ലഹരിമരുന്ന് നിർമാണം: തിഹാർ ജയിൽ വാർഡനും വിദേശിയും പിടിയിൽ
നോയിഡ∙ നോയിഡയിലെ കസ്ന വ്യവസായ മേഖലയിൽ ലഹരിമരുന്നു നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ മെക്സിക്കൻ പൗരനും തിഹാർ ജയിൽ വാർഡനും ഉൾപ്പെടെ 5 േപരെ അറസ്റ്റ് ചെയ്തു. നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ഖര, ദ്രാവക രൂപത്തിൽ സൂക്ഷിച്ചിരുന്ന 95 കിലോ മയക്കുമരുന്ന് (മെത്താംഫെറ്റമിൻ) പിടികൂടി. പിടിയിലായവരിൽ

നോയിഡ∙ നോയിഡയിലെ കസ്ന വ്യവസായ മേഖലയിൽ ലഹരിമരുന്നു നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ മെക്സിക്കൻ പൗരനും തിഹാർ ജയിൽ വാർഡനും ഉൾപ്പെടെ 5 േപരെ അറസ്റ്റ് ചെയ്തു. നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ഖര, ദ്രാവക രൂപത്തിൽ സൂക്ഷിച്ചിരുന്ന 95 കിലോ മയക്കുമരുന്ന് (മെത്താംഫെറ്റമിൻ) പിടികൂടി.
പിടിയിലായവരിൽ ഡൽഹി സ്വദേശികളായ 2 വ്യവസായികളുമുണ്ട്. കുപ്രസിദ്ധ മെക്സിക്കൻ ലഹരിമരുന്നു സംഘം കാർട്ടൽ ഡി ജലീഷ്യോ നുവാ ജനറേഷനുമായി (സിജെഎൻജി) ബന്ധപ്പെട്ടാണ് രാജ്യാന്തര തലത്തിൽ ഇവർ ലഹരിമരുന്നു വിതരണം ചെയ്തിരുന്നത്. അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
ഡൽഹി സ്വദേശിയായ വ്യവസായിയാണ് തിഹാർ ജയിൽ ഉദ്യോഗസ്ഥനുമായി ചേർന്ന് ഫാക്ടറി സ്ഥാപിച്ചത്. യന്ത്രങ്ങളും മറ്റും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണെന്നും എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് പറഞ്ഞു.
മുംബൈ സ്വദേശിയായ കെമിസ്റ്റിന്റെ മേൽനോട്ടത്തിലാണ് ലഹരിമരുന്ന് നിർമിച്ചിരുന്നത്. ഡൽഹിയിൽ താമസിക്കുന്ന മെക്സിക്കൻ സ്വദേശിയാണ് ഗുണനിലവാരം പരിശോധിച്ചിരുന്നത്. ഇവരുടെ വിതരണ ശൃംഖലയെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്നും ഗ്യാനേശ്വർ സിങ് പറഞ്ഞു. സംഘവുമായി ബന്ധമുള്ള മറ്റൊരു വ്യവസായിയെ രജൗരി ഗാർഡനിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഈ വർഷം 5 ലഹരിമരുന്ന് കേന്ദ്രങ്ങൾ റെയ്ഡ‍് ചെയ്തിട്ടുണ്ട്. കുറഞ്ഞ ഉത്പാദനച്ചെലവാണ് രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് സംഘം ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ കാരണം. വ്യവസായ മേഖലകളിൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ലെന്നുള്ളതും ഇവർക്ക് സഹായകരമാകുന്നുവെന്നു ഗ്യാനേശ്വർ സിങ് പറഞ്ഞു.