ഹൈക്കോടതി ചോദിക്കുന്നു, ആൺ നഴ്സുമാർക്ക് എന്താണ് പ്രശ്നം; സർക്കാരുകൾ വിശദീകരിക്കണം
ന്യൂഡൽഹി∙ ബിഎസ‍്‍സി നഴ്സിങ് കോഴ്സിന് പെൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര– സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി. കോഴ്സിന് അപേക്ഷിക്കാൻ ആൺകുട്ടികൾക്ക് അവസരം നൽകാത്തതിനെതിരെ ഇന്ത്യൻ പ്രഫഷനൽ നഴ്സസ് അസോസിയേഷനാണ് പൊതുതാൽപര്യ ഹർജി നൽകിയത്. എയിംസ്, ഗുരു ഗോവിന്ദ്സിങ്

ന്യൂഡൽഹി∙ ബിഎസ‍്‍സി നഴ്സിങ് കോഴ്സിന് പെൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര– സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി.
കോഴ്സിന് അപേക്ഷിക്കാൻ ആൺകുട്ടികൾക്ക് അവസരം നൽകാത്തതിനെതിരെ ഇന്ത്യൻ പ്രഫഷനൽ നഴ്സസ് അസോസിയേഷനാണ് പൊതുതാൽപര്യ ഹർജി നൽകിയത്. എയിംസ്, ഗുരു ഗോവിന്ദ്സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബിഎസ‍്‍സി (ഓണേഴ്സ്) നഴ്സിങ് കോഴ്സിന് അപേക്ഷിക്കാൻ പെൺകുട്ടികൾക്കു മാത്രമാണ് അവസരം നൽകുന്നതെന്ന് ഹർജിയിൽ പറയുന്നു.
കേന്ദ്ര– സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ എന്നിവ ഇതുസംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്കർണ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
ലിംഗ അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡം പിൻവലിക്കണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഡ്വ. റോബിൻ രാജു ആവശ്യപ്പെട്ടു. രാജ്യത്ത് നഴ്സുമാർ വേണ്ടത്രയില്ലാത്ത സാഹചര്യത്തിൽ ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും കോഴ്സിന് പ്രവേശനം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
പെൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകുന്ന നടപടി ഏകപക്ഷീയവും ജനാധിപത്യ സമീപനങ്ങളുടെ ലംഘനവുമാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കാത്ത നിലപാടാണിതെന്നും ഹർജിയിൽ ആരോപിച്ചു. ഫെബ്രുവരി 19ന് വിഷയം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.