∙ഗുരുതരമായി പൊള്ളലേറ്റവർക്കു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ശുഭപ്രതീക്ഷയാണ് സ്കിൻ ബാങ്ക്. 1972ൽ മുംബൈ വാഡിയയിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോ. മനോഹർ എച്ച്. കേശ്‌വാണി രാജ്യത്തെ ആദ്യത്തെ സ്കിൻ ബാങ്ക് ആരംഭിച്ചു. ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി 26 എണ്ണം: ഡൽഹി(3) മഹാരാഷ്ട്ര(7), ചെന്നൈ(4), കർണാടക(3),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ഗുരുതരമായി പൊള്ളലേറ്റവർക്കു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ശുഭപ്രതീക്ഷയാണ് സ്കിൻ ബാങ്ക്. 1972ൽ മുംബൈ വാഡിയയിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോ. മനോഹർ എച്ച്. കേശ്‌വാണി രാജ്യത്തെ ആദ്യത്തെ സ്കിൻ ബാങ്ക് ആരംഭിച്ചു. ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി 26 എണ്ണം: ഡൽഹി(3) മഹാരാഷ്ട്ര(7), ചെന്നൈ(4), കർണാടക(3), മധ്യപ്രദേശ്(1), ഒഡീഷ(1), തമിഴ്നാട്(4), രാജസ്ഥാൻ(1), ചണ്ഡീഗഡ്(1), തെലങ്കാന(1).

ആർമി റിസർച് ആൻ‍ഡ് റഫറൽ ഹോസ്പിറ്റൽ, സഫ്ദർജങ്, എയിംസ് ബേൺസ് ബ്ലോക്ക് എന്നിവിടങ്ങളിലാണ് ഡൽഹിയിലെ സ്കിൻ ബാങ്ക് പ്രവർത്തിക്കുന്നത്. 2023 ജൂണിൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും കഴി‍ഞ്ഞ ജനുവരിയിലാണ് സഫ്ദർജങ് ആശുപത്രിയിലെ സ്കിൻ ബാങ്ക് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്.  6 മാസത്തിനുള്ളിൽ മരിച്ച 14 പേരുടെ ചർമം ഇവിടെ ദാനം ചെയ്തു.

ADVERTISEMENT

  5 മാസത്തിനുള്ളിൽ 5 പേരുടെ സ്കിൻ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കി. മരണം സംഭവിച്ച് 6 മണിക്കൂറിനുള്ളിൽ എടുക്കുന്ന ചർമം മാത്രമേ ബാങ്കിൽ സൂക്ഷിക്കാൻ കഴിയൂ. ചുരുങ്ങിയത് 45 ദിവസത്തെ പരിശോധനകൾക്കും സംസ്കരണത്തിനും ശേഷമേ ഇതു മറ്റൊരാൾക്കു വച്ചുപിടിപ്പിക്കാൻ കഴിയൂ'– സഫ്ദർജങ് ആശുപത്രിയിലെ ബേൺ, പ്ലാസ്റ്റിക് ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ. സുജാത സാരാഭായ് പറഞ്ഞു.

 അവയവദാന സംഘടനകളുമായും മറ്റ് ആശുപത്രികളുമായും ചേർന്നാണ് മരണശേഷം ചർമം ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തുന്നത്. അവയദാനം പോലെ ജീവിച്ചിരിക്കെ തന്നെ ചർമം ദാനം ചെയ്യാൻ സമ്മത പത്രം നൽകുന്നവരുണ്ട്. ദാനം ചെയ്യുന്നയാളുടെയും അടുത്ത ബന്ധുക്കളുടെയും സമ്മതം ആവശ്യമാണ്. 18 വയസ്സു പൂർത്തിയാക്കിയവരുടെ ചർമം മാത്രമേ സ്വീകരിക്കൂ. ധാർമികവും നിയമപരവുമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമേ സ്കിൻ ബാങ്കിലേക്ക് ചർമം സ്വീകരിക്കൂ എന്ന് നാഷനൽ അക്കാദമി ഓഫ് ബേൺസ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ഡോ. സുജാത പറഞ്ഞു.

ADVERTISEMENT

പകർച്ചവ്യാധികളും മറ്റ് ഗുരുതര രോഗാണുക്കളും ഇല്ലെന്നുറപ്പുവരുത്താൻ സ്കിൻ ബാങ്കിലെത്തുന്ന ചർമം വിദഗ്ധപരിശോധനയ്ക്കു വിധേയമാക്കും. മരിച്ചയാളുടെ രക്ത സാംപിളുകളും പരിശോധിക്കും. എച്ച്ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് പ്രധാനമായും നടത്തുന്നത്. സ്കിൻ കാൻസർ, മറ്റ് ത്വക്ക് രോഗങ്ങളുള്ളവർ എന്നിവരുടെ ചർമം സ്വീകരിക്കില്ല.

മൈനസ് 196 ഡിഗ്രി സെൽഷ്യസിലുള്ള ക്രയോ പ്രിസർവേഷൻ, 4ഡിഗ്രി സെൽഷ്യസിലുള്ള ഗ്ലിസറോൾ പ്രിസർവേഷൻ എന്നിങ്ങനെ 2 ശീതീകരണ സംവിധാനങ്ങളിലാണ് ചർമം സ്കിൻ ബാങ്കുകളിൽ സൂക്ഷിച്ചു വയ്ക്കുന്നത്. 5 വർഷം വരെ ഇത്തരത്തിൽ ചർമം സൂക്ഷിച്ചു വയ്ക്കാം. പ്ലാസ്റ്റിക് സർജന്മാർ, ടിഷ്യു എൻജിനീയർമാർ, പ്രത്യേക സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ഉയർന്ന പരിശീലനം ലഭിച്ച മെഡിക്കൽ പ്രഫഷനലുകളുടെ ടീമാണ് സ്കിൻ ബാങ്കിൽ പ്രവർത്തിക്കുന്നത്.

ADVERTISEMENT

സൈനികർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതാണ് ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിലെ സ്കിൻ ബാങ്ക്. യുദ്ധത്തിലോ സ്ഫോടനങ്ങളിലോ പരുക്കുപറ്റുന്നവർക്കാണ് ചികിത്സ നൽകുന്നത്. സേനാ ആശുപത്രികളിൽ നിന്നും ചർമം സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു കേന്ദ്രീകൃത ഹബ് ആയാണ് പ്രവർത്തിക്കുന്നത്.

സ്കിൻ ഗ്രാഫ്റ്റിങ്ങിലൂടെ മരണനിരക്ക് കുറയ്ക്കാനും ഗുരുതരമായി പൊള്ളലേറ്റവർ വേഗം സുഖം പ്രാപിക്കുമെന്നും വിദഗ്ധർ പറയുന്നു.