പൈപ്പ് വെള്ളത്തിൽ ചെളിയും ദുർഗന്ധവും, വായു വളരെ മോശം; വെള്ളം തീരെ മോശം
ന്യൂഡൽഹി∙ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നുവെന്ന പരാതികൾക്കു പിന്നാലെ പൈപ്പ് വെള്ളത്തിന്റെ ദുർഗന്ധവും ജനങ്ങളെ വലയ്ക്കുന്നു. മലയാളികൾ കൂടുതലുള്ള മയൂർ വിഹാർ, ദിൽഷാദ് കോളനി, പട്ടേൽ നഗർ, ലക്ഷ്മിനഗർ, ജോർ ബാഗ്, ലോധി കോളനി, ബികെ ദത്ത് കോളനി, കർബല, അലിഗഞ്ച്,വസന്ത്കുഞ്ച്, വികാസ്പുരി, ശ്രീനിവാസ്പുരി

ന്യൂഡൽഹി∙ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നുവെന്ന പരാതികൾക്കു പിന്നാലെ പൈപ്പ് വെള്ളത്തിന്റെ ദുർഗന്ധവും ജനങ്ങളെ വലയ്ക്കുന്നു. മലയാളികൾ കൂടുതലുള്ള മയൂർ വിഹാർ, ദിൽഷാദ് കോളനി, പട്ടേൽ നഗർ, ലക്ഷ്മിനഗർ, ജോർ ബാഗ്, ലോധി കോളനി, ബികെ ദത്ത് കോളനി, കർബല, അലിഗഞ്ച്,വസന്ത്കുഞ്ച്, വികാസ്പുരി, ശ്രീനിവാസ്പുരി തുടങ്ങിയിടങ്ങളിലാണ് പൈപ്പുവഴി ചെളികലർന്നു ദുർഗന്ധം വമിക്കുന്ന ജലം ലഭിക്കുന്നുന്നെന്ന പരാതികൾ ഉയരുന്നത്. സോണിയ വിഹാർ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് താൽക്കാലികമായി അടച്ചുപൂട്ടിയതിനാൽ അമോണിയത്തിന്റെ അംശം കൂടിയ ജലമാണ് ലഭിക്കുന്നത്. ശുദ്ധജലത്തിന്റെ ഉപയോഗത്തിൽ കർശന ജാഗ്രത വേണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. വെള്ളം പാഴാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുണ്ട്. പരിശോധനയ്ക്കായി സ്ക്വാഡുകൾ രംഗത്തുണ്ട്. ടാങ്കറിലൂടെയുള്ള ജലവിതരണം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും തുറന്നു. ശുദ്ധജല ലഭ്യതക്കുറവ് കോളറ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പ്രവർത്തനം നിലച്ച് പ്ലാന്റുകൾ
ഗംഗ, യമുന നദികളിൽ നിന്നുള്ള ജലം സംസ്കരിച്ച് ജനങ്ങളിലെത്തിക്കുന്നതിനാണ് സോണിയ വിഹാർ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് 2004-ൽ പണികഴിപ്പിച്ചത്. 3.5 ദശലക്ഷം ജനങ്ങൾക്ക് ഇതുവഴി ശുദ്ധജലമെത്തുന്നു. യമുന വിഷമയമായതോടെ ട്രീറ്റ്മെന്റ് പ്ലാന്റ് താൽക്കാലികമായി അടച്ചു. മറ്റൊരു പ്ലാന്റായ ഭാഗീരഥി 30 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ എൻഡിഎംസി, ഡൽഹി ജല ബോർഡ് എന്നിവയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യതയിൽ വൻ കുറവാണുള്ളത്. ബംഗാളി മാർക്കറ്റിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജലവിതരണം തടസ്സപ്പെട്ടതായി ന്യൂഡൽഹി റസിഡൻസ് അസോസിയേഷൻ അധ്യക്ഷൻ ഗോപാൽ കൃഷ്ണ പറഞ്ഞു.