സൗജന്യ ബസ് യാത്ര പദ്ധതി: മാർഷലുകളെ തിരികെ വിളിക്കൂ; ആശങ്ക അകറ്റൂ
ന്യൂഡൽഹി∙ എഎപി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതി. പക്ഷേ, യാത്ര ഒട്ടും ‘സ്ത്രീ സൗഹൃദമല്ലെന്ന്’ ഡൽഹിയിലെ വനിതകൾ പറയുന്നു. മാർഷലുകൾ കൂടെയില്ലാത്ത ബസ് യാത്ര സുരക്ഷിതമല്ലെന്നാണ് പ്രധാന പരാതി. ഡൽഹി സർക്കാരിന്റെ പിങ്ക് ടിക്കറ്റ് നയത്തിന്റെ 5–ാം വാർഷികമായ ഇന്നലെ

ന്യൂഡൽഹി∙ എഎപി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതി. പക്ഷേ, യാത്ര ഒട്ടും ‘സ്ത്രീ സൗഹൃദമല്ലെന്ന്’ ഡൽഹിയിലെ വനിതകൾ പറയുന്നു. മാർഷലുകൾ കൂടെയില്ലാത്ത ബസ് യാത്ര സുരക്ഷിതമല്ലെന്നാണ് പ്രധാന പരാതി. ഡൽഹി സർക്കാരിന്റെ പിങ്ക് ടിക്കറ്റ് നയത്തിന്റെ 5–ാം വാർഷികമായ ഇന്നലെ ഗ്രീൻപീസ് ഇന്ത്യ 'റൈഡിങ് ദ് ജസ്റ്റിസ് റൂട്ട്' എന്ന സർവേയിലാണ് സ്ത്രീകൾ അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സർവേയുടെ ഭാഗമായവരിൽ 45 ശതമാനം സ്ത്രീകളും ഒരിക്കലും ബസ് ഉപയോഗിച്ചിട്ടില്ല. 35 ശതമാനം സ്ത്രീകൾ ആഴ്ചയിൽ 5 ദിവസത്തിൽ താഴെ മാത്രം ബസ് ഉപയോഗിക്കുന്നവരാണ്. ബാക്കി 20 ശതമാനം പേരാണ് സ്ഥിരം ബസിൽ യാത്ര ചെയ്യുന്നവർ. സൗജന്യമായാണ് സ്ത്രീകൾ യാത്രചെയ്യുന്നതെന്ന കുത്തുവാക്കുകൾ ബസ് ജീവനക്കാരിൽനിന്ന് കേൾക്കേണ്ടി വന്നു എന്നും സ്ത്രീകൾ പ്രതികരിച്ചിട്ടുണ്ട്. 5 കിലോമീറ്ററിനു താഴെയുള്ള യാത്രകൾക്ക് ഷെയർ ഓട്ടോ റിക്ഷകളും ഇ-റിക്ഷകളുമാണ് സുരക്ഷിതമായി 68 ശതമാനം സ്ത്രീകൾ കണക്കാക്കുന്നത്. ദൂരയാത്രകൾക്കു കാറും തിരഞ്ഞെടുക്കുന്നു. മാർഷലുകളെ തിരികെ നിയമിക്കണമെന്നും സ്ത്രീകൾ ആവശ്യപ്പെടുന്നു.
ഇപ്പോൾ ജോലി മലിനീകരണ നിയന്ത്രണം
∙സിവിൽ ഡിഫൻസ് വോളന്റിയർമാരെ
ബസ് മാർഷലുകളായി നിയമിച്ചത് 2015ൽ
∙ലക്ഷ്യം ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ
∙നിയമനങ്ങൾ 2023 ൽ സംസ്ഥാന റവന്യൂ, ധനകാര്യ വകുപ്പുകൾ റദ്ദാക്കി
∙ 2023 നവംബറിൽ ഏകദേശം 10,000 ബസ് മാർഷലുകളെ പിരിച്ചുവിട്ടു
∙ മാർഷലുകളെ നിലവിൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയമിച്ചിരിക്കുകയാണ്.