ന്യൂഡൽഹി ∙ ഡിടിസി ബസുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മാർഷലുകളെ പുനർനിയമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി അതിഷി ആവർത്തിച്ചു. വിഷയത്തിൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുമായി ഇന്നും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർഷലുകളെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്ഗിറാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡിടിസി ബസുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മാർഷലുകളെ പുനർനിയമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി അതിഷി ആവർത്തിച്ചു. വിഷയത്തിൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുമായി ഇന്നും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർഷലുകളെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്ഗിറാം അഖാരയിൽ പ്രതിഷേധ പ്രകടനം നടത്തിയ മന്ത്രി സൗരഭ് ഭരദ്വാജിനെയും മറ്റു പാർട്ടി അംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. 

2015ലാണ് ഡൽഹി സർക്കാർ സിവിൽ ഡിഫൻസ് വൊളന്റിയർമാരെ (സിഡിവി) ബസ് മാർഷലുകളായി നിയമിച്ചത്. ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു അവരുടെ ജോലി. എന്നാൽ, 2023ൽ സംസ്ഥാന റവന്യു, ധനകാര്യ വകുപ്പുകൾ ഈ നിയമനങ്ങളെ ചോദ്യംചെയ്തു. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സിഡിവികളെ നിയമിക്കാവൂവെന്നും ഗതാഗത സേവനങ്ങളിൽ അവരെ നിയോഗിക്കാൻ പാടില്ലെന്നും വകുപ്പുകൾ വാദിച്ചു. തുടർന്ന്, കഴിഞ്ഞ നവംബറിൽ 10,000ത്തിലേറെ ബസ് മാർഷലുകളെ പിരിച്ചുവിട്ടു.

സ്ത്രീകളുടെ സുരക്ഷയ്ക്കായി ബസുകളിൽ നിയമിച്ചിരുന്ന പൊലീസുകാരെ നീക്കിയ ബിജെപിയുടെ നടപടി പ്രതിഷേധാർഹമാണ്. ലഫ്.ഗവർണർ വി.കെ.സക്‌സേന സ്ത്രീകളെ അരക്ഷിതരാക്കിയെന്നു മാത്രമല്ല ആയിരക്കണക്കിനു ജീവനക്കാരെ തൊഴിൽരഹിതരുമാക്കി

എയിംസിലെ നഴ്സാണ്. യാത്രയ്ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ബസാണ്. രാത്രി ഷിഫ്റ്റിനു വരുമ്പോഴും ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴുമെല്ലാം ബസിൽ മാർഷലുകളുണ്ടായിരുന്നത് സുരക്ഷയും ധൈര്യവുമായിരുന്നു. മോഷ്ടാക്കളെയും ശല്യക്കാരെയും പേടിക്കാതെ ആശങ്കയില്ലാതെ യാത്ര ചെയ്യാമായിരുന്നു. എന്നാൽ, നിലവിലെ ബസ് യാത്ര പേടിപ്പെടുത്തുന്നു.

പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ലെങ്കിലും ബസിൽ പൊലീസ് യൂണിഫോമിൽ മാർഷലുകൾ ഉണ്ടായിരുന്നപ്പോൾ പേടിയില്ലാതെ യാത്ര ചെയ്യാമായിരുന്നു. ഇപ്പോൾ മാസങ്ങളായി അവരില്ല. അതു പകൽ യാത്രകളിൽ പോലും ആശങ്കയുണ്ടാക്കുന്നുണ്ട്.

English Summary:

Delhi Chief Minister Atishi is unwavering in her demand to bring back bus marshals for the safety of passengers on DTC buses. She plans to discuss the matter with Lt. Governor V.K. Saxena and has criticized the recent police action against protesting AAP members, including Minister Saurabh Bharadwaj.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT