ന്യൂഡൽഹി∙ തിരുവോണത്തിന് ഒരു ദിവസം ബാക്കി നിൽക്കെ തലസ്ഥാനത്തും ഇന്ന് ഓണപ്പാച്ചിൽ. ഞായറാഴ്ചയായതിനാൽ ഇത്തവണത്തെ ആഘോഷങ്ങളും പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. സദ്യയൊരുക്കാനുള്ള അരിയും പച്ചക്കറിയും പഴവർഗങ്ങളും യഥേഷ്ടം കേരളത്തിൽനിന്നു ട്രെയിൻ കയറി എത്തിയിട്ടുണ്ട്. മട്ടയും പുഴുക്കലരിയും സുലഭമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തിരുവോണത്തിന് ഒരു ദിവസം ബാക്കി നിൽക്കെ തലസ്ഥാനത്തും ഇന്ന് ഓണപ്പാച്ചിൽ.  ഞായറാഴ്ചയായതിനാൽ ഇത്തവണത്തെ ആഘോഷങ്ങളും പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. സദ്യയൊരുക്കാനുള്ള അരിയും പച്ചക്കറിയും പഴവർഗങ്ങളും യഥേഷ്ടം കേരളത്തിൽനിന്നു ട്രെയിൻ കയറി എത്തിയിട്ടുണ്ട്. മട്ടയും പുഴുക്കലരിയും സുലഭമാണ്. സദ്യ വിളമ്പുന്നതിനുള്ള വാഴയിലയും റെഡി. വിലക്കയറ്റം ഓണ വിപണിയും ‌ദൃശ്യമാണ്. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കുമൊപ്പം വാഴയിലയിലും അത്  ദൃശ്യമാണ്. പലേടങ്ങളിലും 20 മുതൽ 50 രൂപ വരെ ഒരു ഇലയ്ക്ക് ഈടാക്കുന്നുണ്ട്.

മുനീർക്ക, ഐഎൻഎ, മയൂർവിഹാർ തുടങ്ങി മലയാളികൾ കൂടുതലുള്ള മേഖലയിലെ മലയാളി സ്റ്റോറുകളിൽ ഓണം ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും എത്തിക്കഴിഞ്ഞു. ഓണക്കോടിയും കസവുമുണ്ടും ജൂബയുമെല്ലാം  മലയാളി കടകളിൽ നേരത്തേ എത്തിക്കഴിഞ്ഞു.  ഇത്തവണ ഓണം ഏറെ വൈകിയാണ്. ചിങ്ങം 30-നാണ് തിരുവോണം. ഓണക്കാലത്തിന്റെ സവിശേഷതയായ തിരക്കും ഉത്സാഹവും മലയാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലും കേരള സ്റ്റോറുകളിലും ദൃശ്യമാണ്. കഴിഞ്ഞ 2 ആഴ്ചയായി വിട്ടുമാറാത്ത കനത്ത മഴ ഓണമെത്തുന്നതോടെ നേർത്തുവരുമെന്നാണ് പ്രതീക്ഷ.

English Summary:

With Thiruvonam just around the corner, New delhi is abuzz with Onam preparations. Markets are overflowing with fresh produce for the traditional Onam Sadhya, but rising prices are casting a shadow on the celebrations.