ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെ അറസ്റ്റു ചെയ്തതിനെതിരെ എഎപിയുടെ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് നഗരം കനത്ത സുരക്ഷാ വലയത്തിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം കനക്കുമെന്ന സൂചനയാണ് എഎപി നേതാക്കൾ നൽകുന്നത്.സെൻട്രൽ ഡൽഹിയിലാണ് സുരക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെ അറസ്റ്റു ചെയ്തതിനെതിരെ എഎപിയുടെ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് നഗരം കനത്ത സുരക്ഷാ വലയത്തിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം കനക്കുമെന്ന സൂചനയാണ് എഎപി നേതാക്കൾ നൽകുന്നത്. സെൻട്രൽ ഡൽഹിയിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ബിജെപി, എഎപി ഓഫിസുകൾക്കു മുന്നിൽ വലിയ തോതിൽ പൊലീസിനെയും അർധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം നേരിടുന്നതിന് പല സ്ഥലങ്ങളിലും ബാരിക്കേഡുകളും സജ്ജമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് 26ന് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് കണക്കിലെടുത്ത് പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും പൊലീസിനെ വിന്യസിക്കും. 

ADVERTISEMENT

എഎപി പ്രവർത്തകർ എത്തിച്ചേരാൻ സാധ്യതയുള്ള മെട്രോ സ്റ്റേഷനുകൾ 26ന് അടച്ചിടാനും സാധ്യതയുണ്ട്. റോഡുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പല സ്ഥലങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഹോളി ആഘോഷം നടക്കുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കേജ‍്‍രിവാളിനെ അറസ്റ്റു ചെയ്തതിനാൽ പാർട്ടി പ്രവർത്തകർ ഇക്കുറി ഹോളി ആഘോഷിക്കില്ലെന്ന് എഎപി നേതാക്കൾ വ്യക്തമാക്കി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇന്നു പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും എഎപി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളോട് മോശമായി പെരുമാറിയ എസിപിയെ മാറ്റണമെന്ന് കേ‌ജ്‌രിവാൾ
ന്യൂഡൽഹി∙ തന്നെ ഹാജരാക്കുമ്പോൾ കോടതി മുറിയിലും പരിസരത്തും തടിച്ചുകൂടിയവരോട് പൊലീസ് ഉദ്യോഗസ്ഥൻ  കാരണമില്ലാതെ പരുഷമായി പെരുമാറിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ ഹർജി നൽകി. സുരക്ഷാ ചുമതലയിൽ നിന്ന് എസിപി എ.കെ. സിങ്ങിനെ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തുടർന്ന്, സംഭവസമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ വിഷയം വീണ്ടും പരിഗണിക്കുമ്പോൾ ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി.