നാടിന്റെ നന്മയും നല്ല കാഴ്ചകളും ഡൽഹി മലയാളിക്ക് മുന്നിലേക്ക്; മഴയഴകിലൊരു മലയോരം
മഴയ്ക്ക് കേരളത്തിലൊരു മേൽവിലാസമുണ്ടെങ്കിൽ അതിന്റെ പിഒ ഇടുക്കിയായിരിക്കും. ‘നമ്മുടെ ചിറാപ്പുഞ്ചി’യായ ഇടുക്കിയിൽ മഴ വെറുതേ നനഞ്ഞാൽ പോരീ, അറിഞ്ഞു നനയണം. 40–ാം നമ്പർ എന്നു പേരുള്ള ഒരു ഉഗ്രൻ മഴയുണ്ട് ഹൈറേഞ്ചിൽ. ആ നൂൽമഴയത്ത് കമ്പിളി പുതച്ച് ഏറുമാടത്തിലെ നെരിപ്പോടിനരികിൽ തീകാഞ്ഞിരുന്നു കടുംകാപ്പി ഊതിയൂതി

മഴയ്ക്ക് കേരളത്തിലൊരു മേൽവിലാസമുണ്ടെങ്കിൽ അതിന്റെ പിഒ ഇടുക്കിയായിരിക്കും. ‘നമ്മുടെ ചിറാപ്പുഞ്ചി’യായ ഇടുക്കിയിൽ മഴ വെറുതേ നനഞ്ഞാൽ പോരീ, അറിഞ്ഞു നനയണം. 40–ാം നമ്പർ എന്നു പേരുള്ള ഒരു ഉഗ്രൻ മഴയുണ്ട് ഹൈറേഞ്ചിൽ. ആ നൂൽമഴയത്ത് കമ്പിളി പുതച്ച് ഏറുമാടത്തിലെ നെരിപ്പോടിനരികിൽ തീകാഞ്ഞിരുന്നു കടുംകാപ്പി ഊതിയൂതി കുടിക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ! അതിനു പെരുമഴക്കാലത്തു മലകയറണം; മഴപ്പെയ്ത്തു കാണണം.
ഇടുക്കിയിലെ ഓരോയിടത്തും ഓരോ തരം മഴകളാണ്....
മൂന്നാർ ടോപ് സ്റ്റേഷനിലെ സ്വർഗമഴ
ആകാശത്തുനിന്നു നേരെയിറങ്ങി, ഒരു മരച്ചില്ലയിൽപോലും തട്ടാതെ നമ്മുടെ േദഹത്തേക്കു നല്ല ഫ്രഷ് മഴ വന്നുവീഴും, ടോപ്സ്റ്റേഷനിൽ. മിക്കപ്പോഴുമത് മഞ്ഞുമഴയാണ്. സമുദ്രനിരപ്പിൽനിന്ന് 1770 അടി ഉയരത്തിലാണു ടോപ് സ്റ്റേഷൻ. അവിടെനിന്നാൽ അങ്ങു താഴ്‌വാരത്തെ മഴയും കാണാം. ആ മഴയ്ക്കു മുകളിലിയാരിക്കും നമ്മൾ. നമ്മുടെ കാൽക്കീഴിലുള്ള ഏതോ ഒരു മേഘമാവും താഴ്‌വരയെ നനയ്ക്കുന്നത്. തലയ്ക്കുമീതെ മഞ്ഞ്, താഴ്‌വരയിൽ മഴ. രണ്ടിനുമിടയിൽ നമ്മൾ. സ്വർഗമഴ!
മൂന്നാർ നഗരത്തിലും മാട്ടുപ്പെട്ടിയിലും ഇഴമുറിയാതെ പെയ്യുന്ന മഴയ്ക്ക് നൂൽമഴ എന്ന പേരുമുണ്ട്. മൂന്നാറിൽനിന്നു 32 കിലോമീറ്റർ മാറി, മൂന്നാർ- കോവിലൂർ റോഡിലാണു ടോപ് സ്റ്റേഷൻ.
രാമക്കൽമേട്ടിലെ 40–ാം നമ്പർ മഴ
മഴയ്ക്കെങ്ങനെ 40ാം നമ്പർ എന്നു പേരുവന്നു? ഹൈറേഞ്ചുകാർ 40–ാം നമ്പർ എന്നു വിളിക്കുന്ന ഒരു നൂലുണ്ട്. നൂലിന്റെ വണ്ണത്തെക്കുറിക്കുന്ന പേരാണു 40–ാം നമ്പർ. കുടിയേറ്റക്കാലത്തു മലമുകളിലെത്തിയവർ നൂൽവലുപ്പമുള്ള മഴ കണ്ടു. അതിനും 40–ാം നമ്പറെന്നു പേരിട്ടു. രാമക്കൽമേട്ടിലെ പാറപ്പുറത്തു കയറിനിന്ന് ഈ മഴ നനയാം. ഇടയ്ക്ക് ഇടിമിന്നലുണ്ടാകും. പണ്ടത്തെ പോലെ ദിവസം മുഴുവൻ നിന്നുപെയ്യുന്ന മഴ ഇപ്പോഴില്ല. കട്ടപ്പനയിൽനിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ രാമക്കൽമേടിലെത്താം.
കുളമാവ് ചുരത്തിലെ ഞാവൽമഴ
ഇരുവശത്തും ഞാവൽമരങ്ങൾ വളർന്നുനിൽക്കുന്ന ചുരം റോഡ്. 12 ഹെയർപിൻ വളവുകൾ. ഒരു മഴയിൽനിന്ന് ഇറങ്ങി മറ്റൊരു മഴയിലേക്കു കയറ്റം കയറി പോകുന്നപോലെയാണു മൂലമറ്റം – കുളമാവ് പാതയിലെ മഴയനുഭവം. ഓരോ വളവു കയറുമ്പോഴും മഴയ്ക്കു വേറെ ഭാവം, വേറെ രൂപം. മഴ നിലച്ചാലും ഞാവൽമരങ്ങൾ പെയ്ത്ത് തുടരും. ചുരം കഴിഞ്ഞാൽ കുളമാവുവരെ കൊടുംകാടാണ്. പുകമഞ്ഞിൽ അലിഞ്ഞെത്തുന്ന കാട്ടുമഴയുടെ സൗന്ദര്യം നുണഞ്ഞ് ഒരു മഴനടത്തമാകാം. തൊടുപുഴ- മൂലമറ്റം റോഡിൽ 15 കിലോമീറ്റർ ദൂരത്താണു ഞാവൽമഴപ്പെയ്ത്ത്.
ഉളുപ്പൂണിയിലെ രാത്രിമഴ
‘ഇയ്യോബിന്റെ പുസ്തകം’ സിനിമ ചിത്രീകരിച്ച സ്ഥലമാണ് ഉളുപ്പൂണി. നിറയെ തെരുവപ്പുല്ലുകൾ മുട്ടൊപ്പം വളർന്നുനിൽക്കുന്ന മൊട്ടക്കുന്ന്. മഴയിൽ പുൽപ്പരപ്പിലൂടെ കുടചൂടി നടക്കാം; കുളമാവ് അണക്കെട്ടിൽ മഴ പെയ്തിറങ്ങുന്നതു കാണാം. വനംവകുപ്പിൽനിന്ന് അനുമതി വാങ്ങിയാൽ ഇവിടെ ടെന്റ് കെട്ടി അതിലിരുന്നു രാത്രിമഴയും കാണാം. തൊടുപുഴ- വാഗമൺ റൂട്ടിൽ പുള്ളിക്കാനത്തുനിന്ന് ആറു കിലോമീറ്റർ പോയാൽ രാത്രിമഴ കാണാം. സാഹസിക യാത്രക്കാർക്ക് ഓഫ്റോഡിങ്ങിനും പറ്റിയ സ്ഥലം.