വിമാനയാത്രയ്ക്ക് കൊള്ളനിരക്ക്: വിഷയം പാർലമെന്റിൽ
ന്യൂഡൽഹി ∙ വിമാന ടിക്കറ്റിന്റെ അമിത നിരക്ക് വിഷയം പാർലമെന്റിലും ചർച്ചാവിഷയമായി. വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് മലയാള മനോരമയിലെ വാർത്ത ഉൾപ്പെടെ പരാമർശിച്ചാണു തോമസ് ചാഴികാടൻ എംപി പറഞ്ഞത്. വിഷയത്തിൽ കേന്ദ്രം സത്വര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം ജെബി

ന്യൂഡൽഹി ∙ വിമാന ടിക്കറ്റിന്റെ അമിത നിരക്ക് വിഷയം പാർലമെന്റിലും ചർച്ചാവിഷയമായി. വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് മലയാള മനോരമയിലെ വാർത്ത ഉൾപ്പെടെ പരാമർശിച്ചാണു തോമസ് ചാഴികാടൻ എംപി പറഞ്ഞത്. വിഷയത്തിൽ കേന്ദ്രം സത്വര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നിവേദനം നൽകി. ക്രിസ്മസ്–പുതുവത്സര സീസൺ സമയത്തു വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും ‘മലയാള മനോരമ’ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കു ക്രമാതീതമായി വർധിപ്പിച്ചിരിക്കുകയാണെന്നു ശൂന്യവേളയിൽ തോമസ് ചാഴികാടൻ വ്യക്തമാക്കി. പലയിടത്തു നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 25,000 രൂപയ്ക്കു മുകളിൽ വരെയെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപെടുത്ത ടിക്കറ്റുകൾക്കു പോലും സാധാരണ നിരക്കിന്റെ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ക്രിസ്മസ് സീസൺ അടുത്തതോടെ നാട്ടിലേക്ക് പോകാൻ യാത്രക്കാരുടെ വൻ തിരക്കാണ്. ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യവുമുണ്ട്.
ഇതുകാരണം ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പോലും വിമാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഈ സാഹചര്യം വിമാനക്കമ്പനികൾ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് പോലുള്ള വിദേശ രാജ്യങ്ങളിലേക്കു പോകാൻ വേണ്ടതിനേക്കാൾ കൂടിയ നിരക്കാണ് ആഭ്യന്തര യാത്രയ്ക്ക് ഈടാക്കുന്നത്. ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്രമന്ത്രി ഇടപെടണമെന്നും അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു.
വിമാനക്കമ്പനികളുടെ അമിത ചൂഷണം തടയാൻ കേന്ദ്രം ശക്തമായി ഇടപെടേണ്ടതുണ്ടെന്നു ജെബി മേത്തർ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 17,500 രൂപയാണ്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സമാന സ്ഥിതിയാണ്. ഇന്ധന വില മുൻകാലങ്ങളെക്കാൾ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കു കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു ജെബി മേത്തർ ആവശ്യപ്പെട്ടു.