ഡൽഹി മാർച്ച്: വാങ്ചുക്ക് കരുതൽ തടങ്കലിൽ
ന്യൂഡൽഹി ∙ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചിന്റെ’ ഭാഗമായി ഡൽഹിയിലേക്കു പദയാത്രയായി വന്ന മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കി. 150 പേരുമായി ലഡാക്കിലെ ലേയിൽനിന്നു സെപ്റ്റംബർ 1നു തുടങ്ങിയ മാർച്ച് തിങ്കളാഴ്ച രാത്രി ഡൽഹി–ഹരിയാന അതിർത്തിയിലെ

ന്യൂഡൽഹി ∙ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചിന്റെ’ ഭാഗമായി ഡൽഹിയിലേക്കു പദയാത്രയായി വന്ന മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കി. 150 പേരുമായി ലഡാക്കിലെ ലേയിൽനിന്നു സെപ്റ്റംബർ 1നു തുടങ്ങിയ മാർച്ച് തിങ്കളാഴ്ച രാത്രി ഡൽഹി–ഹരിയാന അതിർത്തിയിലെ സിംഗുവിൽ എത്തിയപ്പോഴാണു കസ്റ്റഡിയിലെടുത്തത്.
ഇന്നു രാജ്ഘട്ടിൽ യാത്ര സമാപിക്കാനിരിക്കെ, നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണു പൊലീസ് നടപടി. എന്നാൽ, മാർച്ചുമായി മുന്നോട്ടുപോകുമെന്നു വാങ്ചുക്ക് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ലഡാക്കിനു സംസ്ഥാന പദവി നൽകണമെന്നും പരിസ്ഥിതി ദുർബലമായ ഹിമാലയൻ പ്രദേശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണു മാർച്ച്.
പരിസ്ഥിതി, ഭരണഘടനാ അവകാശങ്ങൾക്കായി സമാധാനപരമായി മാർച്ച് നടത്തിയ വാങ്ചുക്കിനെയും സംഘത്തെയും തടഞ്ഞതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വാങ്ചുക്കിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി ഫയൽ ചെയ്തു. കേസ് നാളെ പരിഗണിക്കും.