ചരിത്രവും സംസ്കാരവും പുതുതലമുറ അറിയണം: നാവികസേനാ മേധാവി
ന്യൂഡൽഹി ∙ നമ്മുടെ പൗരാണിക ചരിത്രം, സംസ്കാരം ഇതെല്ലാം പുതുതലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കാൻ ഡിഎംഎ പോലുള്ള സംഘടനകൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നു നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. ഡിഎംഎയുടെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെക്കാലമായി നമ്മൾ പഠിച്ചുവരുന്ന

ന്യൂഡൽഹി ∙ നമ്മുടെ പൗരാണിക ചരിത്രം, സംസ്കാരം ഇതെല്ലാം പുതുതലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കാൻ ഡിഎംഎ പോലുള്ള സംഘടനകൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നു നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. ഡിഎംഎയുടെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെക്കാലമായി നമ്മൾ പഠിച്ചുവരുന്ന ചരിത്രപുസ്തകങ്ങൾ പലതും പുരാതന സംസ്കാരവും ചരിത്രവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇതെല്ലാം ആളുകൾക്കു പരിചയപ്പെടുത്തി നൽകാൻ സംഘടനകൾക്കു വലിയ ഉത്തരവാദിത്തമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പറഞ്ഞ ‘പഞ്ച പ്രാണി’നെക്കുറിച്ചും അഡ്മിറൽ ആർ.ഹരികുമാർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. കൊളോണിയൽ ചിന്തയിൽ നിന്നു മോചനം നേടണമെന്നും നമ്മുടെ ചരിത്രത്തെക്കുറിച്ചും മറ്റും അഭിമാനമുള്ളവരായിരിക്കണമെന്നുമുള്ള നിർദേശങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഈ രണ്ടു കാര്യങ്ങളിലും കൂടുതൽ പ്രാധാന്യം നൽകി അവബോധം സൃഷ്ടിക്കാൻ ഡിഎംഎ പോലുള്ള സംഘടനകൾക്കു സാധിക്കണം.
നമ്മുടെ സംസ്കാരത്തെക്കുറിച്ചു കൂടുതൽ ദിശാബോധം യുവതലമുറയ്ക്കു നൽകണം. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും തിരികെ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ സമയം, അറിവ്, വിദഗ്ധ സേവനം ഇങ്ങനെ പലതും സമൂഹത്തിനു നൽകാനാകും. ഇതിനൊപ്പം പ്രധാനപ്പെട്ടതാണു ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഇതില്ലാതെ ഒരു സമൂഹവും വളരില്ല’ അദ്ദേഹം പറഞ്ഞു.
ഡിഎംഎ പ്രസിഡന്റ് കെ.രഘുനാഥ് അധ്യക്ഷനായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി കെ.വി.ശിവപ്രസാദ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡിഎംഎ വിശിഷ്ട സാമൂഹിക സേവാ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫ്, വിശിഷ്ട സേവാ പുരസ്‌കാരം ഡിഎംഎ മുൻ വൈസ് പ്രസിഡന്റ് ജി.ശിവശങ്കരൻ എന്നിവർക്ക് അഡ്മിറൽ ആർ.ഹരികുമാർ സമ്മാനിച്ചു. ഡിഎംഎയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന 75–ാം വാർഷികാഘോഷങ്ങൾ, ഡിഎംഎ യുട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം പേജ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
എം.ജി.ജോർജ് മുത്തൂറ്റിന്റെ ‘പൈതൃകം മലങ്കര സഭാ സാഹിതീ സരണിയുടെ ദർശനങ്ങൾ’ എന്ന പുസ്തകവും ത്രൈമാസികയുടെ ഡിഎംഎ ദിനപതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. കൊച്ചിൻ കലാഭവൻ കെ.എസ്.പ്രസാദിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് സ്റ്റാൻഡ്-അപ് കോമഡിയും അരങ്ങേറി.