കേരള രുചിയിൽ മനംനിറഞ്ഞ് ദില്ലി
ന്യൂഡൽഹി ∙ ആപ്പിളും മുന്തിരിയും പഴവും ഡ്രൈ ഫ്രൂട്സും ചേർത്ത മുഹബ്ബത്ത് സർബത്ത്, പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, പപ്പായ എന്നിവ ഉൾപ്പെട്ട പി.3 ജൂസ്, അവിൽ മിൽക്ക് എന്നിങ്ങനെ 101 തരം ജ്യൂസുകളും, ഷേക്കുകൾ ഉൾപ്പെടെ 44തരം പാനീയങ്ങളുമായി കുടുംബശ്രീ സ്റ്റാൾ ഒരുഭാഗത്ത്.പച്ചക്കുരുമുളകും കാന്താരിയും ചേർത്തരച്ച

ന്യൂഡൽഹി ∙ ആപ്പിളും മുന്തിരിയും പഴവും ഡ്രൈ ഫ്രൂട്സും ചേർത്ത മുഹബ്ബത്ത് സർബത്ത്, പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, പപ്പായ എന്നിവ ഉൾപ്പെട്ട പി.3 ജൂസ്, അവിൽ മിൽക്ക് എന്നിങ്ങനെ 101 തരം ജ്യൂസുകളും, ഷേക്കുകൾ ഉൾപ്പെടെ 44തരം പാനീയങ്ങളുമായി കുടുംബശ്രീ സ്റ്റാൾ ഒരുഭാഗത്ത്. പച്ചക്കുരുമുളകും കാന്താരിയും ചേർത്തരച്ച കാന്താരി ഫിഷ്ഫ്രൈ, ചിക്കൻ പൊട്ടിത്തെറിച്ചത്, കപ്പ–മീൻകറി–ഊണ്–ഫിഷ് ഫ്രൈ കോംബോ, ചട്ടിച്ചോറ് തുടങ്ങിയ കേരളത്തിന്റെ മത്സ്യവിഭവങ്ങളുടെ സാഫ് സ്റ്റാൾ മറുവശത്ത്!
രാജ്യാന്തര വ്യാപാരമേളയിൽ കേരളാരുചി വിളമ്പി ഉത്തരേന്ത്യക്കാരുടെ ഉൾപ്പെടെ മനംകവരുകയാണ് കേരളത്തിന്റെ ഫുഡ്കോർട്ടുകൾ.ലക്ഷ്യ കുടുംബശ്രീ അംഗങ്ങളായ എറണാകുളം സ്വദേശി അമൃത ജോസഫ് മാത്യു, കോട്ടയം മുണ്ടക്കയം സ്വദേശി മരിയ മാത്യു, കോട്ടയം സ്വദേശി മിഥുൻ പവിത്രൻ, പാലക്കാട് സ്വദേശി ദേവിക ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ജൂസ് സ്റ്റാൾ. എബിസി ജൂസ്, ഫ്രൂട്ട് ബൗൾ, ഫ്രൂട്ട് ചാട്ട് തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്.
പാനീയങ്ങളുടെ വില 50 രൂപ മുതലാണ്. ട്രാൻസ്ജെൻഡറുകളുടെ കൂട്ടായ്മയായ ലക്ഷ്യ, കൊച്ചി മുസിരിസ് ബിനാലെ, സരസ്സ് മേള എന്നിവയുടെയും ഭാഗമായിട്ടുണ്ട്. 7 വർഷമായി കുടുംബശ്രീയോടൊപ്പമുണ്ടെങ്കിലും രാജ്യാന്തര വ്യാപാരമേളയ്ക്ക് ലക്ഷ്യ എത്തുന്നത് ആദ്യമായാണ്. കോഴിക്കോട്, എറണാകുളം ജില്ലകളിലെ സ്ത്രീ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയിലുള്ള 16 പേരാണ് സാഫിന്റെ സ്റ്റാളിലുള്ളത്. 24 അംഗ സംഘമാണ് കുടുംബശ്രീയുടെ ഫുഡ്കോർട്ടിൽ സ്വാദ് വിളമ്പുന്നത്.