തലസ്ഥാനത്തെ 40% പേർ പറയുന്നു; പടക്കമില്ലാതെന്ത് ദീപാവലി?
ന്യൂഡൽഹി ∙ വായുമലിനീകരണം റെക്കോർഡിട്ട് മുന്നേറുമ്പോഴും പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിക്കുമെന്ന് ഉറപ്പിച്ച് 40 ശതമാനം പേർ. ജനുവരി ഒന്നു വരെ എല്ലാത്തരം പടക്കങ്ങളുടെയും നിർമാണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ച സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് ആഘോഷങ്ങൾക്ക് തയാറെടുക്കുന്നത്. ഡൽഹി-എൻസിആറിൽ സന്നദ്ധസംഘടന

ന്യൂഡൽഹി ∙ വായുമലിനീകരണം റെക്കോർഡിട്ട് മുന്നേറുമ്പോഴും പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിക്കുമെന്ന് ഉറപ്പിച്ച് 40 ശതമാനം പേർ. ജനുവരി ഒന്നു വരെ എല്ലാത്തരം പടക്കങ്ങളുടെയും നിർമാണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ച സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് ആഘോഷങ്ങൾക്ക് തയാറെടുക്കുന്നത്.
ഡൽഹി-എൻസിആറിൽ സന്നദ്ധസംഘടന നടത്തിയ സർവേയിൽ പങ്കെടുത്ത 18 ശതമാനം പേരും പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിക്കുമെന്നു പറയുന്നു. വായു മലിനീകരണമുണ്ടെങ്കിലും വർഷത്തിലൊരിക്കലുള്ള ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനു തെറ്റില്ലെന്നാണ് 22 ശതമാനം പേരുടെയും അഭിപ്രായം. എന്നാൽ ദീപങ്ങൾ മാത്രമായി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനാണ് തീരുമാനമെന്ന് 55 ശതമാനം പേർ പറയുന്നു. 5 ശതമാനം പേർ വ്യക്തമായ ഉത്തരം നൽകിയില്ല.10,526 പേരാണ് സാംപിൾ സർവേയുടെ ഭാഗമായത്. പ്രതികരിച്ചവരിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്.
ആഘോഷത്തിന് കുറവില്ല
നിരോധനമുണ്ടെങ്കിലും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ പലയിടത്തും തുടങ്ങിക്കഴിഞ്ഞു. നഗരത്തിലെ പടക്കക്കടകൾ സീൽ ചെയ്തും പടക്കങ്ങൾ ശേഖരിച്ചു വച്ചയിടങ്ങളിലും കടകളിലും പരിശോധനകൾ നടത്തിയും ‘നിരോധന’നടപടികൾ പുരോഗമിക്കുന്നു.
സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് 2017ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതൽ എല്ലാ ശൈത്യകാലത്തും പടക്കങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷവും പടക്കം നിരോധിച്ചിരുന്നു. പടക്കത്തിന്റെ വിൽപനയും ഉപയോഗവും പരമാവധി കുറയ്ക്കാൻ വ്യാപക പ്രചാരണം നടത്തുകയും പരിശോധനയ്ക്കു വേണ്ടി 15 പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ഡൽഹി, നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം പടക്കം പൊട്ടിക്കുന്നത് വ്യാപകമായിരുന്നു. തണുപ്പുള്ള മാസങ്ങളിലെ വായു മലിനീകരണം ചെറുക്കാൻ ലക്ഷ്യമിട്ടുള്ള 21 പോയിന്റ് വിന്റർ ആക്‌ഷൻ പ്ലാനിന്റെ ഭാഗമാണ് നിരോധനം.