ന്യൂഡൽഹി∙ ന്യൂ അശോക് നഗറിനും സാഹിബാബാദിനും ഇടയിൽ ആർആർടിഎസ് പാതയിൽ ട്രെയിനുകൾ നവംബർ മുതൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് നാഷനൽ ക്യാപ്പിറ്റൽ റീജൻ ട്രാൻസ്പോർട്ട് കോർപറേഷൻ(എൻസിആർടിസി) അറിയിച്ചു.ന്യൂ അശോക് നഗറിലെ നമോഭാരത് റെയിൽവേ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. സാഹിബാബാദിനും ന്യൂ അശോക് നഗറിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ന്യൂ അശോക് നഗറിനും സാഹിബാബാദിനും ഇടയിൽ ആർആർടിഎസ് പാതയിൽ ട്രെയിനുകൾ നവംബർ മുതൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് നാഷനൽ ക്യാപ്പിറ്റൽ റീജൻ ട്രാൻസ്പോർട്ട് കോർപറേഷൻ(എൻസിആർടിസി) അറിയിച്ചു. ന്യൂ അശോക് നഗറിലെ നമോഭാരത് റെയിൽവേ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിൽ 12 കിലോമീറ്ററാണ് ആർആർടിഎസ് പാത.സർവീസ് പൂർണമായും ആരംഭിച്ചാൽ ന്യൂ അശോക് നഗറിൽ നിന്ന് മീററ്റ് സൗത്ത് ആർആർടിഎസിലേക്ക് 35–40 മിനിറ്റിൽ എത്താമെന്ന് എൻസിആർടിസി അറിയിച്ചു.

ഡൽഹിയിലെ എൻസിആർടിസി ഇടനാഴി 9 കിലോമീറ്റർ ഉയരപ്പാതയും 5 കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. ന്യൂഅശോക് നഗർ സ്റ്റേഷന്റെ മേൽക്കൂരയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ട്രാക്കിന്റെ പണികൾ ഭൂരിഭാഗവും പൂർത്തിയായി. സിഗ്‌നലിങ് സജ്ജീകരണവും നടക്കുന്നു. 4 എലിവേറ്ററുകളും സുരക്ഷയ്ക്കായി പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളുമുണ്ട്. 550 വാഹനങ്ങൾ നിർത്തിയി‌ടാവുന്ന പാർക്കിങ് കേന്ദ്രവും സജ്ജമാക്കി. ടാക്സികൾക്കും ഓട്ടോയ്ക്കുമായി പ്രത്യേകം പിക്കപ് പോയിന്റുകളുമുണ്ട്.

English Summary:

The National Capital Region Transport Corporation (NCRTC) will commence trial runs on the RRTS corridor between New Ashok Nagar and Sahibabad in November. This marks a significant step towards the operationalization of the Delhi-Meerut RRTS, promising faster commutes.