പ്രതികളുടെ വിവരം നൽകിയില്ല; വാട്സാപ്പിന് എതിരെ കേസ്
ന്യൂഡൽഹി∙ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചില അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാട്സാപ് അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. വാട്സാപ് ഡയറക്ടർമാർക്കും നോഡൽ ഓഫിസർമാർക്കുമെതിരെ ഗുരുഗ്രാം പൊലീസാണ് കേസെടുത്തത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മേയ്

ന്യൂഡൽഹി∙ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചില അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാട്സാപ് അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. വാട്സാപ് ഡയറക്ടർമാർക്കും നോഡൽ ഓഫിസർമാർക്കുമെതിരെ ഗുരുഗ്രാം പൊലീസാണ് കേസെടുത്തത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മേയ് 27ന് റജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് ജൂലൈ 17ന് വാട്സാപ്പിന് നോട്ടിസ് അയച്ചിരുന്നു.
പ്രതികൾ ഉപയോഗിച്ചിരുന്ന നാല് നമ്പറുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
വിവരങ്ങൾ നൽകാൻ വാട്സാപ് തയാറായില്ലെന്നു മാത്രമല്ല, നിയമവിരുദ്ധമായ രീതിയിൽ എതിർപ്പുകൾ ഉന്നയിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. ജൂലൈ 25ന് മറ്റു ചില മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പൊലീസ് മറ്റൊരു അഭ്യർഥന അയച്ചെങ്കിലും വാട്സാപ് സഹകരിച്ചില്ല.
അതേസമയം, സേവന നിബന്ധനകൾക്കും നിയമത്തിനും അനുസൃതമായി മാത്രമാണ് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുകയുള്ളുവെന്ന് വാട്സാപ് പറയുന്നു.