ന്യൂ‍ഡൽഹി∙ സ്വഭാവഗുണത്തിൽ ഒറ്റയാൻ എന്നു വിശേഷിപ്പിക്കപ്പെട്ട ചിത്രകാരനാണ് എ. രാമചന്ദ്രൻ. വെളുത്ത മുടിയും വളഞ്ഞു താഴേക്കിറങ്ങിയ മീശയും. ആറടിയിലേറെ പൊക്കത്തിൽ ഗാംഭീര്യം വിട്ടൊഴിയാത്ത ഭാവം. എല്ലാ മലയാളികളുടെയും അഭിമാനമായി ദീർഘകാലം അദ്ദേഹം ഡൽഹിയിൽ കഴിഞ്ഞു. പ്രീത്‌ വിഹാർ വികാസ് മാർഗിലെ ഭാരതീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ സ്വഭാവഗുണത്തിൽ ഒറ്റയാൻ എന്നു വിശേഷിപ്പിക്കപ്പെട്ട ചിത്രകാരനാണ് എ. രാമചന്ദ്രൻ. വെളുത്ത മുടിയും വളഞ്ഞു താഴേക്കിറങ്ങിയ മീശയും. ആറടിയിലേറെ പൊക്കത്തിൽ ഗാംഭീര്യം വിട്ടൊഴിയാത്ത ഭാവം. എല്ലാ മലയാളികളുടെയും അഭിമാനമായി ദീർഘകാലം അദ്ദേഹം ഡൽഹിയിൽ കഴിഞ്ഞു. പ്രീത്‌ വിഹാർ വികാസ് മാർഗിലെ ഭാരതീയ ആർട്ടിസ്റ്റ് കോളനിയിലായിരുന്നു താമസം. രാമചന്ദ്രന്റെ കലയും ഭാവനയും ലോകം മുഴുവനും ചുറ്റി സഞ്ചരിച്ചു. ‘വിഷൻ ഓഫ് രാംദേവ്–അഹല്യ ഇൻ റെഡ്’ എന്ന ചിത്രം 1.44 കോടി രൂപയ്ക്കാണ് ഈയിടെ വിറ്റു പോയത്. 

പ്രിയപ്പെട്ട  ഡൽഹി 
1965-ൽ ജാമിയ സർവകലാശാലയിൽ കലാ വിഭാഗത്തിൽ അധ്യാപകനായി ചേർന്നു. 28 വർഷം പ്രഫസറായും ഡിപ്പാർട്മെന്റ് ഡവലപ്‌മെന്റ് മേധാവിയായും ജോലി ചെയ്തു. മുഴുവൻസമയ സർഗാത്മകതയ്ക്കായി 1992-ൽ സ്വമേധയാ വിരമിച്ചു. 1966-ൽ ഡൽഹിയിലെ കുമാർ ഗാലറിയിലായിരുന്നു ആദ്യ സോളോ എക്സിബിഷൻ. അതിനുശേഷം, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമായി പെയിന്റിങ്ങുകൾ, ശിൽപങ്ങൾ,  ഗ്രാഫിക്സ് എന്നിവയുടെ 32ലേറെ വലിയ സോളോ എക്സിബിഷനുകൾ നടത്തി. 

ADVERTISEMENT

പ്രകൃതിയെ തൊട്ടറിഞ്ഞ് 
പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നതിനെക്കുറിച്ചു രാമചന്ദ്രൻ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: “ എന്റെ അധ്യാപകൻ രാം കിങ്കർ ബ്യ്ജ് നൽകിയ ആദ്യ നിർദേശം പുറത്തുപോയി പ്രകൃതിയിൽ നിന്നു വരയ്ക്കാനായിരുന്നു. പിന്നെ അതൊരു ശീലമായി.”  കുട്ടിക്കാലം ചെലവിട്ട ആറ്റിങ്ങലും കല പഠിച്ച ബംഗാളും പിന്നെ ഡൽഹിയും രാജസ്ഥാനുമെല്ലാം അദ്ദേഹത്തിന്റെ രചനകളിൽ വ്യത്യസ്ത ഭാവങ്ങളിലുണ്ട്.  അന്ധനായ ഒരാൾ സ്പർശനത്തിലൂടെ ലോകത്തെ അറിയുന്ന പോലെ ലോകത്തെ ‌വരകളിലൂടെ ഗ്രഹിച്ചെടുക്കുന്നു എന്നാണ് സ്വന്തം കലാസപര്യയെക്കുറിച്ച് രാമചന്ദ്രൻ വിശേഷിപ്പിച്ചിട്ടുള്ളത്.

തണലായി ചമേലി 
 എഴുത്തിലും വരയിലും എന്നും തണലായി ഭാര്യ ടാൻ യുവാൻ ചമേലി (ചമേലി രാമചന്ദ്രൻ) അദ്ദേഹത്തി‌നൊപ്പമുണ്ടായിരുന്നു. രവീന്ദ്രനാഥ ടഗോറിന്റെ ക്ഷണം സ്വീകരിച്ച് 1928ൽ ശാന്തി നികേതനിൽ ചൈനീസ് ഭാഷ പഠിപ്പിക്കാനെത്തിയതാണ് ചമേലിയുടെ പിതാവ് ടാൻ യുൻ ഷാൻ. ശാന്തി നികേതനിലായിരുന്നു അവരുടെ ജനനം. ടഗോറാണ് ടാൻ യുവാൻ എന്ന ചൈനീസ് പേരിനൊപ്പം ചമേലി എന്നു കൂട്ടിച്ചേർത്തത്. ശാന്തിനികേതനിൽ വച്ചു പരിചയപ്പെട്ട രാമചന്ദ്രനും ചമേലിയും ദീർഘകാലത്തെ പ്രണയത്തിന് ശേഷം 1972 ജൂൺ 2ന് വിവാഹിതരായി. ചിത്രകാരി കൂടിയായ ചമേലി അദ്ദേഹത്തിനൊപ്പം കുട്ടികൾക്കു വേണ്ടിയുള്ള ഒട്ടേറെ ചിത്രകലാ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.  

ADVERTISEMENT

കേരളത്തിനായി കരുതിയത് 
തന്റെ തിരഞ്ഞെടുത്ത ചിത്രങ്ങളും ശിൽപങ്ങളും പുസ്തകശേഖരവും കേരളത്തിനു കൈമാറാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിനു കത്തും നൽകി. കോടികൾ വിലമതിക്കുന്ന കലാസൃഷ്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു നിർദേശം. ചിത്രങ്ങളും ശിൽപങ്ങളും കൊല്ലം, തൃപ്പൂണിത്തുറ ഹിൽപാലസിലും ശിൽപ–കലാ ലോകവുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങൾ ഉൾപ്പെടുന്ന പുസ്തകശേഖരം  എറണാകുളം ഡർബാർ ഹാളിനോടു ചേർന്നുള്ള കെട്ടിടത്തിലും സൂക്ഷിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

കേരളത്തിലേക്ക് കൊണ്ടു പോകുന്നതിന് മുൻപ് ഇവയുടെ പ്രദർശനം ഡൽഹിയിൽ നടത്താൻ ആലോചിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം. 6 വെങ്കല ശിൽപങ്ങൾ ഉൾപ്പെടുന്ന ‘ഇൻ ട്രാൻസ്’ ഇൻസ്റ്റലേഷൻ, പ്രശസ്തമായ  25 എണ്ണഛായാച്ചിത്രങ്ങൾ, കടലാസിൽ വരച്ച 30 ജലച്ചായ ചിത്രങ്ങൾ എന്നിവയാണു കേരളത്തിനു നൽകാൻ കരുതിവച്ചിരുന്നത്. രാമചന്ദ്രനും ഭാര്യ ചമേലിയും ചേർന്ന് എഴുത്തും വരയും നിർവഹിച്ച കുട്ടികൾക്കുള്ള പുസ്തകങ്ങളായ ‘ഭീമ ആൻഡ് ദ് ഫ്രാഗ്രന്റ് ഫ്ലവർ’, ‘ദ് ഗോൾഡൻ സിറ്റി’, ‘ദ് ബാഡ് കിങ് ഹൂ ബികെയിം എ ഗുഡ് കിങ്’, ‘ഡാക്കിയ ദ് മെയിൽമാൻ’ എന്നിവയിലെ നൂറിലേറെ വരകളുമുണ്ട്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT