വെടിവയ്പ്, കവർച്ച; 24 മണിക്കൂറിനിടെ വ്യാപക അക്രമം; വിറങ്ങലിച്ച് തലസ്ഥാനം
ന്യൂഡൽഹി∙ തലസ്ഥാനത്തെ വിറപ്പിച്ച് വെടിവയ്പും കോടികളുടെ കവർച്ചയും. മോഷണ സംഘത്തെത്തേടി പോയ പൊലീസുകാരനെ പട്രോളിങ്ങിനിടെ കാറിടിച്ചു കൊലപ്പെടുത്തി. 24 മണിക്കൂറിനിടെയുള്ള അക്രമസംഭവങ്ങളിൽ ഗുരുതര ക്രമസമാധാന ലംഘനം ആരോപിച്ച് ആംആദ്മി പാർട്ടിയും ബിജെപിയും ഏറ്റുമുട്ടി. 5 ഇടങ്ങളിലാണ് ശനിയാഴ്ച വെടിവയ്പും

ന്യൂഡൽഹി∙ തലസ്ഥാനത്തെ വിറപ്പിച്ച് വെടിവയ്പും കോടികളുടെ കവർച്ചയും. മോഷണ സംഘത്തെത്തേടി പോയ പൊലീസുകാരനെ പട്രോളിങ്ങിനിടെ കാറിടിച്ചു കൊലപ്പെടുത്തി. 24 മണിക്കൂറിനിടെയുള്ള അക്രമസംഭവങ്ങളിൽ ഗുരുതര ക്രമസമാധാന ലംഘനം ആരോപിച്ച് ആംആദ്മി പാർട്ടിയും ബിജെപിയും ഏറ്റുമുട്ടി.
5 ഇടങ്ങളിലാണ് ശനിയാഴ്ച വെടിവയ്പും കവർച്ചയും നടന്നത്. നഗരമധ്യത്തിലെ കരോൾബാഗിൽ ഓട്ടോയിൽ യാത്ര ചെയ്ത വ്യാപാരിയെ ആക്രമിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് 4 കിലോ സ്വർണം കവർന്നു. പിന്നാലെ തെക്കൻ ഡൽഹിയിൽ ആഡംബര കാർ ഷോറൂമിലെത്തിയ രണ്ട് പേർ വെടിയുതിർത്ത് 5 കോടി രൂപ ആവശ്യപ്പെട്ടു. പൊലീസ് തിരയുന്ന ഹിമൻഷു ഭാഹുവുമായി ബന്ധപ്പെട്ട സംഘത്തിലുൾപ്പെട്ട ഇവർ ഭാഹു ഗാങ് എന്ന പേരെഴുതിയ കുറുപ്പ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് മടങ്ങിയതെന്നു പൊലീസ് പറഞ്ഞു. 2022ൽ രാജ്യം വിട്ട ഭാഹു പോർച്ചുഗീസിലാണെന്നാണ് പൊലീസ് നിഗമനം. തിലക് നഗറിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു.
പിന്നാലെ സൗത്ത് വെസ്റ്റ് ഡൽഹിയിലെ മഹിപാൽപൂരിൽ ഹോട്ടൽ ഇംപ്രസിലാണ് വെടിവയ്പ്പുണ്ടായത്. കൊള്ളയടിക്കാനുള്ള ശ്രമത്തിൽ ഹോട്ടലിന്റെ ഗ്ലാസ് വാതിലുകൾ തകർന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാനേതാവ് ഗോൾഡീ ബ്രാറിന്റെ പേരിൽ ഹോട്ടലുടമയോട് പണം ആവശ്യപ്പെട്ടു. വെസ്റ്റ് ഡൽഹിയിലെ നാങ്ക്ലോയിലെ മിഠായിക്കടയിലും വെടിവയ്പ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ദീപക് ബോക്സറിന്റെ പേരിലാണ് ഇവിടെ ആക്രമണം നടന്നത്. ഇത് വ്യക്തമാക്കുന്ന സ്ലിപ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു.
ഇടിച്ചുവീഴ്ത്തി, വലിച്ചിഴച്ചു
വെടിവയ്പും കവർച്ചയും വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഫ്തിയിൽ ബൈക്കിൽ പരിശോധനയ്ക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ മദ്യവിൽപനക്കാരൻ കാറിടിപ്പിച്ച് കൊന്നു. ഡൽഹി പൊലീസ് കോൺസ്റ്റബിളായ സന്ദീപാണ് (30) പുലർച്ചെയോടെ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്ന് നഗ്ലോയലോയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അമിതവേഗത്തിൽ അലക്ഷ്യമായി കാർ പാഞ്ഞുവരുന്നത് സന്ദീപ് കണ്ടത്. വാഹനത്തിന്റെ വേഗത കുറയ്ക്കാനും നിർത്താനും ആവശ്യപ്പെട്ടു. കാർ നിർത്താൻ ആവശ്യപ്പെട്ടതിൽ കുപിതനായ ഡ്രൈവർ സന്ദീപ് സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
10 മീറ്ററോളം സന്ദീപിനെയും ബൈക്കും വലിച്ചിഴച്ചു. പിന്നാലെ വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് നിന്നു. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ഉടൻ സോണിയ ആശുപത്രിയിലും പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാറിലുണ്ടായിരുന്നവരിൽ രണ്ടുപേരും ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
ലഫ്. ഗവർണറെ കാണാൻ എഎപി
ക്രമസമാധാന നില വഷളാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച ലഫ്റ്റനന്റ് ഗവർണറെ കാണുമെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത പരിഭ്രാന്തിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഡൽഹിയുടെ ക്രമസമാധാനം അമിത് ഷായുടെ കീഴിലാണ്. തലസ്ഥാനത്ത് ആളുകൾ സുരക്ഷിതരല്ലെന്നും മന്ത്രി സൗരവ് ഭരദ്വാജ് പറഞ്ഞു.
വ്യാപാരികൾ പരാതി നൽകിയിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതായി എംഎൽഎ ദുർഗേഷ് പഥക് ആരോപിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് സ്റ്റേഷൻ തലത്തിലുള്ള നിരീക്ഷണ സമിതികൾ പുനരുജ്ജീവിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ ആക്രമണങ്ങൾക്കു പിന്നിൽ ആംആദ്മി പാർട്ടിയാണെന്നാണ് ബിജെപിയുടെ വാദം.