ട്രെയിനിൽ ടിക്കറ്റില്ല, ആകാശം മുട്ടി വിമാന നിരക്ക്; കീശ കാലിയാക്കും ക്രിസ്മസ് യാത്ര
ന്യൂഡൽഹി ∙ നാട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കാമെന്നു കരുതിയിരിക്കുന്ന ഡൽഹി മലയാളികളുടെ പോക്കറ്റ് കീറുമെന്നുറപ്പായി. ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. വിമാന ടിക്കറ്റ് നിരക്കും കൂടി. ക്രിസ്മസിനു തൊട്ടുമുൻപുള്ള വാരാന്ത്യത്തിൽ

ന്യൂഡൽഹി ∙ നാട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കാമെന്നു കരുതിയിരിക്കുന്ന ഡൽഹി മലയാളികളുടെ പോക്കറ്റ് കീറുമെന്നുറപ്പായി. ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. വിമാന ടിക്കറ്റ് നിരക്കും കൂടി. ക്രിസ്മസിനു തൊട്ടുമുൻപുള്ള വാരാന്ത്യത്തിൽ കൊച്ചിയിലേക്കുള്ള ഡയറക്ട് ഫ്ലെറ്റിന് 22,000 രൂപയാണ് നിരക്ക്. ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള–ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണുള്ളത്. ഡിസംബർ 15നുശേഷം തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും മംഗള, കേരള എക്സ്പ്രസുകളിൽ കിട്ടാനില്ല.
രാജധാനി എക്സ്പ്രസ് (ഞായർ, ചൊവ്വ), മിലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ചൊവ്വ), ഹിമസാഗർ എക്സ്പ്രസ് (ചൊവ്വ), യശ്വന്ത്പുർ – കൊച്ചുവേളി എക്സ്പ്രസ് (തിങ്കൾ), സമ്പർക്കക്രാന്തി എക്സ്പ്രസ് (ബുധൻ, വെള്ളി), അമൃത്‌സർ – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ഞായർ), നിസാമുദ്ദീൻ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വെള്ളി), സ്വർണ ജയന്തി എക്സ്പ്രസ് (വെള്ളി), നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(വെള്ളി) ട്രെയിനുകളിലും ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിലും ടിക്കറ്റു കിട്ടാൻ പ്രയാസമാണ്. രാജധാനി ഉൾപ്പെടെ സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ നിരക്ക് 6000 രൂപയിലധികമാകുന്നതും സാധാരണക്കാർക്ക് തിരിച്ചടിയാണ്.
അവധി മലേഷ്യയിൽആഘോഷിച്ചാലോ
ഡിസംബർ 15ന് ശേഷം ഡൽഹിയിൽ നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 14,000നു മുകളിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ മലേഷ്യയിലെ ക്വാലലംപുരിലേക്ക് വെറും 9,000 രൂപയ്ക്ക് പറക്കാം. കേരളത്തിൽ കൊച്ചിയിലേക്കാണ് പൊള്ളുന്ന വിമാന നിരക്കുള്ളത്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസ് ഇല്ല. ചെന്നൈയോ, ബെംഗളൂരുവോ വഴി പറക്കാനും കുറഞ്ഞത് 14,000 രൂപ നൽകണം.
തിരുവനന്തപുരത്തേക്ക് 13000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമെങ്കിലും വിമാനങ്ങൾ കുറവാണ്. കോഴിക്കോടിന് 10,000 രൂപയ്ക്ക് ടിക്കറ്റുണ്ടെങ്കിലും രണ്ടു ലേ ഓവർ കഴിഞ്ഞ് നാട്ടിലെത്താൻ 19 മണിക്കൂറെടുക്കും. കണ്ണൂരിലേക്കാവട്ടെ രാത്രി 10ന് ആകെ ഒരു നേരിട്ടുള്ള വിമാനമാണുള്ളത്. ഇതിന് 12,000 രൂപയാണ് നിരക്ക്.
അവധി കഴിഞ്ഞു തിരികെയെത്താനും വിമാനക്കമ്പനികളുടെ കൊള്ള. 20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകൾ. 2 കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന് കേരളത്തിലേക്ക് വിമാനത്തിൽ പോകണമെങ്കിൽ ഒരു ഭാഗത്തേക്ക് ഏകദേശം 60,000 രൂപ ചെലവ് വരും.