നൃത്തച്ചുവടുകൾക്കൊപ്പം വളർന്ന് വൈഷ്ണവി
നൃത്തം വൈഷ്ണവിയുടെ ജീവനാണ്. ഭരതനാട്യത്തിൽ നിന്നാരംഭിച്ച്, കുച്ചിപ്പുഡിയിലും മോഹിനിയാട്ടത്തിലുമെത്തി ഇപ്പോൾ കഥകളിയിലും തുടരുന്ന നൃത്തോപാസന. വിവിധ രാജ്യാന്തര, ദേശീയ നൃത്ത ഫെസ്റ്റിവലുകളിൽ ഉൾപ്പെടെ പി.ജെ.വൈഷ്ണവി എന്ന 17കാരിയുടെ പേര് തിളങ്ങുന്നു. കുട്ടിക്കാലത്തു തന്നെ നൃത്തം ഏറെ പ്രിയപ്പെട്ടതായിരുന്നു വൈഷ്ണവിക്ക്. അങ്ങനെയാണു തമിഴ് സംഘത്തിന്റെ ക്ലാസിൽ ആറാമത്തെ വയസ്സിൽ ഭരതനാട്യം അഭ്യസിക്കാൻ ചേർന്നത്.....

നൃത്തം വൈഷ്ണവിയുടെ ജീവനാണ്. ഭരതനാട്യത്തിൽ നിന്നാരംഭിച്ച്, കുച്ചിപ്പുഡിയിലും മോഹിനിയാട്ടത്തിലുമെത്തി ഇപ്പോൾ കഥകളിയിലും തുടരുന്ന നൃത്തോപാസന. വിവിധ രാജ്യാന്തര, ദേശീയ നൃത്ത ഫെസ്റ്റിവലുകളിൽ ഉൾപ്പെടെ പി.ജെ.വൈഷ്ണവി എന്ന 17കാരിയുടെ പേര് തിളങ്ങുന്നു. കുട്ടിക്കാലത്തു തന്നെ നൃത്തം ഏറെ പ്രിയപ്പെട്ടതായിരുന്നു വൈഷ്ണവിക്ക്. അങ്ങനെയാണു തമിഴ് സംഘത്തിന്റെ ക്ലാസിൽ ആറാമത്തെ വയസ്സിൽ ഭരതനാട്യം അഭ്യസിക്കാൻ ചേർന്നത്.
പിന്നീട് വിഷ്ണുപ്രിയ നാട്യാലയത്തിലെ ഗുരു ബാലകൃഷ്ണൻ മാരാരുടെ ശിക്ഷണത്തിലെത്തി. 8–ാം വയസ്സിൽ കുച്ചിപ്പുഡി അഭ്യസിക്കാൻ തുടങ്ങി. ഇന്നു പ്രശസ്ത നർത്തകൻ ജയ്റാം റാവുവിന്റെ കീഴിലാണ് പഠനം തുടരുന്നത്. മോഹിനിയാട്ടം കലാമണ്ഡലം വിഷ്ണുപ്രിയ മാരാരിനു കീഴിലും കഥകളി രാജ്യാന്തര കഥകളി കേന്ദ്രത്തിലെ തിരുവട്ടാർ ജഗദീശന്റെ കീഴിലും അഭ്യസിക്കുന്നു.
2018ൽ കഥകളിക്ക് സിസിആർടി സ്കോളർഷിപ് നേടിയ വൈഷ്ണവി ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം കുച്ചിപ്പുഡി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഈ 12–ാം ക്ലാസുകാരിയുടെ മികവിനു തെളിവാണ്. ഒഡീഷ ഡാൻസ് ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വേദികളിലും വൈഷ്ണവിയെത്തി.
വിഷ്ണുപ്രിയ നാട്യാലയത്തിന്റെ പല നൃത്തനാടകങ്ങളിലും പ്രധാന വേഷങ്ങളിലെത്തിയ വൈഷ്ണവിയുടെ മികവ് ഡൽഹി സംസ്ഥാന സ്കൂൾ മേളയിലും കണ്ടു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിൽ രണ്ടാം സ്ഥാനമാണു വൈഷ്ണവി കരസ്ഥമാക്കിയത്.
സഫ്ദർജങ് ഡവലപ്മെന്റ് ഏരിയയിലെ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നു 12–ാം ക്ലാസ് പൂർത്തിയാക്കിയ ഉപരിപഠനത്തിനൊപ്പം നൃത്തവും കൊണ്ടുപോകുമെന്ന് ഉറപ്പേകുന്നു. പുതിയ സാധ്യതകൾ തേടി ഏതെങ്കിലും ഒരു നൃത്തരൂപത്തിൽ കൂടുതൽ ശ്രദ്ധിക്കാനും പദ്ധതിയുണ്ട്. ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറായ കൊല്ലം സ്വദേശി ബി.പത്മകുമാറിന്റെയും ജയ പത്മകുമാറിന്റെയും മകളാണ് വൈഷ്ണവി.