രാജ്യാന്തര വ്യാപാര മേള: ശുദ്ധം, വൈവിധ്യപൂർണം; പട്ടികവർഗ വികസന വകുപ്പിന്റെ ഉൽപന്നങ്ങൾ
ന്യൂഡൽഹി ∙ രാസവളങ്ങളും കീടനാശിനിയും ഇല്ലാതെ 100% ശുദ്ധമായ ജൈവ ഉൽപന്നങ്ങൾ എന്നതാണ് രാജ്യാന്തര വ്യാപാര മേളയിലെ പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാളിനെ വേറിട്ടതാക്കുന്നത്. ഗുണമേന്മയും ഉൽപന്നങ്ങളുടെ സംശുദ്ധിയും മനസ്സിലാക്കി പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാൾ തേടിയെത്തുന്നവരാണ് ഏറെയും. ഏലം, കുരുമുളക്,

ന്യൂഡൽഹി ∙ രാസവളങ്ങളും കീടനാശിനിയും ഇല്ലാതെ 100% ശുദ്ധമായ ജൈവ ഉൽപന്നങ്ങൾ എന്നതാണ് രാജ്യാന്തര വ്യാപാര മേളയിലെ പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാളിനെ വേറിട്ടതാക്കുന്നത്. ഗുണമേന്മയും ഉൽപന്നങ്ങളുടെ സംശുദ്ധിയും മനസ്സിലാക്കി പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാൾ തേടിയെത്തുന്നവരാണ് ഏറെയും.
ഏലം, കുരുമുളക്, ഗ്രാമ്പൂ, കുടംപുളി, മഞ്ഞൾ പൊടി, മണിച്ചോളം പുട്ടുപൊടി, ചായപ്പൊടി, അട്ടപ്പാടി കാപ്പിപ്പൊടി, തേൻ, ഒപ്പം കാപ്പിത്തടിയിൽ തയാറാക്കിയ ശിൽപങ്ങളും സ്റ്റാളിലുണ്ട്. കൽപറ്റ അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റാണ് (അമൃദ്) ശിൽപങ്ങൾ നിർമിക്കുന്നത്. അട്ടപ്പാടി ആദിവാസികളുടെ തനത് ധാന്യവർഗങ്ങളായ ചാമ, തിന, റാഗി കമ്പ്, കുതിരവാലി എന്നിവയും അതിൽ നിന്നുണ്ടാക്കിയ അവിലും ലഭ്യമാണ്.
സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിൽ മാത്രം കൃഷി ചെയ്യുന്ന സൈലന്റ് വാലി കാപ്പിപ്പൊടിയാണ് മറ്റൊരു ആകർഷണം. ആദിവാസികൾ തന്നെ കൃഷി ചെയ്യുന്നതാണ് ഇത്. വേൾഡ് കോഫി കോൺഫറൻസിൽ കോഫി ബോർഡ് ഓഫ് ഇന്ത്യ ഗുണമേന്മ നിലവാരത്തിൽ ഏറ്റവും മികച്ചതെന്ന് സാക്ഷ്യപ്പെടുത്തിയ ആദ്യ അഞ്ച് കോഫി പൗഡറുകളിൽ ഒന്ന് സൈലന്റ് വാലി കാപ്പിപ്പൊടിയാണ്.
അട്ടപ്പാടി ആദിവാസി കോഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി, വയനാട് പ്രിയദർശിനി ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ് സ്റ്റാളിലെ ഉൽപന്നങ്ങൾ. മറയൂർ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റാണ് ശർക്കര ഉൽപന്നങ്ങൾ നൽകുന്നത്. ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചതും ഇന്ത്യൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി സാക്ഷ്യപ്പെടുത്തിയതുമായ ഉൽപന്നങ്ങളുമാണ് സ്റ്റാളിൽ ലഭിക്കുന്നത്.