അറിവിന്റെ വഴിയിലേക്കു കുഞ്ഞോമനകളെ കൈപിടിച്ചു നടത്താം. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം, നമ്മുടെ പൊന്നോമനകൾക്കായി മലയാള മനോരമ ഡൽഹിയിൽ വിദ്യാരംഭം ഒരുക്കുകയാണ്. ഒക്ടോബർ 5ന്, വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭച്ചടങ്ങിൽ പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. 2004 മുതൽ രാജ്യതലസ്ഥാനത്ത് മലയാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

അറിവിന്റെ വഴിയിലേക്കു കുഞ്ഞോമനകളെ കൈപിടിച്ചു നടത്താം. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം, നമ്മുടെ പൊന്നോമനകൾക്കായി മലയാള മനോരമ ഡൽഹിയിൽ വിദ്യാരംഭം ഒരുക്കുകയാണ്. ഒക്ടോബർ 5ന്, വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭച്ചടങ്ങിൽ പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. 

2004 മുതൽ രാജ്യതലസ്ഥാനത്ത് മലയാള മനോരമ വിദ്യാരംഭം സംഘടിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ആയിരത്തഞ്ഞൂറിലേറെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന വേദിയായി ഇതുമാറി. പ്രഫ.ഓംചേരി എൻ.എൻ.പിള്ള, ആനന്ദ്, എം.മുകുന്ദൻ, ജസ്റ്റിസ് കുര്യൻ ജോസഫ്. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ, ജസ്റ്റിസ് സിറിയക് ജോസഫ്, സിവിൽ സർവീസ് മേഖലയിൽനിന്ന് കെ.റോയ് പോൾ, സി.വി.ആനന്ദബോസ്, ജിജി തോംസൺ, വേണു രാജാമണി, അരുണ സുന്ദർരാജ്, ശിൽപി കെ.എസ്.രാധാകൃഷ്ണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ കഴിഞ്ഞ വർഷങ്ങളിൽ കുഞ്ഞുങ്ങളെ ആദ്യക്ഷരമെഴുതിച്ചു. മലയാളത്തിനു പുറമേ ഹിന്ദിയും ഇംഗ്ലിഷും അറബിയും ആദ്യാക്ഷര ഭാഷയായ അവസരങ്ങളുണ്ടായി. 

ADVERTISEMENT

ഗുരുക്കന്മാർ അക്ഷരമെഴുതിച്ച് അനുഗ്രഹിക്കുന്ന വേള കു‍ഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും മധുരാനുഭവമാകുന്നു.   അക്ഷരമെഴുതാനെത്തുന്ന കുഞ്ഞുങ്ങൾ കൈനിറയെ സമ്മാനങ്ങളുമായാണ് മടങ്ങുക. വിദ്യാഭ്യാരംഭത്തിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഞായറാഴ്ചകളിൽ റജിസ്ട്രേഷൻ സൗകര്യമുണ്ടാവില്ല.  റജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ: 011 –23314016, 011– 23766687. റജിസ്ട്രേഷൻ സമയം: രാവിലെ 11.30 മുതൽ വൈകുന്നേരം 5.30 വരെ.

--------------------------------