ന്യൂഡൽഹി ∙ വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. മലിനീകരണത്തിന്റെ നിലവാരം 300 കടന്ന സ്ഥിതി തുടരുന്നതിനിടെ മേഖലയിൽ ഗ്രാപ് (ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ) 2 ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. അന്തരീക്ഷമലിനീകരണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള കർമപദ്ധതിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. മലിനീകരണത്തിന്റെ നിലവാരം 300 കടന്ന സ്ഥിതി തുടരുന്നതിനിടെ മേഖലയിൽ ഗ്രാപ് (ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ) 2 ഏർപ്പെടുത്തിയതായി  സർക്കാർ അറിയിച്ചു. അന്തരീക്ഷമലിനീകരണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള കർമപദ്ധതിയാണു ഗ്രാപ്.  കഴിഞ്ഞ 17നു ഗ്രാപ് 1 നടപ്പാക്കിയെങ്കിലും മലിനീകരണം കുറഞ്ഞില്ല. മലിനീകരണം രൂക്ഷമായതോടെ ആശുപത്രികളിലെ പ്രവേശന നിരക്ക് 15 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. 2017ലാണ് ഗ്രാപ് നിയന്ത്രണങ്ങൾ ആദ്യം നടപ്പാക്കിയത്. 

നിയന്ത്രണങ്ങൾ അറിയാം 
∙ സ്വകാര്യ വാഹന ഗതാഗതം കുറയ്ക്കാൻ പാർക്കിങ് ഫീസ് വർധിപ്പിക്കും.
∙ ഇലക്ട്രിക് ബസ്, മെട്രോ സർവീസുകൾ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കും.
∙യന്ത്രവത്കൃത ശുചീകരണം ത്വരിതപ്പെടുത്തും.
∙അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കുറയ്ക്കാൻ റോഡുകളിൽ വെള്ളം തളിക്കും.
∙റോഡുകളിൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും.
∙ഡീസൽ ജനറേറ്ററുകൾ വിലക്കും.
∙ഇഷ്ടികച്ചൂളകളും കരിങ്കൽ ക്രഷറുകളും അടച്ചിടും.
∙നിർമാണ - പൊളിക്കൽ പ്രവർത്തനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തും.
∙ഡൽഹിയിൽനിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ മലിനീകരണമുണ്ടാക്കുന്ന വ്യാവസായിക യൂണിറ്റുകൾക്കും താപവൈദ്യുത നിലയങ്ങൾക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കും.
∙ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തുറന്ന ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ തന്തൂരി അടുപ്പിൽ കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കും.

ADVERTISEMENT

അവസ്ഥ ഇനിയും മോശമാകും 
നാഷനൽ എയർ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം 0-50 വരെയുള്ള തോതിനെയാണു നല്ല വായു എന്നു പറയുന്നത്. 50-100 വരെയുള്ള തോതിനെ പോലും അനാരോഗ്യകരമായ വായു എന്ന് കണക്കാക്കുമ്പോൾ ഡൽഹിയിലെ ശരാശരി വായുനിലവാരം 300 എന്നത് ഏറ്റവും മോശമായ അവസ്ഥയാണ്. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം 200-300നുമിടയിലാണ് ഗുണനിലവാര സൂചികയുള്ളത്.

ഡൽഹി അതിർത്തികളിലടക്കമുള്ള ചില സ്ഥലങ്ങളിൽ ഇത് ക്രമാതീതമായി കൂടി. ആരോഗ്യമുള്ള ആളുകളെ പോലും അവശരാക്കുകയോ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുകയോ ചെയ്യുന്നതാണു ഇവിടത്തെ വായുഗുണനിലവാരം. വായുഗുണനിലവാരം മെച്ചപ്പെട്ട നിലയിലെത്താൻ സമയമെടുക്കുമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.

English Summary:

As air pollution in New Delhi reaches alarming levels, the government enforces stricter GRAP stage 2 restrictions. These measures aim to combat the severe smog by controlling vehicular emissions, industrial activity, and other pollution sources.