കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച് നടത്തി
ന്യൂഡൽഹി ∙ പ്രവാസികാര്യ വകുപ്പു പുനഃസ്ഥാപിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. കേരള സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം

ന്യൂഡൽഹി ∙ പ്രവാസികാര്യ വകുപ്പു പുനഃസ്ഥാപിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. കേരള സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ ജന്തർ മന്തറിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കേരള പ്രവാസി സംഘം പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലിസ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ, ബാദുഷ കടലുണ്ടി, സെക്രട്ടറി പി.സൈതാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി ആർ.ശ്രീകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിൽനിന്നുള്ള നൂറോളം പേർ മാർച്ചിന്റെ ഭാഗമായി.