ന്യൂഡൽഹി∙ വിഷപ്പുകയിൽ വീർപ്പുമുട്ടി ഡൽഹിയിലെ ജനങ്ങൾ നട്ടംതിരിയുമ്പോൾ 23 കോടി രൂപ മുടക്കി സ്ഥാപിച്ച കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ നോക്കുകുത്തിയായി. പ്രയോജന രഹിതമെന്നു കണ്ടെത്തിയതിനെ തുടർന്ന് 7 മാസം മുൻപാണ് ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനോടു ചേർന്നുള്ള സ്മോഗ് ടവർ പൂട്ടിയത്. വായു ശുദ്ധീകരിക്കുമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിഷപ്പുകയിൽ വീർപ്പുമുട്ടി ഡൽഹിയിലെ ജനങ്ങൾ നട്ടംതിരിയുമ്പോൾ 23 കോടി രൂപ മുടക്കി സ്ഥാപിച്ച കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ നോക്കുകുത്തിയായി. പ്രയോജന രഹിതമെന്നു കണ്ടെത്തിയതിനെ തുടർന്ന് 7 മാസം മുൻപാണ് ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനോടു ചേർന്നുള്ള സ്മോഗ് ടവർ പൂട്ടിയത്.

വായു ശുദ്ധീകരിക്കുമെന്ന അവകാശവാദവുമായി 2021ൽ മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളാണു ടവർ ഉദ്ഘാടനം ചെയ്തത്. എൻജിനീയർമാരും ഓപ്പറേറ്റർമാരും ഹെൽപർമാരും ഉൾപ്പെടെ 10 ജീവനക്കാരെയും മാസങ്ങൾക്കു മുൻപു പിൻവലിച്ചു. 24 മീറ്റർ ഉയരമുള്ള സ്മോഗ് ടവർ ഒരു സെക്കൻഡിനുള്ളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ 1000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കുമെന്നായിരുന്നു വാദം. 

ADVERTISEMENT

40 വലിയ ഫാനുകളും 5000 എയർ ഫിൽറ്ററുകളുമാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ, പ്രവർത്തനമാരംഭിച്ചു 2 വർഷത്തിനുള്ളിൽ തന്നെ പ്രായോഗികമല്ലെന്നു കണ്ടെത്തി ടവർ അടച്ചു പൂട്ടാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി ചെയർമാൻ അശ്വിനി കുമാർ നിർദേശം നൽകിയിരുന്നു. 100 മീറ്റർ ചുറ്റളവിലുള്ള 12% വായു മാത്രം ശുദ്ധീകരിക്കാനുള്ള ശേഷിയെ ടവറിനുണ്ടായിരുന്നുള്ളു.

ടവർ സ്ഥിതി ചെയ്യുന്ന സ്ഥലം പരിസ്ഥിതി–കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രമാക്കാനും ശുപാർശ ചെയ്തു. സ്മോഗ് ടവറുകൾക്ക് പരമാവധി 300 മുതൽ 500 മീറ്റർ ചുറ്റളവിലുള്ള അന്തരീക്ഷ വായുവിലെ പിഎം. 2.5 (പർട്ടിക്കുലേറ്റ് മാറ്റർ), പിഎം 10 എന്നിവ കുറയ്ക്കാനുള്ള ശേഷി മാത്രമേയുള്ളൂവെന്ന് ഐഐടി ബോംബെ നടത്തിയ പഠനത്തിലും കണ്ടെത്തി.

ADVERTISEMENT

ഐഐടി ബോംബെയുടെ മേൽനോട്ടത്തിൽ ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ ചെലവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൊണാട്ട് പ്ലേസിലും ആനന്ദ് വിഹാറിലും 2 സ്മോഗ് ടവറുകൾ സ്ഥാപിച്ചത്. 

പഠനവും പാഴായി

ADVERTISEMENT

അന്തരീക്ഷ മലിനീകരണത്തിന്റെ ഉറവിടങ്ങളെക്കുറിച്ചു പഠിക്കാൻ കാൻപുർ ഐഐടിയുമായി 2021ൽ ഡൽഹി സർക്കാർ കരാറൊപ്പിട്ടിരുന്നു. വിവിധ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ 12 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.

ഇതിൽ 10 കോടി രൂപ ഐഐടിക്കു ഡ‍ൽഹി മലിനീകരണ നിയന്ത്രണ സമിതി കൈമാറുകയും ചെയ്തു. എന്നാൽ,  ഫെബ്രുവരിയിൽ  ഈ പഠനവും ഐഐടിക്കു പണം നൽകുന്നതും നിർത്തി വയ്ക്കാൻ സമിതി ചെയർമാൻ അശ്വിനി കുമാർ സർക്കാരിനോട് ആലോചിക്കാതെ നിർദേശം നൽകിയെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആരോപിച്ചു.