നാടുവിടുന്നു, കാലാവധി കഴിഞ്ഞ വാഹനങ്ങൾ!
ന്യൂഡൽഹി ∙ ഡൽഹിയിലെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കുന്നത് കൂടിയെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 15 വർഷം പൂർത്തിയായ പെട്രോൾ വാഹനങ്ങളും 10 വർഷം കാലപ്പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിലെ നിരത്തുകളിൽ വിലക്കിയിട്ടുണ്ട്. ഇവ വീടിനോട് ചേർന്നോ മറ്റു
ന്യൂഡൽഹി ∙ ഡൽഹിയിലെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കുന്നത് കൂടിയെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 15 വർഷം പൂർത്തിയായ പെട്രോൾ വാഹനങ്ങളും 10 വർഷം കാലപ്പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിലെ നിരത്തുകളിൽ വിലക്കിയിട്ടുണ്ട്. ഇവ വീടിനോട് ചേർന്നോ മറ്റു
ന്യൂഡൽഹി ∙ ഡൽഹിയിലെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കുന്നത് കൂടിയെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 15 വർഷം പൂർത്തിയായ പെട്രോൾ വാഹനങ്ങളും 10 വർഷം കാലപ്പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിലെ നിരത്തുകളിൽ വിലക്കിയിട്ടുണ്ട്. ഇവ വീടിനോട് ചേർന്നോ മറ്റു
ന്യൂഡൽഹി ∙ ഡൽഹിയിലെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കുന്നത് കൂടിയെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 15 വർഷം പൂർത്തിയായ പെട്രോൾ വാഹനങ്ങളും 10 വർഷം കാലപ്പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിലെ നിരത്തുകളിൽ വിലക്കിയിട്ടുണ്ട്. ഇവ വീടിനോട് ചേർന്നോ മറ്റു സ്വകാര്യ സ്ഥലങ്ങളിലോ പാർക്ക് ചെയ്യാനും അനുമതിയില്ല. വായുമലിനീകരണം കണക്കിലെടുത്താണ് ഡൽഹിയിലെ നിയന്ത്രണങ്ങൾ.
എന്നാൽ, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ സമാന നിയന്ത്രണങ്ങളില്ല.2022 ജനുവരി മുതലാണ് ഡൽഹിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കിത്തുടങ്ങിയത്. വായുമലിനീകരണം രൂക്ഷമായപ്പോൾ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും നിർദേശത്തെത്തുടർന്നായിരുന്നു നടപടി.
കഴിഞ്ഞ 13 വരെ 60 ലക്ഷം വാഹനങ്ങളുടെ റജിസ്ട്രേഷനാണ് റദ്ദാക്കിയത്.കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഡൽഹി റജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ 23,920 എതിർപ്പില്ലാ രേഖകൾ(എൻഒസി) നൽകിയെന്ന് സംസ്ഥാന ഗതാഗത വകുപ്പിന്റെ കണക്കുകളിൽ നിന്നു വ്യക്തമാകുന്നു. 2021ൽ ഇത്തരത്തിൽ 40 വാഹനങ്ങൾക്കു മാത്രമാണ് എൻഒസി നൽകിയതെങ്കിൽ 2022ൽ 5,514, 2023ൽ 8,994, ഈ വർഷം ഇതുവരെ 9372 എന്നിങ്ങനെയാണ് കണക്കുകൾ.
കഴിഞ്ഞ വർഷം ഐഐടി ഡൽഹിയുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ കാലാവധി കഴിഞ്ഞ 2 ലക്ഷത്തിലേറെ സ്വകാര്യ വാഹനങ്ങൾ ഡൽഹിയിൽ നിരത്തുകളിലോടുന്നുണ്ടെന്നു കണ്ടെത്തിയത്.ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പൊളിച്ചുനീക്കാനാരംഭിച്ചത്.
15,000 വാഹനങ്ങൾ പിടിച്ചെടുത്തപ്പോഴേക്കും ചില വാഹന ഉടമകൾ കോടതിയെ സമീപിച്ച് നടപടി സ്റ്റേ ചെയ്തു. വായു മലിനീകരണം രൂക്ഷമായപ്പോൾ പഴയ വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി കഴിഞ്ഞ ഒക്ടോബർ 11ന് വീണ്ടും ആരംഭിച്ചു. ഇതിനോടകം 4000 പഴകിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്.പിടിച്ചെടുത്ത 25 ശതമാനം വാഹനങ്ങളുടെ ഉടമകൾക്കും ഗതാഗത വകുപ്പിന്റെ പുതിയ പോർട്ടലിലൂടെ വിടുതൽ സർട്ടിഫിക്കറ്റ്(പ്രൊവിഷനൽ റിലീസ് ഓർഡർ) നൽകിയിട്ടുണ്ട്.
വാഹനങ്ങൾ ഡൽഹി നഗരത്തിനുള്ളിൽ പാർക്ക് ചെയ്യുകയോ ഓടിക്കുകയോ ചെയ്യില്ലെന്ന് മുദ്രപ്പത്രത്തിൽ എഴുതി ഉറപ്പു നൽകിയാൽ മാത്രമേ മറ്റു സംസ്ഥാനങ്ങളിൽ വിൽപനയ്ക്കായി എൻഒസി നൽകൂ. കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ സ്ഥിതി തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു ബോധ്യപ്പെടുകയും വേണം.
അനിൽകുമാറിന്റെ 547 കേരള യാത്രകൾ
∙ കഴിഞ്ഞ 30 വർഷത്തിലേറെയായി ഡൽഹിയിൽ വിൽപന നടത്തിയ കാറുകളുമായി 547 തവണ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കു റോഡ് മാർഗം പോയ ഒരു മലയാളിയുണ്ട്; രജൗരി ഗാർഡനിൽ താമസിക്കുന്ന പത്തനംതിട്ട തുമ്പമൺതാഴം സ്വദേശി പി.ആർ.അനിൽകുമാർ. ‘വാഗണർ, ആൾട്ടോ തുടങ്ങി കാലാവധി കഴിഞ്ഞ ചെറുകാറുകൾ 30,000 രൂപ മുതൽക്ക് ഡൽഹിയിൽ കിട്ടും. പക്ഷേ, നാട്ടിലേക്ക് കൊണ്ടുപോകാൻ ടോളും ഇന്ധനവും ഉൾപ്പെടെ 30,000 രൂപ കൂടി വേണ്ടിവരും.
ഇപ്പോൾ ഡൽഹി റജിസ്ട്രേഷനിലുള്ള ടൊയോട്ടയുടെ പഴയ വാഹനങ്ങൾക്കാണ് നാട്ടിൽ ആവശ്യക്കാർ കൂടുതലുള്ളത്. ബിഎംഡബ്ല്യു, മെഴ്സിഡീസ്, ഓഡി തുടങ്ങി ഡീസൽ ആഡംബരക്കാറുകളും കൂടുതൽ കൊണ്ടുപോകുന്നുണ്ട്. പഴയ ഇന്നോവയ്ക്കും കേരളത്തിൽ വലിയ ഡിമാൻഡാണ്. 200ലേറെ ഇന്നോവ കാറുകൾ ഞാൻ തന്നെ നാട്ടിലേക്കു കൊണ്ടുപോയിട്ടുണ്ട്. 1993ൽ ഒരു മാരുതിക്കാറുമായി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചതാണ്. അത് പിന്നീട് ജീവിതമാർഗമായി. ഏറ്റവും ഒടുവിൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോയത് കഴിഞ്ഞ ജൂലൈയിൽ ഒരു മഹീന്ദ്ര എക്സ്‌യുവി ആയിരുന്നു’– അനിൽ പറഞ്ഞു.
യൂസഫ് കൊണ്ടുപോയത് നൂറിലേറെ വാഹനങ്ങൾ
∙ സ്ക്രാപ് പോളിസി നടപ്പാക്കിയ ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് നൂറിലേറെ വാഹനങ്ങൾ കൊണ്ടുപോയിട്ടുള്ളയാളാണ് മയൂർവിഹാർ പാണ്ഡവ് നഗറിൽ താമസിക്കുന്ന യൂസഫ് മീത്തൽ. ‘ടൊയോട്ടയുടെ വാഹനങ്ങൾക്കും പ്രീമിയം കാറുകൾക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്. ഏറെക്കാലം ഉപയോഗിച്ച വാഹനങ്ങളോടുള്ള വൈകാരിക ബന്ധമാണ് ഇവ പൊളിച്ചുനീക്കാൻ വിട്ടുകൊടുക്കുന്നതിനു പലരും വൈമുഖ്യം കാണിക്കുന്നത്.
മാത്രമല്ല, ലക്ഷങ്ങൾ വിലയുള്ള ഒരു മെഴ്സിഡീസ് പൊളിച്ചുനീക്കാൻ നൽകിയാൽ ലഭിക്കുന്നത് 50,000–70,000 രൂപയാണ്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്കു സമയപരിധിയില്ലാത്ത സംസ്ഥാനങ്ങളിൽ വിറ്റാൽ ഇതിനെക്കാൾ കൂടിയ വില ലഭിക്കും’– യൂസഫ് പറഞ്ഞു.