ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനു പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തർക്കെതിരെയും നീക്കം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ വൈഭവ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കി വിജിലൻസ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. ക്രിമിനൽ കേസ് നേരിടുന്നത് മറച്ചുവച്ചാണ് വൈഭവിനെ പ്രൈവറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനു പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തർക്കെതിരെയും നീക്കം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ വൈഭവ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കി വിജിലൻസ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. ക്രിമിനൽ കേസ് നേരിടുന്നത് മറച്ചുവച്ചാണ് വൈഭവിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ നവംബറിൽ ഇതുസംബന്ധിച്ച് വൈഭവിന് വിജിലൻസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത അരവിന്ദ് കേജ‍്‍രിവാൾ തിഹാർ ജയിലിലാണ്. വൈഭവ് ഈയിടെ കേജ‍്‍രിവാളിനെ ജയിലിൽ  സന്ദർശിച്ചിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് വൈഭവ് കുമാറിനെയും എഎപി എംഎൽ‍എ ദുർഗേഷ് പാഠക്കിനെയും കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു.  പിന്നാലെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി വിജിലൻസ് ഉത്തരവിട്ടത്.

മുഖ്യമന്ത്രി ജയിലിൽ പോയതിനു പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തരെയും വേട്ടയാടാനുള്ള നീക്കമാണ് ലഫ്.ഗവർണർ വി.കെ.സക്സേന നടത്തുന്നതെന്ന് എഎപി നേതാവ് ജാസ്മിൻ ഷാ ആരോപിച്ചു. ഡൽഹിയിൽ ജനാധിപത്യം ഇല്ലാതായെന്നും എഎപിയെ നശിപ്പിക്കാനുള്ള ഗൂഢനീക്കങ്ങളാണ് അരങ്ങേറുന്നതെന്നും കുറ്റപ്പെടുത്തി. എന്നാൽ, വിജിലൻസ് ഡയറക്ടറേറ്റിന്റെ നടപടിയെ ബിജെപി സ്വാഗതം ചെയ്തു. മദ്യനയ അഴിമതിക്കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് നടപടി ഉപകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കപിൽ മിശ്ര പറഞ്ഞു.

ക്രിമിനൽ കേസ് കോടതിയുടെ പരിഗണനയിൽ
2007ൽ റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസാണ് വൈഭവ് കുമാറിനു തിരിച്ചടിയായത്. നോയിഡ ഡവലപ്മെന്റ് അതോറിറ്റി ജീവനക്കാരൻ മഹേഷ് പാലിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. വൈഭവ് കുമാറും മൂന്നു കൂട്ടാളികളും ചേർന്ന് മർദിച്ചു, ജോലി തടസ്സപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നാണു പരാതി.