പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിൽ എഎപിക്ക് പുതിയ ഓഫിസ്
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിക്ക് പുതിയ ഓഫിസ് അനുവദിച്ചു. പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലെ ഒന്നാം നമ്പർ കെട്ടിടത്തിലാണ് ഇനി പാർട്ടി ഓഫിസ് പ്രവർത്തിക്കുക. റൗസ് അവന്യൂവിലെ ഓഫിസ് കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നും ദേശീയ പാർട്ടിയെന്ന നിലയിൽ എഎപിക്ക് ഡൽഹിയിൽ പുതിയ ഓഫിസ് അനുവദിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ

ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിക്ക് പുതിയ ഓഫിസ് അനുവദിച്ചു. പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലെ ഒന്നാം നമ്പർ കെട്ടിടത്തിലാണ് ഇനി പാർട്ടി ഓഫിസ് പ്രവർത്തിക്കുക. റൗസ് അവന്യൂവിലെ ഓഫിസ് കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നും ദേശീയ പാർട്ടിയെന്ന നിലയിൽ എഎപിക്ക് ഡൽഹിയിൽ പുതിയ ഓഫിസ് അനുവദിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
രവിശങ്കർ ശുക്ല ലെയ്നിലെ ഒന്നാം നമ്പർ കെട്ടിടം മുൻപ് എൻസിപിയുടെ ഓഫിസായിരുന്നു. ദേശീയ പാർട്ടി പദവി നഷ്ടമായതോടെയാണ് എൻസിപിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ഈ ഓഫിസ് കെട്ടിടം നഷ്ടമായത്. എഎപിക്ക് ഡൽഹിയിൽ ഓഫിസിന് സ്ഥലമനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി ഇന്നലെ വരെയാണു സമയമനുവദിച്ചത്.