ഡൽഹി∙ അർബുദത്തിന്റെ അവസാനഘട്ടത്തിലുള്ളവരെ വീട്ടിലേക്കു മടക്കി അയയ്ക്കുന്നത് വേദനാനിർഭരമായ രംഗമാണ്. വൻ ചികിത്സച്ചെലവ് കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്, ജീവിതം ഏറെക്കാലം മുന്നോട്ടുപോകില്ലെന്ന ആധി... പ്രതീക്ഷയറ്റാണ് പലരുടെയും മടക്കം. രോഗികൾ നിസ്സഹായത നിറഞ്ഞ മനസ്സുമായി ആശുപത്രിവിടും.

ഡൽഹി∙ അർബുദത്തിന്റെ അവസാനഘട്ടത്തിലുള്ളവരെ വീട്ടിലേക്കു മടക്കി അയയ്ക്കുന്നത് വേദനാനിർഭരമായ രംഗമാണ്. വൻ ചികിത്സച്ചെലവ് കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്, ജീവിതം ഏറെക്കാലം മുന്നോട്ടുപോകില്ലെന്ന ആധി... പ്രതീക്ഷയറ്റാണ് പലരുടെയും മടക്കം. രോഗികൾ നിസ്സഹായത നിറഞ്ഞ മനസ്സുമായി ആശുപത്രിവിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി∙ അർബുദത്തിന്റെ അവസാനഘട്ടത്തിലുള്ളവരെ വീട്ടിലേക്കു മടക്കി അയയ്ക്കുന്നത് വേദനാനിർഭരമായ രംഗമാണ്. വൻ ചികിത്സച്ചെലവ് കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്, ജീവിതം ഏറെക്കാലം മുന്നോട്ടുപോകില്ലെന്ന ആധി... പ്രതീക്ഷയറ്റാണ് പലരുടെയും മടക്കം. രോഗികൾ നിസ്സഹായത നിറഞ്ഞ മനസ്സുമായി ആശുപത്രിവിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി∙ അർബുദത്തിന്റെ അവസാനഘട്ടത്തിലുള്ളവരെ വീട്ടിലേക്കു മടക്കി അയയ്ക്കുന്നത് വേദനാനിർഭരമായ രംഗമാണ്. വൻ ചികിത്സച്ചെലവ് കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്, ജീവിതം ഏറെക്കാലം മുന്നോട്ടുപോകില്ലെന്ന ആധി... പ്രതീക്ഷയറ്റാണ് പലരുടെയും മടക്കം. രോഗികൾ നിസ്സഹായത നിറഞ്ഞ മനസ്സുമായി ആശുപത്രിവിടും. വിങ്ങലുണ്ടാക്കുന്ന ആ കാഴ്ച പലപ്പോഴും ആരോഗ്യപ്രവർത്തകർ മനസ്സിലൊതുക്കും. അതുപോരല്ലോയെന്നാണ് 1970–80കളിൽ മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ അർബുദരോഗ വിദഗ്ധനായിരുന്ന ഡോ.എൽ.ജെ.ഡിസൂസ ചിന്തിച്ചത്. താൻ ചികിത്സിച്ച രോഗികളുടെ അന്ത്യദിനങ്ങളെക്കുറിച്ചുള്ള വിചാരം ഡോ.ഡിസൂസയെ അസ്വസ്ഥനാക്കി. രോഗികളെ പരിചരിക്കാൻ വീടുകളിലുണ്ടാകാവുന്ന പരിമിതികളെക്കുറിച്ചും അദ്ദേഹം ആലോചിച്ചു. സാന്ത്വന ചികിത്സ ഏറെ പ്രചരിച്ചിട്ടില്ലാത്ത കാലമാണത്. രോഗം ഭേദമാകില്ലെന്ന് ഉറപ്പായ അർബുദ രോഗികളെ പുനരധിവസിപ്പിക്കാൻ ‍ആവുന്നതു ചെയ്യണമെന്ന ആഗ്രഹത്തെ പദ്ധതിയാക്കി മാറ്റാനായിരുന്നു തുടർന്ന് ഡോ.ഡിസൂസയുടെ ശ്രമം.

യുകെയിലെ സെന്റ് ക്രിസ്റ്റഫേഴ്സ് ഹോസ്പൈസിൽ നടത്തിയ സന്ദർശനം സാന്ത്വനാശയത്തിന് നല്ലൊരു മാതൃകയും നൽകി.  ഡോ.ഡിസൂസ പല സന്നദ്ധ സംഘടനകളുടെയും സഹായം തേടി, ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് സിസ്റ്റേഴ്സ് ഓഫ് ഹോളി ക്രോസ് ഓഫ് മെൻസിഗൻ (എച്ച്സിഎം) എന്ന ക്രൈസ്തവ സന്യാസിനി സഭയിലെ സിസ്റ്റർ ഐഡ ചികിത്സയ്ക്കെത്തുന്നത്. ചികിത്സയ്ക്കിടെ തന്റെ ആശയം സിസ്റ്റർമാരോട് ഡോക്ടർ പങ്കുവച്ചു. അർബുദ ചികിത്സ അവസാനിച്ചാലും കരുതലും സംരക്ഷണവും അവസാനിക്കരുതെന്ന ഡോക്ടറുടെ ആശയം പ്രാവർത്തികമാക്കാൻ ഒപ്പം നിൽക്കാമെന്ന് സോദരിമാർ ഉറപ്പുനൽകി. അവിടെയാണ് അർബുദ രോഗികൾക്ക് അവസാനനാളുകളിൽ സാന്ത്വനമാകുന്ന പരിചരണം ഉറപ്പാക്കാൻ ‘ശാന്തി ആവേദന സദൻ’ തുടങ്ങുന്നത്.

ADVERTISEMENT

‘വേദനയില്ലായ്മയാണ് ശാന്തി’, അതുറപ്പാക്കുന്നതാണ് വീട്. അതാണ് ‘ശാന്തി ആവേദന സദൻ’. ‘സ്നേഹമുള്ളിടത്ത് വേദനയില്ല; വേദനയുണ്ടെങ്കിൽ അത് സ്നേഹിക്കപ്പെടുന്നതുമാണ്’– വിശുദ്ധ അഗസ്റ്റിന്റെ ഈ വചനമാണ് അത്തരമൊരു പേരിന് പ്രചോദനമായത്. 1986ൽ മുംബൈയിലാണ് ആദ്യം സദൻ തുടങ്ങിയത്. പിന്നീട് ഗോവയിലും 1994ൽ ഡൽഹി സഫ്ദർജങ് ആശുപത്രിക്ക് സമീപവും സാന്ത്വനകേന്ദ്രങ്ങൾ ഒരുങ്ങി. ഡൽഹിയിലെ സദൻ ഇപ്പോൾ 30–ാം വാർഷികത്തിന്റെ നിറവിലാണ്. വിദേശികളും സ്വദേശികളുമായ ഒട്ടേറെപ്പേർ സദനത്തിന്റെ തണലേറ്റ് കടന്നുപോയി.

‌വേദനകൾക്ക് പരിചരണം
വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ അർബുദരോഗികൾക്ക് ചികിത്സയും ഭക്ഷണവും തലചായ്ക്കാനൊരിടവുമാണ് സദൻ ‌സൗജന്യമായി ഉറപ്പാക്കുന്നത്. രോഗിയെ ശുചിയാക്കാനും കുളിപ്പിക്കാനും പ്രത്യേകം പരിചാരകരുണ്ട്. ‌അർബുദത്തിന്റെ വേദനകളും ബുദ്ധിമുട്ടും ശമിപ്പിക്കാൻ മരുന്നുകൾ. വിനോദങ്ങൾക്ക് ടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. ബന്ധുക്കൾക്ക് ഇവരെ സന്ദർശിക്കാം. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനും സദനിൽ താമസിക്കാം. വീട്ടിലേക്ക് മടങ്ങണമെങ്കിൽ അതിനും തിരികെ ആശ്രമത്തിൽ വരാനും രോഗികൾക്ക് അനുവാദമുണ്ട്. മരിക്കുന്നവർക്ക് അവരവരുടെ മതപ്രകാരമുള്ള അന്ത്യകർമങ്ങളും നൽകും. 100 രോഗികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനം മുംബൈയിലെ ശാന്തി ആവേദന സദനിലുണ്ട്. ഡൽഹിയിൽ ഇരുപതു പേർക്കും, ഗോവയിൽ 30 പേർക്കുമുള്ള സൗകര്യം. പൂർണമായും പൊതുജന സഹായത്തോടെയാണ് സദനുകളുടെ പ്രവർത്തനം. 

ADVERTISEMENT

സുന്ദരമാകട്ടെ, ഓരോ ദിനവും
അർബുദരോഗികളുടെ ജീവിതത്തിൽ കൂടുതൽ ദിനങ്ങൾ ചേർക്കുകയല്ല, ശേഷിക്കുന്ന ദിനങ്ങൾ സുന്ദരമാക്കുകയാണ് ശാന്തി ആവേദന സദൻ ചെയ്യുന്നതെന്ന് ഡൽഹിയിലെ  അഡ്മിനിസ്ട്രേറ്റർ സി.തബിത പറഞ്ഞു. ഡൽഹിയിൽ  3 ഡോക്ടർമാരും 7 നഴ്സുമാരും ഉൾപ്പെടെ 38 ജീവനക്കാരാണ് സേവനത്തിനുള്ളത്. ആശുപത്രികളുടേതു പോലെയല്ല ശാന്തി ആവേദന സദനിന്റെ പ്രവർത്തനമെന്ന് ഡോ.ഛായ ചന്ദ്രശേഖർ പറഞ്ഞു. ചികിത്സയ്ക്കപ്പുറം, സാന്ത്വനസ്പർശമാണ് വേദനിക്കുന്ന രോഗികൾ ആഗ്രഹിക്കുന്നത്. അവരെ കുടുംബാംഗമായി പരിഗണിച്ച് വേദനയില്ലാത്ത വിടവാങ്ങലാണ് തങ്ങൾ ഉറപ്പാക്കുന്നതെന്നും ഡോ.ഛായ പറഞ്ഞു. 

നാളെ ഡൽഹി സദനിന്റെ 30–ാം വാർഷികാഘോഷം
ഡൽഹിയിലെ ശാന്തി ആവേദന സദനിന്റെ 30–ാം വാർഷികാഘോഷം നാളെ വിപുലമായ പരിപാടികളോടെ നടത്തും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ്, ഡിജിഎച്ച്എസ് നഴ്സിങ് അഡ്വൈസർ ഡോ.ദീപിക സി.ഖാഖ ഉദ്ഘാടനം ചെയ്യും. ശാന്തി ആവേദന സദനം സ്ഥാപകൻ ഡോ.എൽ.ജെ.ഡിസൂസ അധ്യക്ഷനാകും. വൈകിട്ട് 5.30നു നടക്കുന്ന ശിൽപശാല രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്യും.

English Summary:

Shanti Avedana Sadan, meaning "House of Peace," offers compassionate palliative care to terminally ill cancer patients in India. Founded by Dr. L.J. DeSouza, inspired by St. Christopher's Hospice, the organization provides comfort and support to patients and their families in their final days.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT