഗരത്തിന്
ന്യൂഡൽഹി ∙ 9 വർഷം നീണ്ട നിയമയുദ്ധം. ഒടുവിൽ നിമിഷങ്ങൾക്കുള്ളിൽ മണ്ണടിയൽ. നോയിഡയിലെ സൂപ്പർ ടെക്കിന്റെ പൊളിക്കൽ ദൗത്യം രാജ്യതലസ്ഥാന നഗരത്തെ ഒരേ സമയം അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തുവെന്നതാണ് വാസ്തവം. ഇത്തരമൊരു ദൗത്യത്തിന്റെ അമ്പരപ്പിനൊപ്പം തന്നെ വായു മലിനീകരണം അതിരൂക്ഷമായ നഗരത്തിന് സ്ഫോടനത്തിന്റെയും മറ്റും പൊടി എങ്ങനെ താങ്ങാനാകുമെന്ന ആശങ്കയും നഗരവാസികൾ ഉയർത്തി. രാവിലെ 6.30 മുതൽ ആരംഭിച്ച ദൗത്യങ്ങൾ കൃത്യമായി നടപ്പാക്കിയതിനു നോയിഡ ജില്ലാ അധികൃതർക്കും ജെറ്റ് ഡിമോളിഷൻ കമ്പനിക്കുമെല്ലാം ജനങ്ങൾ കയ്യടിയും നൽകി.
രാവിലെ 6.30നാണു ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ ഗ്യാസ് കണക്ഷൻ ഇല്ലാതായത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാചക വാതക പൈപ്പ് കണക്ഷൻ പ്രവർത്തനരഹിതമാകുമെന്ന് മുൻകൂർ അറിയിപ്പു നൽകിയിരുന്നു. രാവിലെ 7 മുതൽ എമറാൾഡ് കോർട്ടിലെയും എടിഎസ് വില്ലേജിലെയും അംഗങ്ങളെ മുഴുവൻ ഒഴിപ്പിക്കാൻ ആരംഭിച്ചു. അയ്യായിരത്തോളം കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റി. വൈദ്യുതി, ഗ്യാസ് വിതരണ സംവിധാനങ്ങളെല്ലാം പൂർണമായി വിഛേദിക്കപ്പെട്ടുവെന്ന് ഉറപ്പാക്കി 12 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഫോടനം നടക്കുന്ന ടവറുകളുടെ ഭാഗത്തു നിന്ന് പിൻവാങ്ങി. ഒരു മണിയോടെ ഇരട്ട ടവറുകളുടെ 50 മീറ്റർ ചുറ്റളവിൽ എല്ലാം ഒഴിപ്പിച്ച് പൂർണമായി സുരക്ഷിതമാക്കി. മനുഷ്യർ, വാഹനങ്ങൾ, മൃഗങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്ന് മാറ്റിയെന്ന് ഉറപ്പാക്കിയിരുന്നു.
2.15നാണു നോയിഡ–ഗ്രേറ്റർ നോയിഡ അതിവേഗ പാതയിലെ ഗതാഗതം തടഞ്ഞത്. ആദ്യ രണ്ട് അപായ സൈറണുകൾക്കൊടുവിൽ 2.30യ്ക്ക് മൂന്നാമത്തെ സൈറൺ മുഴങ്ങി. പിന്നാലെ സ്ഫോടനം. 9 മിനിറ്റ് നീണ്ട സ്ഫോടനം. 12 മിനിറ്റുകൊണ്ട് രണ്ട് ടവറുകളും നിലം പതിച്ചു. മൂന്നു മണിയോടെയാണു ജെറ്റ് ഡിമോളിഷൻ സംഘാംഗങ്ങളും മറ്റും പ്രദേശം പരിശോധിച്ച് ആളുകൾക്ക് വീടുകളിലേക്കും മറ്റും മടങ്ങാൻ അനുമതി നൽകിയത്. 4 മണിയോടെ വൈദ്യുതി സംവിധാനം പുന:സ്ഥാപിച്ചു. ഗ്യാസ് വിതരണ സംവിധാനം 3 മണിക്കൂറുകൾക്കൊണ്ടാണു പുന:സ്ഥാപിച്ചത്. എഡിഫസ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മറ്റു കെട്ടിടങ്ങൾക്കു കേടുപാടുകൾ വന്നിട്ടുണ്ടോ എന്ന പരിശോധനയും ഇതിനിടെ ആരംഭിച്ചിരുന്നു.
ആഘോഷമാക്കി നഗരം
ന്യൂഡൽഹി ∙ ഇരട്ട ടവറുകൾ നിലം പതിക്കുന്നതു കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവരാണു നോയിഡയിലേക്കെത്തിയത്. സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ പലരും രാവിലെ മുതൽ തന്നെ തമ്പടിച്ചു. പൊളിക്കൽ കാണണമെന്ന അഞ്ചു വയസുകാരൻ ചെറുമകന്റെ ആഗ്രഹം കാരണമാണ് ഇരുന്നൂറ് കിലോമീറ്റർ അകലെ ആഗ്രയിൽ നിന്നു റിയാസും ഭാര്യയുമെത്തിയത്.
രാവിലെ കാറിൽ ആഗ്രയിൽ നിന്നെത്തിയ ഇവരെ നോയിഡ പ്രദേശത്തു പൊലീസ് തടഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ തുടർന്നായിരുന്നുവിത്. എങ്കിലും സുഹൃത്തിന്റെ ഫ്ലാറ്റിൽ ഇവർ ഇടം പറ്റി. അകലെ നിന്നെങ്കിലും ആ കാഴ്ച കാണാൻ.
ഒറ്റനോട്ടത്തിൽ
∙ 3700 കിലോ സ്ഫോടക വസ്തു
∙ ഒന്നാം ബേസ്മെന്റിൽ ആരംഭിച്ച സ്ഫോടനം മുകളിലേക്ക് ക്രമാനുഗതമായി പുരോഗമിക്കുകയായിരുന്നു. ഓരോ സ്ഫോടനത്തിനും
17 മില്ലി സെക്കൻഡ് സമയം.
∙ കെട്ടിടം നേരെ താഴേക്കു വീഴുന്ന വിധം വാട്ടർഫാൾ ടെക്നിക് ഉപയോഗപ്പെടുത്തിയായിരുന്നു സ്ഫോടനം.
∙ അവശിഷ്ടങ്ങൾ ഭൂനിരപ്പിൽ നിന്നു
12 മീറ്റർ വരെ ഉയരത്തിൽ
∙ 80,000 ടൺ വരെയുണ്ടാകും അവശിഷ്ടങ്ങൾ
തെരുവു നായ്ക്കൾക്കും സംരക്ഷണം
ന്യൂഡൽഹി ∙ ഇരട്ട ടവർ പതിക്കുമ്പോൾ തെരുവു നായ്ക്കൾ പോലും അപകടത്തിൽപ്പെടാൻ പാടില്ലെന്ന നിശ്ചയദാർഡ്യത്തിലായിരുന്നു സന്നദ്ധ പ്രവർത്തകർ. വിവിധ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ 40ലേറെ തെരുവു നായ്ക്കളെയാണു പ്രദേശത്തു നിന്നു പിടികൂടി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയത്. ഹൗസ് ഓഫ് സ്ട്രേ ആനിമൽസ്, ഫ്രണ്ടിക്കോസ്, സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ്(എസ്പിസിഎ), ഹാപ്പി ടെയ‌്ൽ ഫൗണ്ടേഷൻ തുടങ്ങിയവരെല്ലാം ഇവരെ സംരക്ഷിക്കാനുണ്ടായിരുന്നു.
എമറാൾഡ് കോർട്ടിലും മറ്റുമായിട്ടുണ്ടായിരുന്ന അയ്യായിരത്തിലേറെ കുടുബങ്ങളെയാണ് ഇന്നലെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഇരുന്നൂറോളം വളർത്തു മൃഗങ്ങൾക്കും അഭയകേന്ദ്രമേകി. എന്നാൽ തെരുവു നായ്ക്കളെ എന്തു ചെയ്യുമെന്ന ആശങ്കയിലാണു ദൗത്യം സന്നദ്ധ സംഘടനകൾ ഏറ്റെടുത്തത്. നാൽപതോളം സന്നദ്ധ പ്രവർത്തകർ ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു. സ്ഫോടനം നടക്കുന്ന പ്രദേശത്തും പരിസരത്തുമെല്ലാം കഴിഞ്ഞ ദിവസം മുതൽ തന്നെ ഇവർ പരിശോധന ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെയും ഇതു തുടർന്നു. സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.